കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ? പിണറായിക്ക് കട്ട സപ്പോർട്ടുമായി നടൻ ഹരീഷ് പേരടി

Google Oneindia Malayalam News

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ആരുടേയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി വിജയന്‍ എന്നാണ് ഹരീഷ് പേരടിയുടെ പ്രതികരണം. കളിക്കുമ്പോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ എന്നും ഹരീഷ് പേരടി ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയെ നടന്‍ പിന്തുണച്ചിരിക്കുന്നത്. വായിക്കാം:
'' ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ. സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം.. ഏല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വർഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പിൽ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളിൽ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളിൽ കയറി നിന്ന് മതസൗഹാർദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവൽക്കരണം നടത്തിയ സഖാവാണ്...

cm

കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ?..."ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്...നിങ്ങളുടെ കളരിയല്ലീത്".. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവർക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി...''

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് കോൺഗ്രസ് അടക്കം ആരോപിക്കുന്നത്. ആരോപണങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ മാസങ്ങള്‍ അടുത്തടുത്ത് വരികയാണ്. അപ്പോള്‍ ഏതെങ്കിലും പുകമറ ഉയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്നാണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉപ്പ് തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കട്ടെ. ഈ വനിതയെ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമല്ല എയര്‍ ഇന്ത്യയിലും കോണ്‍സുലേറ്റിലും എത്തിച്ചത്. ആര് എത്തിച്ചു എന്നുളള കാര്യത്തില്‍ വ്യക്തത വരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Gold Smuggling Case: Actor Hareesh Peradi extends support to CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X