കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിജയേട്ടനെ അറിയാം, കമലേച്ചിയേയും അറിയാം, സ്വപ്ന സുന്ദരിയെ അറിയില്ല', പരിഹസിച്ച് അഡ്വ. ജയശങ്കർ!

Google Oneindia Malayalam News

കോഴിക്കോട്: കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ സഹായിച്ചു എന്ന ആരോപണം നേരിടുന്ന വ്യവസായി കിരണ്‍ മാര്‍ഷലിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്. ഇടതുപക്ഷ അനുഭാവിയായ കിരണ്‍ മാര്‍ഷല്‍ ആരോപണം തളളി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വര്‍ഷത്തെ അടുപ്പമുണ്ടെന്നും കിരണ്‍ മാര്‍ഷല്‍ വ്യക്തമാക്കുകയുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് കിരൺ മാർഷലിന് എതിരെ അഡ്വക്കേറ്റ് ജയശങ്കർ പരിഹാസം ഉന്നയിച്ചിരിക്കുന്നത്. ആലപ്പുഴ എസ്പി കിരൺ മാർഷലിന്റെ വീട്ടിൽ വന്നത് കൊറോണയ്ക്കെതിരായ സൈദ്ധാന്തിക സമരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് എന്നാണ് ജയശങ്കർ പരിഹസിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് പരിഹാസം.

jayasankar

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam

അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' വിജയേട്ടനെ അറിയാം, കമലേച്ചിയേയും അറിയാം. വീട്ടിൽ വരാറുണ്ട്, ഭക്ഷണം കൊടുത്തിട്ടുമുണ്ട്. പുളളിയുടെ പഴയ കാർ വിലകൊടുത്തു വാങ്ങി എന്നതും സത്യമാണ്. സ്വർണക്കടത്തുകാരുമായി ഒരു ബന്ധവുമില്ല. സ്വപ്ന സുന്ദരിയെ അറിയില്ല, സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. അവരെ ഒളിച്ചു കടത്താൻ ഒരു ശ്രമവും നടത്തിയിട്ടില്ല.

ആലപ്പുഴ എസ്പി വീട്ടിൽ വന്നത് കൊറോണയ്ക്കെതിരായ സൈദ്ധാന്തിക സമരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ്. കൂട്ടത്തിൽ ഒരു ചായയും കുടിച്ചു. അപവാദം പ്രചരിപ്പിക്കുന്ന യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനെ പാഠം പഠിപ്പിക്കും. മാനനഷ്ടക്കേസ് കൊടുത്തു കുടുംബം കുളംതോണ്ടും. ചേർത്തല ഭഗവതിയാണെ സത്യം''.

രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കുംരാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കും

സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നും കിരണ്‍ മാര്‍ഷല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സ്വപ്‌ന സുരേഷിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നാണ് കിരണ്‍ മാര്‍ഷലിനെതിരെ ഉയര്‍ന്ന ആരോപണം. അതേസമയം കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനിടെ കിരണ്‍ മാര്‍ഷലിന്റെ വീട്ടില്‍ പോയിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി പിഎസ് സാബു വ്യക്തമാക്കി.

ജയിൽ നരകം! ഉത്തർ പ്രദേശിൽ കഫീൽ ഖാൻ വിഷയം കത്തിക്കാൻ കോൺഗ്രസ്! ന്യൂനപക്ഷം ഒപ്പംജയിൽ നരകം! ഉത്തർ പ്രദേശിൽ കഫീൽ ഖാൻ വിഷയം കത്തിക്കാൻ കോൺഗ്രസ്! ന്യൂനപക്ഷം ഒപ്പം

രാഹുൽ-സിന്ധ്യ-പൈലറ്റ്; ഇന്ത്യയുടെ ഭാവി, ബിജെപിയിൽ ചേർന്നവരുടെ പേര് നിരത്തി കോൺഗ്രസിനെ ട്രോളി റിയാസ്!രാഹുൽ-സിന്ധ്യ-പൈലറ്റ്; ഇന്ത്യയുടെ ഭാവി, ബിജെപിയിൽ ചേർന്നവരുടെ പേര് നിരത്തി കോൺഗ്രസിനെ ട്രോളി റിയാസ്!

 ഒരിഞ്ച് പോലും വഴങ്ങില്ല, പൈലറ്റിനെക്കാൾ ഒരുപടി മുന്നിൽ കയറി കോൺഗ്രസ്, ഇനി സുപ്രീം കോടതിയിൽ! ഒരിഞ്ച് പോലും വഴങ്ങില്ല, പൈലറ്റിനെക്കാൾ ഒരുപടി മുന്നിൽ കയറി കോൺഗ്രസ്, ഇനി സുപ്രീം കോടതിയിൽ!

English summary
Gold Smuggling Case: Advocate A Jayashankar trolls Kiran Marshal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X