• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമിക്കുന്നു; എൻഐഎയ്ക്ക് പരാതി നൽകി അരുണ്‍ ബാലചന്ദ്രന്‍

 • By Desk

തിരുവനന്തപുരം; തന്നെ കുടുക്കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാചലചന്ദ്രൻ. ഇത് സംബന്ധിച്ച് അരുൺ എൻഐഎയ്ക്കും കസ്റ്റംസിനും പരാതി നൽകി. ഐടി വകുപ്പിൽ വരുന്നതിന് മുൻപേ തന്നെ ശിവശങ്കറുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്നും അരുൺ പരാതിയിൽ പറയുന്നു.

ശിവശങ്കർ പറഞ്ഞത് പ്രകാരമാണ് താൻ സ്വപ്നയുടെ ഭർത്താവ് ജയശങ്കറിന് മുറി ബുക്ക് ചെയ്ത് നൽകിയത്. കുടുംബസൃഹൃത്താണെന്നായിരുന്നു എന്നോട് പറഞ്ഞത്. അത് ആരാണെന്ന് പോലും തനിക്ക് അറിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മുഴുവൻ കുറ്റവും തന്റെ മേല്‍ ചുമത്തി ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമം ശ്രമം നടക്കുന്നതെന്ന് അരുൺ പറയുന്നു.ഐടി വകുപ്പിൽ ജോലി നേടുന്നതിന് മുൻപ് യുഎഇ കോണ്‍സുലേറ്റിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വപ്‌നയുമായി ശിവശങ്കറിന് അടുപ്പമുണ്ടായിരുന്നു.

cmsvideo
  M Sivasankar asked me to get a flat for Swapna Suresh and family says Arun Balachandran

  സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് തന്റെ സഹായം തേടിയെന്നും അരുണ്‍ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് റൂം ബുക്ക് ചെയ്ത് കൊടുത്തു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അരുൺ ബാലചന്ദ്രനെ പദവിയിൽ നിന്നും മാറ്റിയിരുന്നു. അതേസമയം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് അരുണിന്റെ മൊഴി രേഖപ്പെടുത്തും.

  അതിനിടെ എം ശിവശങ്കർ സർവ്വീസ് ചട്ടം ലംഘിച്ചുവെന്നാണാണ് ചീഫ് സെക്രട്ടറിതല അന്വേഷണ കമ്മീഷൻ കണ്ടെത്തൽ. സ്വർണകടത്ത് കേസിലെ പ്രതികളുമായി ഇടപെടുന്നത് സംബന്ധിച്ച് ശിവശങ്കറിന് ജാഗ്രത കുറവ് ഉണ്ടായെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. ശിവശങ്കറിനെതിരെ നടപടിയെടുക്കാൻ ഏതെങ്കിലും തരത്തിലുള്ള കണ്ടെത്തലുകൾ ഇല്ലെന്ന നിലപാടിലായിരുന്നു ഇതുവരെ സർക്കാർ. അതേസമയം റിപ്പോർട്ട് ലഭിച്ചാലുടൻ ശിവശങ്കറിനെ സസ്പെന്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. അന്വേഷണവിധേയമായിട്ടായിരിക്കും സസ്‌പെന്‍ഡ് ചെയ്യുക.വൈകീട്ട് നടക്കുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ദീർഘകാല അവധിയിലാണ് ശിവശങ്കർ.

  രാജസ്ഥാനിൽ രാഹുൽ ഗാന്ധി ഇടപെട്ടു; പൈലറ്റിന് അവസാന വർഷം മുഖ്യമന്ത്രി പദവി? അഹമ്മദ് പട്ടേലും കളത്തിൽ

  'ബിജെപിയുടെ മൂക്കിന് താഴെ റിസോർട്ടിൽ,ഘർവാപസിയെ കുറിച്ച് എന്തു തോന്നുന്നു?';ഒളിയമ്പുമായി കപിൽ സിബൽ

  'മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശി,രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊവിഡ് കെട്ട് കെട്ടും';പരിഹാസവുമായി ജയശങ്കർ

  English summary
  Gold smuggling case; Arun balachandran gives complaint against shivasankar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X