മലദ്വാരത്തില്‍ ഒളിപ്പിച്ചത് അര കിലോ സ്വര്‍ണ്ണം;കൊച്ചി എയര്‍പോര്‍ട്ടില്‍ മലപ്പുറം സ്വദേശി പിടിയില്‍!
കൊച്ചി: മലപ്പുറം സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. സ്വര്‍ണ്ണം കടത്തിയതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മലദ്വാരത്തില്‍ ബിസ്‌ക്കറ്റ് രൂപത്തില്‍ അര കിലോ സ്വര്‍ണ്ണമാണ് കടത്തിയത്.
ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തിയതായിരുന്നു മലപ്പുറം സ്വദേശി. ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് പ്രതി കൊച്ചിയിലെത്തിയത്. കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.

സ്വര്‍ണ്ണം കണ്ടെത്താനായില്ല
രാവിലെ 9 മണിയോടെ കൊച്ചിയിലിറങ്ങിയ വിമാനത്തില്‍ നിന്ന് പുറത്തെത്തിയ പ്രതിയെ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല.

വിദഗ്ധ പരിശോധന
ബാഗുകളിലും വസ്ത്രത്തിലും സ്വര്‍ണ്ണം ഇല്ലാതെ വന്നപ്പോള്‍ വിദഗ്ധപരിശോധനയ്ക്ക് അന്വേഷമ സംഘം കൂട്ടി കൊണ്ടുപോകുകയായിരുന്നു. ഈ സമയത്താണ് പ്രതിയുടെ നടത്തം അസ്വാഭാവികമാണെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കിയത്.

സൂചന
കഴിഞ്ഞ ദിവസം മലദ്വാരത്തില്‍ സ്വര്‍ണ്ണം കടത്തിയ ഒരാള്‍ പിടിക്കപ്പെട്ടിരുന്നു. ഈ സൂചന മുന്‍ നിര്‍ത്തിയായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

കസ്റ്റംസ്
പ്രതി കടത്തിയിരുന്നത് നാല് ബിസ്‌ക്കറ്റുകളാണ്. 116.75 ഗ്രാം തൂക്കമുള്ളതായിരുന്നു ഓരോ ബിസ്‌ക്കറ്റും. ആകെ 14 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇയാള്‍ കടത്തിയതെന്ന് കസ്റ്റംസ് വിശദീകരിച്ചു.

ഫ്‌ളൈ ദുബായ് വിമാനം
ഞായറാഴ്ച സക്കറിയ എന്ന വ്യക്തിയും പിടിയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു സ്വര്‍ണ്ണം കടത്തിയത്.

മണ്ണാര്‍കാട് സ്വദേശി
1166.2 ഗ്രാം തൂക്കം വരുന്ന പത്ത് ബിസ്‌ക്കറ്റുകളുമായാണ് പാലക്കാട് മണ്ണാര്‍കാട് സ്വദശേി കെവി സക്കറിയ പിടിയിലായത്. ഇയാളും മലദ്വാരത്തിലാണ് സ്വര്‍ണ്ണം കടത്തിയത്.












Click it and Unblock the Notifications