സ്വര്‍ണക്കടത്ത്:ഫയാസ് രഹസ്യങ്ങള്‍ പുറത്ത് വിടുന്നു
കൊച്ചി: നെടുമ്പാശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് പിടിയിലായ ഫയാസ് കൂടുതല്‍ രഹസ്യങ്ങള്‍ പുറത്ത് വിടുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് ഫയാസ് രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായി കൈക്കൂലി നല്‍കാറുണ്ടെന്നാണ് ഫയാസ് പറഞ്ഞത്. ഓരോ തവണയും നാല് കിലോ വീതം സ്വര്‍ണമാണ് ഫയാസ് കടത്താറുള്ളത്. ഈ സമയങ്ങളിലൊക്കെ കസ്റ്റംസ് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈക്കൂലി നല്‍കിയിരുന്നുവത്രെ. സിബിഐ നടത്തിയ പരിശോധനയില്‍ പല കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇതിനകം പല കസ്റ്റംസ് ഉദ്യോഗസ്ഥരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ ബുധനാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇയാളെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു.അറസ്റ്റിലായ മറ്റൊരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2013 സെപ്റ്റംബര്‍ 19 ന് പര്‍ദ്ദ ധരിച്ച രണ്ട് സ്ത്രീകള്‍ 20 കിലോ സ്വര്‍ണം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തിലും ഏതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് സിബിഐ അധികൃതര്‍ അറിയിച്ചു.
സിനിമ-രാഷ്ട്രീയ രംഗത്തെ പല പ്രമുഖരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഫയാസ്. ഈ ബന്ധങ്ങളെല്ലം തന്നെ സ്വര്‍ണക്കള്ള കടത്തിന് ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications