കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വപ്‌നയുടെ കേരളത്തിലെ ആദ്യത്തെ സ്‌പോണ്‍സര്‍ കെസി വേണുഗോപാല്‍'! ആരോപണവുമായി ബിജെപി

Google Oneindia Malayalam News

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാലിന് എതിരെ ആരോപണം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് കെസി വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കി രംഗത്ത് വന്നിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയിരിക്കുകയാണ് ആരോപണ വിധേയയായ സ്വപ്‌ന സുരേഷ്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാല്‍ ആണോ എന്ന് സംശയിക്കുന്നതായി ഗോപാകൃഷ്ണന്‍ ആരോപിച്ചു. ബിജെപി ആരോപണത്തിന് മറുപടി നല്‍കി വേണുഗോപാലും രംഗത്ത് എത്തിയതോടെ വിവാദം കൊഴുക്കുന്നു. വിശദാംശങ്ങളിലേക്ക്

ആദ്യത്തെ സ്‌പോണ്‍സര്‍

ആദ്യത്തെ സ്‌പോണ്‍സര്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനിടെയാണ് സ്വപ്‌ന സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ സംബന്ധിച്ച് നിരവധി ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയരുന്നത്. സ്വപ്‌ന സുരേഷിന്റെ കേരളത്തിലെ ആദ്യത്തെ സ്‌പോണ്‍സര്‍ കെസി വേണുഗോപാല്‍ ആണെന്നാണ് ബി ഗോപാലകൃഷ്ണന്റെ ആരോപണം.

കരങ്ങള്‍ കോണ്‍ഗ്രസിന്റേത്

കരങ്ങള്‍ കോണ്‍ഗ്രസിന്റേത്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു വിധത്തിലുമുളള ആത്മാര്‍ത്ഥത ഇല്ല. സ്വര്‍ണക്കടത്തിന്റെ കരങ്ങള്‍ കോണ്‍ഗ്രസിന്റേതാണ് എന്നും ബിജെപി നേതാവ് ആരോപിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ സ്വപ്‌ന സുരേഷിന് ജോലി ലഭിച്ചത് കെസി വേണുഗോപാല്‍ കേന്ദ്രത്തില്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ആയിരിക്കുമ്പോഴാണ് എന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

ഒളിപ്പിച്ചിരിക്കുന്നത് ആരാണ്

ഒളിപ്പിച്ചിരിക്കുന്നത് ആരാണ്

നിലവില്‍ സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചിരിക്കുന്നതും കെസി വേണുഗോപാല്‍ ആണോ എന്ന് സംശയിക്കുന്നതായും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കെസി വേണുഗോപാലിന്റെ നേരിട്ടുളള ഇടപെടല്‍ മതിയായ യോഗ്യത ഇല്ലാതെ സ്വപ്‌നയ്ക്ക് ജോലി ലഭിക്കാന്‍ നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണ് എന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Recommended Video

cmsvideo
പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam
 അന്തര്‍ധാര സജീവം

അന്തര്‍ധാര സജീവം

സരിതയുടേയും സ്വപ്‌നയുടേയും സ്‌പോണ്‍സര്‍മാര്‍ കോണ്‍ഗ്രസും സിപിഎമ്മും ആണ്. ഇരുകൂട്ടരുടേയും അന്തര്‍ധാര സജീവമാണ്. അതുകൊണ്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാനും സാധ്യതയുണ്ട്. കെസി വേണുഗോപാല്‍ കേന്ദ്ര സഹമന്ത്രി ആയിരുന്ന 2012-2014 കാലത്തെ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണം എന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ജോലിക്ക് ശുപാർശ

ജോലിക്ക് ശുപാർശ

യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്ന ജോലിക്ക് കയറിയത് 2016 ഒക്ടോബറില്‍ ആണ്. എന്നാല്‍ ശുപാര്‍ശ ചെയ്തത് ജനുവരിയില്‍ ആണ്. ദക്ഷിണേന്ത്യയുടെ ചുമതല ഉണ്ടായിരുന്ന അന്നത്തെ സിവില്‍ ഏവിയേഷന്‍ സഹമന്ത്രി കെസി വേണുഗോപാല്‍ നാല് സ്വപ്‌ന സുന്ദരികളെ ഏവിയേഷന്‍ വകുപ്പില്‍ കയറ്റിയിട്ടുണ്ട് എന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ കൈപ്പത്തി

കോണ്‍ഗ്രസിന്റെ കൈപ്പത്തി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഒന്നാം പ്രതിയെങ്കില്‍ കോണ്‍ഗ്രസ് ഓഫീസ് രണ്ടാം പ്രതിയാണ് എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കൈപ്പത്തി സ്വപ്‌ന സുന്ദരികളെ മാറോടണച്ചതിന്റെ കൈപ്പത്തി കൂടിയാണ്. അതിനാല്‍ കെസി വേണുഗോപാലിനെ കുറിച്ചും അന്വേഷിക്കണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത് എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കൂടുതല്‍ അന്വേഷണം വേണം

കൂടുതല്‍ അന്വേഷണം വേണം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതിന് ശേഷം ശിവശങ്കര്‍ നടത്തിയ വിദേശ യാത്രകളെ കുറിച്ച് അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ പേരില്‍ വിമാനത്താവളങ്ങളില്‍ ഗ്രീന്‍ ചാനലുകളിലൂടെ ശിവശങ്കര്‍ യാത്ര നടത്തിയപ്പോള്‍ ലഗേജ് പരിശോധന നടന്നിരുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

English summary
Gold Smuggling Case: B Gopalakrishnan alleges KC Venugopal have connection with Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X