Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വപ്ന സുരേഷിനെ കൊണ്ട് ആത്മഹത്യയുടെ വക്കിലാണെന്ന് പറയിപ്പിച്ചത് സിപിഎം ബുദ്ധി; ജീവാപായം സംഭവിക്കാം

തിരുവനന്തപുരം: ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവർ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുന്നത് പോലെയാണ് സ്വപ്ന സുരേഷിന്‍റേതായി ഇന്ന് പുറത്തുവന്ന ശബ്ദ രേഖയെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. കൃത്രിമത്വം തോന്നാതിരിക്കാൻ കുൽഭൂഷൺ ജാദവിന്റെ വീഡിയോയിൽ പാകിസ്ഥാനും സ്വപ്ന സുരേഷിന്റെ ഓഡിയോയിൽ കേരള സർക്കാരും നന്നായി ശ്രമിച്ചിട്ടുണ്ട്. കേരള പോലീസ് സൈബർ വിഭാഗം ആദ്യമായി മോശമല്ലാത്ത ഒരു ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിക്കുന്നു. സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ശബ്ദരേഖ

ശബ്ദരേഖ

സ്വപ്ന സുരേഷിന്റതായി പുറത്തുവന്ന ശബ്ദരേഖ കേട്ടപ്പോൾ പാകിസ്ഥാൻ പുറത്തുവിട്ട കുൽഭൂഷൺ ജാദവിന്റെ ( ഭാരതത്തിന്റെ വീരപുത്രനെ താരതമ്യപ്പെടുത്തുകയല്ല , വീഡിയോയിൽ പാക്കിസ്ഥാൻ നടത്തിയ കൃത്രിമത്വം സൂചിപ്പിക്കുകയാണ് ഉദ്ദേശം) വീഡിയോ ആണ് ഓർമ്മ വന്നത്.
ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവർ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുന്നു.

കൃത്രിമത്വം തോന്നാതിരിക്കാൻ

കൃത്രിമത്വം തോന്നാതിരിക്കാൻ

കൃത്രിമത്വം തോന്നാതിരിക്കാൻ കുൽഭൂഷൺ ജാദവിന്റെ വീഡിയോയിൽ പാകിസ്ഥാനും സ്വപ്ന സുരേഷിന്റെ ഓഡിയോയിൽ കേരള സർക്കാരും നന്നായി ശ്രമിച്ചിട്ടുണ്ട്. കേരള പോലീസ് സൈബർ വിഭാഗം ആദ്യമായി മോശമല്ലാത്ത ഒരു ജോലി ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ.

24 ന്യൂസ് ചാനലാണ്

24 ന്യൂസ് ചാനലാണ്

കേരള പോലീസ് കെട്ടി എഴുന്നള്ളിച്ച് ശബരിമലയിലേക്ക് കൊണ്ടുവന്ന മനീതി സംഘത്തിന്റെ യാത്രയും തൽസമയം നൽകിയത് 24 ന്യൂസ് ആയിരുന്നു . ശബരിമലയിൽ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോൾ വാർത്ത ബ്രേക്ക് ചെയ്തതും 24 ന്യൂസ് . സ്വപ്ന സുരേഷ് ശബ്ദരേഖ ആദ്യമായി സംപ്രേഷണം ചെയ്തതും 24 ന്യൂസ് ചാനലാണ്.

ജീവാപായം

ജീവാപായം

പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തിൽ ഇനി ആർക്കാണ് സംശയമുള്ളത്? സ്വപ്ന സുരേഷിനെ കൊണ്ട് താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പറയിപ്പിച്ചത് സിപിഎം നേതൃത്വത്തിന്റെ ബുദ്ധിപൂർവ്വമായ നീക്കമാണ്. മുഖ്യമന്ത്രിയുമായി ഈ കേസിനെ ബന്ധിപ്പിക്കുന്ന ഏക കണ്ണിയായ സ്വപ്ന സുരേഷിന് ജീവാപായം സംഭവിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട് എന്നു ഞാൻ ഭയക്കുന്നു.

ആത്മഹത്യയാക്കി ചിത്രീകരിക്കപ്പെട്ടേക്കാം

ആത്മഹത്യയാക്കി ചിത്രീകരിക്കപ്പെട്ടേക്കാം


എന്നിട്ടത് ആത്മഹത്യയാക്കി ചിത്രീകരിക്കപ്പെട്ടേക്കാം. ഫസലിനെ വെട്ടി തൂവാല ചോരയിൽ മുക്കി ആർഎസ്എസ് ശാഖയിൽ കൊണ്ടുപോയിയിട്ട സിപിഎം ക്രിമിനൽ ബുദ്ധിയാണ് ഇപ്പോൾ നാട് ഭരിക്കുന്നത്. അതും അതിലപ്പുറവും നടന്നേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+