India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദം; നിയമസഭയില്‍ നിന്ന് ഒളിച്ചോടിയെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ സ്വര്‍ണ്ണക്കള്ളക്കടത്തിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദേശവിരുദ്ധ സ്വഭാവമുള്ള ഒരു കേസില്‍ ആരോപണവിധേയനായിട്ടും, നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദമാണ്. സ്വപ്നയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ ഗൂഡാലോചനയാണെന്ന് പിണറായി വിജയന്‍ വിലപിക്കുന്നത് കാണുമ്പോള്‍ ജനങ്ങള്‍ പുച്ഛിക്കും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഡാലോചന പോലും തെളിയിക്കാനാവാത്ത അദ്ദേഹത്തിന് രാജിവെക്കുന്നത് തന്നെയാണ് നല്ലത്.

'വിജയ് ബാബു ഉള്ളിലും ഷമ്മി തിലകന്‍ പുറത്തും... ശുദ്ധ മാഫിസം!'; അമ്മക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി'വിജയ് ബാബു ഉള്ളിലും ഷമ്മി തിലകന്‍ പുറത്തും... ശുദ്ധ മാഫിസം!'; അമ്മക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി

ദിവസവും നാമം ജപിക്കുന്നത് പോലെ സംഘപരിവാര്‍, സംഘപരിവാര്‍ എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന് പിണറായി വിജന്‍ കരുതരുത്. സംഘപരിവാറിനോ ബിജെപിക്കോ എച്ച്ആര്‍ഡിഎസുമായി ബന്ധമില്ല. മുന്‍ എസ്എഫ്‌ഐ നേതാക്കളും ഇപ്പോഴും സിപിഎമ്മുമായി ബന്ധമുള്ളവരുമാണ് ഈ കമ്പനി നടത്തുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയ ആരോപണം കുടുംബത്തിനെതിരെ വരെ ഉന്നയിച്ചിട്ടും സ്വപ്നയ്‌ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത്? ഷാജ് കിരണ്‍ മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ട് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാത്തതെന്താണ്? മറയ്ക്കാന്‍ പലതുമുള്ളതു കൊണ്ടാണ് പിണറായി ഒളിച്ചുകളിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇസ്ലാമോഫോബിയയുടെ ഭാഗമായാണെന്ന ഇടതുപക്ഷ എംഎല്‍എയുടെ നിലപാട് വര്‍ഗീയത ആളികത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിദേശത്ത് നിന്നും ഖുറാന്‍ കടത്തലും റംസാന് ഈന്തപ്പഴമെത്തിക്കലുമാണോ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. രാഹുല്‍ഗാന്ധിയും യെച്ചൂരിയും ദില്ലിയില്‍ ആശയപരമായ യോജിപ്പിലെത്തിയപ്പോള്‍ നിയമസഭയില്‍ ആമാശയപരമായ വിയോജിപ്പു കാരണമാണ് സതീശനും പിണറായി വിജയനും തല്ല് കൂടുന്നത്. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് ഒരു ആത്മാര്‍ത്ഥയുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍

അതേസമയം, സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന ആരോപണവുമായാണ് ഷാഫി പറമ്പില്‍ എം എല്‍ എ അടിയന്തരപ്രമേയം അവതരിപ്പിച്ചത്. സി ആര്‍ പി സി 164-ാം വകുപ്പ് പ്രകാരം പ്രസ്തുത കേസിലെ പ്രതിയായ ഒരു വനിത, മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴി തിരുത്തിക്കാന്‍ സര്‍ക്കാര്‍ ഇടനിലക്കാര്‍ വഴി ശ്രമം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

എന്നാല്‍ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. കേസിലെ പ്രതിയായ വനിത ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണെന്നത് വ്യക്തമാണ്. 2022 ജൂണ്‍ 7-ാം തീയതിയാണ് ഇത്തരം ചില വെളിപ്പെടുത്തലുകള്‍ ദൃശ്യമാധ്യമങ്ങളിലൂടെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളില്‍ ഒരാളായ വനിത നടത്തിയത്. എന്നാല്‍, ആദ്യമായല്ല ഈ വ്യക്തി 164 വകുപ്പു പ്രകാരം രഹസ്യമൊഴി നല്‍കിയത് എന്നാണ് മനസ്സിലാക്കാവുന്നത്.

cmsvideo
  കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

  2021 ഡിസംബര്‍ മാസത്തില്‍ ഈ വനിത ഇത്തരമൊരു രഹസ്യമൊഴി നല്‍കിയതായി വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ആ മൊഴിയുടെ ചില ഭാഗങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിലെ അന്നത്തെ കമ്മീഷണര്‍ ബഹു. ഹൈക്കോടതി മുമ്പാകെ 2021 മാര്‍ച്ച് 4 ന് ഒരു സ്റ്റേറ്റ്മെന്റ് നല്‍കുകയുണ്ടായി. അദ്ദേഹം കക്ഷിയല്ലാത്ത ഒരു കേസിലാണ് ഈ സ്റ്റേറ്റ്മെന്റ് നല്‍കിയത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു. വീണ്ടും ഒരിടവേളയ്ക്കു ശേഷം തെളിവുകളുടെ പിന്‍ബലമില്ലാതെ ഒരാവര്‍ത്തി കൂടി രഹസ്യമൊഴി നല്‍കിയെന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ഈ വനിത പറയുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു അങ്കലാപ്പുമില്ല. ഇടനിലക്കാരന്‍ എന്നത് കെട്ടുകഥയ്ക്കപ്പുറം ഒന്നുമല്ല- മുഖ്യമന്ത്രി പറഞ്ഞു .

  English summary
  Gold Smuggling Case: CM Pinarayi Vijayan absconded in assembly without giving an answer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X