കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐഎയെ കുഴക്കി കോടതി... കള്ളക്കടത്തിനെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നതെങ്ങനെ? എന്തിന് കസ്റ്റഡി?

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന തെളിവ് എവിടെയെന്ന് കോടതി. കള്ളക്കടത്തില്‍ യുഎപിഎ ആണോ പ്രതിവിധി എന്ന ചോദ്യവും എന്‍ഐഎ കോടതി ഉന്നയിച്ചു.

മുഖ്യമന്ത്രിയെ കുരുക്കി സ്വപ്‌നയുടെ നിര്‍ണായക മൊഴി; ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുരുക്ക്... മുഖ്യമന്ത്രിയെ കുരുക്കി സ്വപ്‌നയുടെ നിര്‍ണായക മൊഴി; ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുരുക്ക്...

ജലീലും ബിനീഷും ശിവശങ്കറും പ്രതികളല്ല; സ്വപ്‌നയും സരിത്തും സന്ദീപും മാത്രം പ്രതികൾ... കുറ്റപത്രംജലീലും ബിനീഷും ശിവശങ്കറും പ്രതികളല്ല; സ്വപ്‌നയും സരിത്തും സന്ദീപും മാത്രം പ്രതികൾ... കുറ്റപത്രം

കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും ലഭിക്കാനുണ്ട് എന്നതായിരുന്നു എന്‍ഐഎയുടെ വാദം. മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് ദാവൂദ് ഇബ്രാഹിം പണം കണ്ടെത്തിയത് സ്വര്‍ണക്കടത്ത് വഴിയായിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാണിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിശദാംശങ്ങള്‍...

90 ദിവസങ്ങള്‍

90 ദിവസങ്ങള്‍

90 ദിവസങ്ങള്‍ കൊണ്ട് കേസില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള വിവരങ്ങള്‍ ലഭിച്ചില്ലേ എന്ന ചോദ്യമാണ് കോടതി എന്‍ഐഎയോട് ചോദിച്ചത്. കളളക്കടത്തിന് പ്രതിവിധി യുഎപിഎ ചുമത്തുന്നതാണോ എന്നും കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു.

രാജ്യസുരക്ഷ

രാജ്യസുരക്ഷ

എന്നാല്‍ രാജ്യ സുരക്ഷയെ ബാധിക്കുന്നതാണ് ഈ സ്വര്‍ണക്കടത്ത് എന്നായിരുന്നു എന്‍ഐഎ കോടതിയെ ബോധിപ്പിച്ചത്. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെ കുറിച്ചും അത് വഴി ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ കുറിച്ചും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്നും എന്‍ഐഎ വ്യക്തമാക്കി.

കൈവെട്ട് കേസ് മുതല്‍ മുംബൈ സ്‌ഫോടനം വരെ

കൈവെട്ട് കേസ് മുതല്‍ മുംബൈ സ്‌ഫോടനം വരെ

മൂവാറ്റുപുഴ കൈവെട്ട് കേസ് മുതല്‍ മുംബൈ സ്‌ഫോടന പരമ്പര വരെ ഉദ്ധരിച്ചായിരുന്നു എന്‍ഐഎയുടെ വാദം. കൈവെട്ട് കേസിലെ ഒരു പ്രതി കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരുന്നു എന്നും എന്‍ഐഎ അറിയിച്ചു. മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് ദാവൂദ് ഇബ്രാഹിം പണം കണ്ടെത്തിയ സ്വര്‍ണക്കടത്ത് വഴി ആണെന്നും കോടതിയെ അറിയിച്ചു.

എന്ത് തെളിവുണ്ട് കൈയ്യില്‍...

എന്ത് തെളിവുണ്ട് കൈയ്യില്‍...

തീവ്രവാദ ബന്ധം സ്ഥാപിക്കാനുള്ള എന്ത് തെളിവാണ് അന്വേഷണ സംഘത്തിന് കൈയ്യിലുള്ളത് എന്നും കോടതി ആരാഞ്ഞു. പ്രതികളില്‍ പലരും സ്വര്‍ണവുമായി ബന്ധപ്പെട്ട വ്യാപരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്നും അതിനെ ഏത് വിധത്തിലാണ് തീവ്രവാദവുമായി ബന്ധിപ്പിക്കുക എന്നും കോടതി ചോദിച്ചു.

കേസ് ഡയറിയിലും ഇല്ല

കേസ് ഡയറിയിലും ഇല്ല

സാമ്പത്തിക നേട്ടത്തിനായിരുന്നില്ല സ്വര്‍ണക്കടത്ത് എന്ന എന്‍ഐഎ വാദം എങ്ങനെ നിലനില്‍ക്കും എന്ന ചോദ്യവും കോടതി ആരാഞ്ഞു. കേസ് ഡയറിയില്‍ ഇത് തെളിയിക്കാനുള്ള വിവരങ്ങള്‍ ഒന്നും കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു. കള്ളക്കടത്തില്‍ യുഎപിഎ ആണോ പ്രതിവിധി എന്നും കോടതി ചോദിച്ചു.

അന്വേഷണം തുടരാം

അന്വേഷണം തുടരാം

എന്‍ഐഎ വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നില്ല കോടതിയുടെ പരാമര്‍ശങ്ങള്‍. അന്വേഷണം തുടരാന്‍ നിലവിലെ വാദങ്ങള്‍ തന്നെ പര്യാപ്തമാണ്. എന്നാല്‍ അതിന് എന്തിനാണ് പ്രതികള്‍ കസ്റ്റഡിയില്‍ തുടരുന്നത് എന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ട് എന്നതായിരുന്നു എന്‍ഐഎ നല്‍കിയ വിശദീകരണം.

സന്ദീപിന്റെ മൊഴി

സന്ദീപിന്റെ മൊഴി

കേസിലെ പ്രതിയായ സന്ദീപ് നായര്‍ കോടതിയ്ക്ക് മുന്നില്‍ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ രഹസ്യമൊഴി കൂടി പരിഗണിച്ചശേഷം പ്രതികളുടെ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കും എന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Recommended Video

cmsvideo
CM Pinarayi Vijayan knew about my appointment, Says Swapna Suresh | Oneindia Malayalam

English summary
Gold Smuggling: Court asks NIA about the evidence linking terrorism in Gold Smuggling Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X