India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിൽ സ്വർണക്കടത്ത് സാധാരണമാണ്,ബിജെപിയുടെ കണ്ണിലെ കരടാണ് എൽഡിഎഫ് സർക്കാർ'; കാനം രാജേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. കേരളത്തിൽ എവിടെയൊക്കെ വിമാനത്താവളം ഉണ്ടോ അവിടെയൊക്കെ സ്വർണക്കടത്ത് സാധാരണമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്തത് ഇത് അസാധാരണമായ ഒന്നാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണക്കടത്ത് ആരോപണങ്ങളും പ്രതിപക്ഷ ആക്രമണങ്ങളും പ്രതിരോധിക്കാന്‍ ഇടത് മുന്നണിയുടെ മഹാ റാലികള്‍ക്കും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കും തിരുവനന്തപുരത്ത് തുടക്കമായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം ഉണ്ടായത്.

ഈ കേസിൽ കേരള മുഖ്യമന്ത്രിയെ അടക്കം ബന്ധിപ്പിക്കാനുള്ള ശ്രമം നടന്നു. ഒന്നരവർഷക്കാലം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കേസാണിത്. എന്നാൽ, ഇതുവരെ,മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യാതൊരു വിധ തെളിവും ഉണ്ടായില്ലെന്നും കാനം പറഞ്ഞു.

കാനം പറഞ്ഞ വാക്കുകൾ ; -

'സ്വർണ്ണക്കടത്ത് കേസ് ഒന്നര വർഷക്കാലം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തി എന്നതായിരുന്നു അത്. കേന്ദ്രം അന്വേഷിക്കണം എന്ന് കേരള സർക്കാർ തന്നെ ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രിയെയടക്കം ബന്ധിപ്പിക്കാനുള്ള ശ്രമം നടന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഒരു തെളിവും കേന്ദ്ര ഏജൻസിക്ക് ഉണ്ടായില്ല.

കേരളത്തിൽ അസാധാരണമായ രാഷ്ട്രീയ സാഹചര്യമാണിത്. എൽ ഡി എഫ് ഇത് ജനങ്ങളോട് വിശദീകരിക്കുകയാണ്. കേരളത്തിൽ എവിടെയൊക്കെ വിമാനത്താവളമുണ്ടോ അവിടെയൊക്കെ സ്വർണക്കടത്ത് സാധാരണമാണ്. തിരുവനന്തപുരത്തത് അസാധാരണമായിരുന്നു.
പി ചിദംബരത്തിൻറെ മകനുമായി ബന്ധപ്പെട്ട കേസിൽ 11 മാസം ജയിലിലാക്കി. ഇന്ന് ചിദംബദത്തിനെതിരെ ഒരു കേസുമില്ല. അറിയപ്പെടുന്ന ദേശീയ നേതാവിനെ ജയിലിലടച്ച ആത്മ സംതൃപ്തിയാണ് ബി ജെ പിക്ക്.

എൽ ഡി എഫ് സർക്കാർ 5 കൊല്ലം വളരെ നല്ല ഭരണമായിരുന്നു. അതിന്റെ തുടർച്ചയാണ് ജനങ്ങൾ സമ്മാനിച്ചത്. പ്രളയം, നിപ, കോവിഡ് എല്ലാം അതിജീവിച്ചു. എല്ലാവരെയും സഹായിച്ച സർക്കാരായിരുന്നു. ഡി കെ ശിവകുമാറിനെയും ബി ജെ പി ജയിലിൽ അടച്ചു. മഹാരാഷ്ട്ര സഖ്യം തകർക്കാൻ ഇഡി എത്ര അന്വേഷണം നടത്തി. എ എ പിക്കെതിരെ എത്ര കേസ് ഇ ഡി എടുത്തു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണ് ബി ജെ പി ചെയ്യുന്നത്.

22 ഫീമെയില്‍ കോട്ടയത്തിലെ നായികയുടെ അവസ്ഥയാണ് സ്വപ്‌ന സുരേഷിന്, ആ പണിയാണ് ശിവശങ്കര്‍ കാണിച്ചത്; അജികൃഷ്ണന്‍22 ഫീമെയില്‍ കോട്ടയത്തിലെ നായികയുടെ അവസ്ഥയാണ് സ്വപ്‌ന സുരേഷിന്, ആ പണിയാണ് ശിവശങ്കര്‍ കാണിച്ചത്; അജികൃഷ്ണന്‍

ഇത് പുതിയ കാര്യവുമല്ല. നാഷണൽ ഹെറാൾഡ് കേസിൽ സോണിയയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യുന്നു.ഈ പരിശ്രമങ്ങളെ പ്രതിപക്ഷ പാർട്ടികൾ ചെറുക്കാൻ ശ്രമിക്കുന്നു.അതിനിടയിലാണ് കേരളത്തിലെ കോൺഗ്രസിന്‍റെ ഈ നിലപാട്.

സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരള യൂണിവേഴ്സിറ്റി വലിയ നേട്ടം നേടി. രാജ്യത്തെ തന്നെ മികച്ച നേട്ടമാണിത്. മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് മുന്നിലാണ് എൽ ഡി എഫ് സർക്കാർ. ആ സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്നതാണ് ചിലരുടെ ലക്ഷ്യം. പ്രതിപക്ഷത്തിന്റെ നിഗുഢ ലക്ഷ്യം തുറന്ന് കാണിക്കാനാണ് എൽ ഡി എഫ് ശ്രമം. ബി ജെ പിയുടെ കണ്ണിലെ കരടാണ് എൽഡിഎഫ് സർക്കാർ'...

English summary
gold smuggling case: CPI state secretary Kanam Rajendran opens up his opinion goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X