കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു, 24 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യൽ

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. 24 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കാരാട്ട് ഫൈസലിനെ വിട്ടയച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുളളില്‍ വീണ്ടും ഹാജരാകാന്‍ കാരാട്ട് ഫൈസലിന് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊടുവളളി നഗരസഭയിലെ ഇടത് കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ ഇന്നലെ പുലര്‍ച്ചെയാണ് വീട്ടില്‍ നിന്ന് കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്.

'ശാന്തിവിള ദിനേശിന് കൊട്ടേഷന്‍ കൊടുത്തത് ആരെന്ന് അറിയാം', രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി'ശാന്തിവിള ദിനേശിന് കൊട്ടേഷന്‍ കൊടുത്തത് ആരെന്ന് അറിയാം', രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി

ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെങ്കിലും കാരാട്ട് ഫൈസലിന് കസ്റ്റംസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരാട്ട് ഫൈസല്‍ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍. കാരാട്ട് ഫൈസല്‍ നല്‍കിയ മൊഴികളും അദ്ദേഹത്തിന് എതിരെ ലഭിച്ച മൊഴികളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. മാത്രല്ല ഡിജിറ്റല്‍ തെളിവുകളും പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമായിരിക്കും രണ്ടാം വട്ട ചോദ്യം ചെയ്യല്‍.

KARAT

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൊടുവളളിയില്‍ ഉളള കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് ചില രേഖകള്‍ അടക്കം പിടിച്ചെടുത്തു. പിന്നാലെ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്വര്‍ണ്ണക്കടത്ത് കേസിലെ കിംഗ് പിന്‍ കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസ് കരുതുന്നത്. സംസ്ഥാനത്ത് എത്തിച്ച സ്വര്‍ണം വിതരണത്തിനായി കള്ളക്കടത്ത് സംഘത്തെ സഹായിച്ചത് ഫൈസല്‍ ആണെന്നാണ് സൂചന.

ഹത്രാസ് സംഭവത്തിൽ പ്രതികരിച്ചു, സ്ത്രീ പീഡകനും രാജ്യ ദ്രോഹിയും ആക്കിയെന്ന് കളക്ടർ ബ്രോ പ്രശാന്ത്ഹത്രാസ് സംഭവത്തിൽ പ്രതികരിച്ചു, സ്ത്രീ പീഡകനും രാജ്യ ദ്രോഹിയും ആക്കിയെന്ന് കളക്ടർ ബ്രോ പ്രശാന്ത്

അതേസമയം സ്വര്‍ണ്ണക്കടത്തില്‍ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ അബ്ദുള്‍ നിസ്താര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന് എതിരെ ചില ആരോപണങ്ങള്‍ മാത്രമാണ് ഉളളത്. കേസില്‍ അന്വേഷണത്തോട് കാരാട്ട് ഫൈസല്‍ പൂര്‍ണമായും സഹകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കാരാട്ട് റസാഖിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. കാരാട്ട് റസാഖിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത് ഇടതുപക്ഷത്തിന് വൻ തലവേദനയായി മാറിയിരുന്നു.

 ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

English summary
Gold Smuggling Case: Customs free Karat Faisal from custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X