Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചില്ല', കസ്റ്റംസിലെ അനീഷ് പി രാജന് നാഗ്പൂരിലേക്ക് സ്ഥലംമാറ്റം!

കൊച്ചി: വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് പി രാജന് സ്ഥലം മാറ്റം. അനീഷ് പി രാജന് ഇടത് ബന്ധമെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് നാഗ്പൂരിലേക്ക് അനീഷ് പി രാജനെ സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണറാണ് അനീഷ് പി രാജന്‍. ആഗസ്റ്റ് 10ന് നാഗ്പൂരിലെ ഓഫീസില്‍ ജോയിന്‍ ചെയ്യണം എന്നാണ് ഉത്തരവ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനെ വിളിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അനീഷ് രാജന്‍ മറുപടി നല്‍കിയത്.

aneesh

Recommended Video

cmsvideo
    Faisal Fareed Was Acted And Produced Malayalam Movies

    സ്വര്‍ണ്ണക്കടത്ത് കേസിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കും കോണ്‍ഗ്രസിനുമുളള മറുപടിയായി സര്‍ക്കാരും സിപിഎമ്മും അനീഷ് രാജിന്റെ വാക്കുകള്‍ ഉപയോഗപ്പെടുത്തി. ഇത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയുമായി. ഇതിന് പിന്നാലെ അനീഷ് രാജന്‍ ഇടതുപക്ഷക്കാരനാണ് എന്നാരോപിച്ച് കെ സുരേന്ദ്രന്‍ അടക്കമുളളവര്‍ രംഗത്ത് എത്തി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ബിജെപി സംസ്ഥാന നേതൃത്വം പരാതിയും നല്‍കിയിരുന്നു.

    സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്നും അനീഷ് രാജനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടെയാണ് അനീഷ് പി രാജന് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്. ഇന്ന് തന്നെ കേരളത്തില്‍ നിന്ന് ചുമതല ഒഴിയണം. കസ്റ്റംസ് സൂപ്രണ്ട് വിവേകിനാണ് പകരം അന്വേഷണ ചുമതല. 2008 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അനീഷ് രാജന്‍. വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയിലെ മികച്ച കസ്റ്റംസ് ഓഫീസര്‍ ആയി തിരഞ്ഞെടുത്തിട്ടുളള അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+