Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്തില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യും? നേരിട്ട് ഹാജരാകാൻ വാക്കാൽ നിർദ്ദേശം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വിവാദങ്ങള്‍ക്ക് അവസാനമില്ല. ഒടുവില്‍ ജനം ടിവിയുടെ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അനില്‍ നമ്പ്യാരോട് വാക്കാല്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ഫോണ്‍ വിളിയുമായി ബന്ധപ്പെട്ടായിരിക്കും അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുക എന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്‌ന സുരേഷിനെ താന്‍ വിളിച്ചിരുന്നു എന്ന് അനില്‍ നമ്പ്യാര്‍ തന്നെ ഒടുവില്‍ സമ്മതിച്ചിരുന്നു. വിശദാംശങ്ങള്‍...

അനില്‍ നമ്പ്യാര്‍

അനില്‍ നമ്പ്യാര്‍

ജനം ടിവിയുടെ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആണ് അനില്‍ നമ്പ്യാര്‍. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനും സാമൂഹ്യ മാധ്യമങ്ങളില്‍ സംഘപരിവാറിന്റെ ശബ്ദവും ആണ് അനില്‍ നമ്പ്യാര്‍.

സ്വപ്‌ന സുരേഷുമായി

സ്വപ്‌ന സുരേഷുമായി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുള്ളവരെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കവേ തന്നെ ആയിരുന്നു അനില്‍ നമ്പ്യാരെ കുറിച്ചും ഉള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം ആയിരുന്നു സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ അനില്‍ നമ്പ്യാരുടെ പേരുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത്.

വിളിച്ച സമയം

വിളിച്ച സമയം

യുഎഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ആണെന്ന് കസ്റ്റംസ് കണ്ടെത്തിയ ജൂലായ് 5 ന് ആണ് അനില്‍ നമ്പ്യാര്‍ സ്വപ്‌ന സുരേഷിനെ ഫോണില്‍ ബന്ധപ്പെടിട്ടുള്ളത്. ഫോണ്‍ ചെയ്ത സമയവും സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Recommended Video

cmsvideo
    secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam
     സ്വപ്‌നയുടെ മൊഴി

    സ്വപ്‌നയുടെ മൊഴി

    കസ്റ്റംസിന് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയിലും അനില്‍ നമ്പ്യാരെ കുറിച്ച് പരാമര്‍ശമുണ്ട് എന്നാണ് വാര്‍ത്തകള്‍. സ്വര്‍ണക്കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗം ഉപദേശിച്ചു എന്നും മറ്റ് സ്ഥലങ്ങളില്‍ വച്ച് കണ്ടിട്ടുണ്ട് എന്നും സ്വപ്ന മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    നേരിട്ട് ഹാജരാകണം

    നേരിട്ട് ഹാജരാകണം

    സ്വപ്‌നയുടെ മൊഴിയും കസ്റ്റംസിന്റെ കണ്ടെത്തലുകളും സംബന്ധിച്ച് അനില്‍ നമ്പ്യാരെ വിശദമായി ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച തന്നെ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം. ഔദ്യോഗികമായി സമന്‍സ് അയക്കുകയും ചെയ്യും എന്നാണ് വാര്‍ത്തകള്‍.

    വിശദീകരണം

    വിശദീകരണം

    സ്വപ്‌നയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത വന്നപ്പോള്‍ തന്നെ അനില്‍ നമ്പ്യാര്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് വാര്‍ത്ത ശേഖരിക്കാന്‍ ആണ് സ്വപ്നയെ വിളിച്ചത് എന്നാണ് വിശദീകരണം. വിളിക്കുന്ന സമയത്ത് സ്വപ്‌നയ്ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല എന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+