കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷുമായി അടുത്ത സൗഹൃദം മാത്രമെന്ന് ശിവശങ്കർ, മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ 9 മണിക്കൂറോളമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. പ്രാഥമികമായ മൊഴിയെടുക്കലാണ് നടന്നത് എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യമുളളതായി സൂചനകളുണ്ട്. മൊഴി വിലയിരുത്തിയ ശേഷം ആയിരിക്കും കസ്റ്റ്ംസ് തുടര്‍ നടപടികളിലേക്ക് കടക്കുക.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷുമായി അടുത്ത സൗഹൃദം മാത്രമാണ് ഉളളതെന്നാണ് എം ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുളളത് എന്നാണ് വിവരം. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ താന്‍ പരിചയപ്പെട്ടത് സ്വപ്‌ന വഴിയാണ് എന്നും ശിവശങ്കര്‍ വെളിപ്പെടുത്തി. സന്ദീപ് നായരുമായി ബന്ധമില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ചില പരിപാടികളുടെ സംഘാടനത്തിന് സരിത്ത് സഹായിച്ചിട്ടുണ്ട്.

gold

സ്വപ്‌നയ്ക്കും സരിത്തിനും മറ്റ് ബിസ്സിനസ്സുകള്‍ ഉളളതായി തനിക്ക് അറിവില്ലായിരുന്നു എന്നും എം ശിവശങ്കര്‍ മൊഴി നല്‍കിയത്. കള്ളക്കടത്ത് സംഘവുമായി സ്വപ്‌നയ്ക്കും സരിത്തിനും ബന്ധമുളളതായും തനിക്ക് അറിയില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും എം ശിവശങ്കര്‍ മൊഴി നല്‍കി. സെക്രട്ടേറിയറ്റിന് സമീപത്ത്് സ്വപ്‌നയ്ക്കും സരിത്തിനും ഫ്‌ളാറ്റ് എടുക്കാന്‍ സഹായിച്ചത് എം ശിവശങ്കര്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മന്ത്രി ജലീലും സ്വപ്ന സുരേഷും മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചോ? വായടപ്പിച്ച് മന്ത്രിയുടെ മറുപടി!മന്ത്രി ജലീലും സ്വപ്ന സുരേഷും മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചോ? വായടപ്പിച്ച് മന്ത്രിയുടെ മറുപടി!

Recommended Video

cmsvideo
സ്വപ്ന അടുത്ത സുഹൃത്ത്, പ്രതികളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ശിവശങ്കർ

വൈകിട്ട് അഞ്ചര മുതലാണ് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇത് പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. അതിനിടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും കൊച്ചിയിലേക്ക് കൊണ്ട് പോകുമെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ശിവശങ്കറിനെ കസ്റ്റംസ് പൂജപ്പുരയിലെ വീട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്തിന് വേണ്ടി പ്രതികള്‍ക്ക് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ശിവശങ്കര്‍ ഏതെങ്കിലും തരത്തിലുളള സഹായം നല്‍കിയിട്ടുണ്ടോ എന്നതാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

'തുടങ്ങിയിട്ടേ ഉളളൂ'! കോൺഗ്രസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് സഞ്ജയ് ഝാ! കൂറ് ഒരു കുടുംബത്തോടല്ല!'തുടങ്ങിയിട്ടേ ഉളളൂ'! കോൺഗ്രസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് സഞ്ജയ് ഝാ! കൂറ് ഒരു കുടുംബത്തോടല്ല!

സച്ചിൻ പൈലറ്റിനെ റാഞ്ചാനുളള ദൗത്യം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്! കോൺഗ്രസ് നീക്കങ്ങൾ പാളുന്നു! സച്ചിൻ പൈലറ്റിനെ റാഞ്ചാനുളള ദൗത്യം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്! കോൺഗ്രസ് നീക്കങ്ങൾ പാളുന്നു!

'ഗുജറാത്തിൽ മൂന്നിലൊന്ന് ഭൂരിപക്ഷത്തിൽ കോൺഗ്രസ് സർക്കാരുണ്ടാക്കും', ഹർദിക് പട്ടേലിന്റെ ട്വീറ്റ് വൈറൽ'ഗുജറാത്തിൽ മൂന്നിലൊന്ന് ഭൂരിപക്ഷത്തിൽ കോൺഗ്രസ് സർക്കാരുണ്ടാക്കും', ഹർദിക് പട്ടേലിന്റെ ട്വീറ്റ് വൈറൽ

സ്വപ്ന സുരേഷെന്ന അവതാരപ്പിറവി എന്തേ മുഖ്യമന്ത്രി അറിഞ്ഞില്ല? പിണറായിക്കെതിരെ വി മുരളീധരൻ!സ്വപ്ന സുരേഷെന്ന അവതാരപ്പിറവി എന്തേ മുഖ്യമന്ത്രി അറിഞ്ഞില്ല? പിണറായിക്കെതിരെ വി മുരളീധരൻ!

English summary
Gold Smuggling Case: Details of M Sivasankar's statement to customs are out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X