കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്താന്‍... ഇഡിയുടെ തന്ത്രമോ അതോ സത്യമോ?

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്ന അതീവ ഗുരുതരമായ ആരോപണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ചിരിക്കുന്നത്. ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ട് ഹൈക്കോടതി അറസ്റ്റ് വിലക്കി എന്നതും നിര്‍ണായകമാണ്.

28 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, സ്വർണ്ണക്കടത്ത് ഗൂഢാലോചനയിൽ പങ്കെന്ന് ഇഡി28 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, സ്വർണ്ണക്കടത്ത് ഗൂഢാലോചനയിൽ പങ്കെന്ന് ഇഡി

ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് വന്നാല്‍, അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിനേയും കേസുമായി ബന്ധിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചേക്കും. അതിന്റെ സൂചന, ശിവശങ്കറിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കുമ്പോള്‍ ഇഡി നല്‍കുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍...

നേരിട്ട് പങ്ക്

നേരിട്ട് പങ്ക്

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് കോടതിയിലെ വാദം.

കസ്റ്റംസിനെ വിളിച്ചെന്ന്

കസ്റ്റംസിനെ വിളിച്ചെന്ന്

സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയിലെ പ്രധാന പങ്കാളിയാണ് ശിവശങ്കര്‍ എന്നും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ പിടിച്ചുവച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നുണ്ട്.

സ്വപ്‌നയുടെ മൊഴിയോ?

സ്വപ്‌നയുടെ മൊഴിയോ?

എന്നാല്‍ സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ ഇങ്ങനെയൊരു കാര്യം പറയുന്നേയില്ല. ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ശിവശങ്കര്‍ അത് ചെയ്തില്ലെന്നാണ് സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനും നേരത്തേ പ്രതികരിച്ചിരുന്നു.

സ്വപ്‌ന ഒരു കരുമാത്രം?

സ്വപ്‌ന ഒരു കരുമാത്രം?

സ്വര്‍ണക്കടത്തില്‍ സ്വപ്‌ന സുരേഷ് ഒരു കരു മാത്രമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം. ഗൂഢാലോചനയില്‍ ശിവശങ്കറിന് പ്രധാന പങ്കുണ്ടെന്നും വാദിക്കുന്നു. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രിയുടെ ഓഫീസ്

കള്ളക്കടത്തിന് വേണ്ടി എം ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണവും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷ് ശിവശങ്കറിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു എന്നും പറയുന്നു.

മുദ്രവച്ച കവറിലെ തെളിവുകള്‍

മുദ്രവച്ച കവറിലെ തെളിവുകള്‍

എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലുകള്‍ തെളിവുസഹിതം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും കോടതി, ശിവശങ്കറിന്റെ അറസ്റ്റ് ഒട്‌കോബര്‍ 28 വരെ തടഞ്ഞിരിക്കുകയാണ്. ഏറെ നിര്‍ണായകമാണ് കോടതിയുടെ തീരുമാനം.

തെളിവുണ്ടെങ്കില്‍

തെളിവുണ്ടെങ്കില്‍

ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ കോടതി അറസ്റ്റ് തടയുമായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ഒക്ടോബര്‍ 28 വരെ കാത്തിരുന്നേ മതിയാകൂ.

എന്‍ഐഎ പറഞ്ഞത്

എന്‍ഐഎ പറഞ്ഞത്

സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ ശിവശങ്കറിനെ ഇപ്പോള്‍ പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കുകയും ചെയ്തിരുന്നു.

ബിജെപി നേതാക്കളെ ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല;സർക്കാരിനെതിരെ സുരേന്ദ്രൻ ബിജെപി നേതാക്കളെ ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല;സർക്കാരിനെതിരെ സുരേന്ദ്രൻ

കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി, മുഴുവൻ പണവും തിരികെ നൽകുംകുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി, മുഴുവൻ പണവും തിരികെ നൽകും

English summary
Gold Smuggling Case: Enforcement Directorate's new movement frightens M Sivasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X