കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദ് അറസ്റ്റിൽ, ദുബായില്‍ വെച്ച് അറസ്റ്റ് ചെയ്‌തെന്ന് എന്‍ഐഎ

Google Oneindia Malayalam News

ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെ ദുബായില്‍ വെച്ച് അറസ്റ്റ് ചെയ്‌തെന്ന് എന്‍ഐഎ. എന്‍ഐഎ കോടതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ സംഘം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകരെന്ന് എന്‍ഐഎ പറയുന്ന ഫൈസല്‍ ഫരീദിനേയും റബ്ബിന്‍സിനേയും ആണ് യുഎഇ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.

'കറുത്തതാണ്, മേക്കപ്പ് ചെയ്യും, ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളൂ', മഞ്ജുവിന്റെ മറുപടി'കറുത്തതാണ്, മേക്കപ്പ് ചെയ്യും, ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളൂ', മഞ്ജുവിന്റെ മറുപടി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയാണ്. പത്താം പ്രതിയാണ് റബ്ബിന്‍സ്. കേസില്‍ യുഎപിഎ ചുമത്തിയതിനുളള തെളിവുകളും കേസ് ഡയറിയും അടിയന്തരമായി ഹാജരാക്കാന്‍ കോടതി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഇല്ലെങ്കില്‍ 60 ദിവസം കസ്റ്റഡിയില്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന വിവരങ്ങള്‍ എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.

gold

സ്വര്‍ണ്ണക്കടത്ത് കേസിലെ ഗൂഢാലോചന നടന്നത് ദുബായില്‍ വെച്ചാണ് എന്നാണ് എന്‍ഐഎ പറയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുക എന്ന ഉദ്ദേശം പ്രതികള്‍ക്കുണ്ടായിരുന്നു എന്നാണ് യുഎപിഎ ചുമത്തിയതിനുളള കാരണമായി എന്‍ഐഎ പറയുന്നത്. ഫൈസല്‍ ഫരീദിനേയും റബ്ബിന്‍സിനേയും കൂടാതെ രതീഷ്, അഹമ്മദ് കുട്ടി, മുഹമ്മദ് ഷമീര്‍, സിദ്ദിഖ് അക്ബര്‍ എന്നിവരെ കണ്ടെത്തുന്നതിനായി ഇന്റര്‍പോള്‍ സഹായത്തോടെ എന്‍ഐഎ ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു.

വീണിടത്ത് കിടന്ന് ഉരുളുകയാണ് രാഹുൽ ഗാന്ധിയും യെച്ചൂരിയും, സിപിഎമ്മിനും കോൺഗ്രസിനുമെതിരെ കുമ്മനംവീണിടത്ത് കിടന്ന് ഉരുളുകയാണ് രാഹുൽ ഗാന്ധിയും യെച്ചൂരിയും, സിപിഎമ്മിനും കോൺഗ്രസിനുമെതിരെ കുമ്മനം

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam

സ്വര്‍ണ്ണക്കള്ളക്കടത്തിലെ പങ്കാളിത്തം, വ്യാജ രേഖയുണ്ടാക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കല്‍ അടക്കമുളള കുറ്റങ്ങളാണ് എന്‍ഐഎ പ്രതികള്‍ക്ക് മേലെ ചുമത്തിയിരിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുളള ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് ഫൈസല്‍ ഫരീദിന്റയും റബ്ബിന്‍സിന്റെയും അറസ്റ്റെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ ദുബായില്‍ പോയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി പ്രമുഖ നേതാവ്, ടിഎൻ പ്രതാപനും പത്മജയ്ക്കും എതിരെ ആരോപണംകോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി പ്രമുഖ നേതാവ്, ടിഎൻ പ്രതാപനും പത്മജയ്ക്കും എതിരെ ആരോപണം

 കുട്ടികൾക്ക് ക്ലാസെടുത്തത് പോക്സോ കേസ് പ്രതി: വിഎച്ച്എസ്സി വെബിനാർ വിവാദത്തിൽ, വിശദീകരണം ഇങ്ങനെ!! കുട്ടികൾക്ക് ക്ലാസെടുത്തത് പോക്സോ കേസ് പ്രതി: വിഎച്ച്എസ്സി വെബിനാർ വിവാദത്തിൽ, വിശദീകരണം ഇങ്ങനെ!!

നിതീഷ് കുമാറിനെ ചേര്‍ത്ത് പിടിച്ച് ബിജെപി; എല്‍ജെപിക്ക് മുന്നറിയിപ്പ്; മോദിക്കൊപ്പമെന്ന് പസ്വാന്‍നിതീഷ് കുമാറിനെ ചേര്‍ത്ത് പിടിച്ച് ബിജെപി; എല്‍ജെപിക്ക് മുന്നറിയിപ്പ്; മോദിക്കൊപ്പമെന്ന് പസ്വാന്‍

English summary
Gold Smuggling Case: Faisal Fareed got arrested in Dubai, Says NIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X