കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസല്‍ ഫരീദിനെ പിടിക്കാന്‍ വലവീശി കേന്ദ്രം; പാസ്‌പോര്‍ട്ട് റദ്ദാക്കി, വിലാസം ഇയാളുടേത് തന്നെ...

  • By Desk
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ പിടികൂടാന്‍ ഇന്ത്യ ശ്രമം ഊര്‍ജിതമാക്കി. ഇയാളുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കസ്റ്റംസ് വകുപ്പിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു. നിലവില്‍ ദുബായിലാണ് ഫൈസല്‍ ഫരീദ്. തൃശൂര്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ എന്‍ഐഎ അപേക്ഷ പരിഗണിച്ച് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

F

ഫൈസല്‍ ഫരീദിനെ ഉടന്‍ നാട്ടിലെത്തിക്കാനാണ് നീക്കം. യുഎഇയില്‍ നിന്ന് പുറത്തുകടക്കാന്‍ ഇയാള്‍ക്ക് ഇനി സാധിക്കില്ല. യുഎഇയിലെ താമസ രേഖകള്‍ പുതുക്കുന്നതിനും ഇനി സാധ്യമാകില്ല. ഇയാളെ ഇപ്പോള്‍ ദുബായിലെ താമസസ്ഥലത്ത് കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കേസില്‍ പേര് പുറത്തുവന്ന ആദ്യ ദിനത്തില്‍ ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ മുമ്പിലെത്തി താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്നു.

ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി...ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി...

Recommended Video

cmsvideo
Sivasankar's revelation about Pinarayi Vijayan | Oneindia Malayalam

എന്നാല്‍ തൃശൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദ് തന്നെയാണ് സ്വര്‍ണം അയച്ചതെന്ന് അന്വേഷണ സംഘം കണ്ടെതത്തി. മാത്രമല്ല, ഇയാളുടെ വിലാസം തന്നെയാണ് ബാഗേജിലുണ്ടായിരുന്നത് എന്നും കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തൊട്ടുപിന്നാലെ ഇയാളെ ദുബായിലെ താമസസ്ഥലത്ത് നിന്ന് കാണാതായി. മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്.

English summary
Gold Smuggling case: Faisal Fareed Passport Cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X