Get Updates
Get notified of breaking news, exclusive insights, and must-see stories!

'കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്', കമന്റുകൾ വൈറൽ!!

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിന് വേണ്ടി തിരച്ചില്‍ നടത്തുകയാണ് അന്വേഷണ സംഘം. സ്വപ്‌ന സുരേഷ് ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്‌നയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ ഫേസ്ബുക്കില്‍ സ്വപ്ന സുരേഷിന്റെ പേരിൽ ചില കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതുമായി ബന്ധപ്പെട്ട കമന്റുകള്‍ക്കാണ് സ്വപ്‌നയുടെ പേരിലുളള ഫേസ്ബുക്ക് ഐഡിയിൽ നിന്നും മറുപടി നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഫേസ്ബുക്കിൽ സജീവം

ഫേസ്ബുക്കിൽ സജീവം

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ആയിരുന്ന സ്വപ്‌ന സുരേഷിന് വേണ്ടി സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം തിരച്ചില്‍ നടത്തുകയാണ്. അതിനിടെയാണ് ഫേസ്ബുക്കിൽ വന്ന കമന്റുകള്‍ക്ക് സ്വപ്‌ന സുരേഷിന്റെ പേരിലുളള മറുപടികൾ ചർച്ചയാകുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് പ്രതികരണങ്ങള്‍.

'ഞാന്‍ പേടിച്ച് പോയി കെട്ടോ'

'ഞാന്‍ പേടിച്ച് പോയി കെട്ടോ'

'ഞാന്‍ പേടിച്ച് പോയി കെട്ടോ' എന്നാണ് ഒരു കമന്റ്. ഇതിന് ഒരാള്‍ 'ചേച്ചി പേടിക്കില്ല കൂടെ ഉളളത് കേരള ഭരണം അല്ലേ' എന്ന് പരിഹസിച്ച് കൊണ്ട് പ്രതികരിച്ചിട്ടുണ്ട്. 'അതെ എന്തെങ്കിലും സംശയം ഉണ്ടോ' എന്നാണ് തിരിച്ച് ചോദിച്ചിരിക്കുന്നത്. മറ്റൊരു കമന്റില്‍ ചോദിക്കുന്നത് വിദേശരാജ്യത്ത് നിന്ന് മുതല്‍ കൊണ്ട് വരുന്നതില്‍ രാജ്യത്തിന് എന്താണ് നഷ്ടം എന്നാണ്.

 നീയൊക്കെ എന്ത് കണ്ടിട്ട് ആണ്

നീയൊക്കെ എന്ത് കണ്ടിട്ട് ആണ്

സ്വപ്‌നയുടെ പേരിലുളള കമന്റ് ഇങ്ങനെ: 'അല്ല ഞാനൊരു കാര്യം ചോദിക്കട്ടേ. നമ്മുടെ രാജ്യത്ത് നിന്നും രാജ്യത്തിന്റെ മുതല്‍ വിദേശത്തേക്ക് അല്ലാലോ കൊണ്ട് പോയത് വിദേശ രാജ്യത്ത് നിന്നും ഇങ്ങോട്ട് അല്ലേ അത് കൊണ്ട് നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടം ആണുളളത്. സത്യത്തില്‍ ലാഭം തന്നെ അല്ലേ ഉളളത്. പിന്നെ നീയൊക്കെ എന്ത് കണ്ടിട്ട് ആണ് ഇവിടെ വന്ന് കരഞ്ഞ് കാണിക്കുന്നത്. എന്തായാലും കോളനികളെ ഒക്കെ കാണാന്‍ പറ്റിയതില്‍ സന്തോഷം'.

വല്ല നക്കാപ്പിച്ച വാങ്ങി പോവാന്‍ നോക്ക്

വല്ല നക്കാപ്പിച്ച വാങ്ങി പോവാന്‍ നോക്ക്

'ഇത്രേം ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുളളൂ. കുട്ടിയെ ഞാന്‍ ബോംബെ അധോലോകത്തേക്ക ക്ഷണിക്കുകയാണ്, കിട്ടുന്നത് പപ്പാതി, എപ്പടി' എന്നൊരാള്‍ പരിഹസിച്ചതിന് അതേ ഭാഷയില്‍ മറുപടിയും കൊടുത്തിട്ടുണ്ട്. 'പാതിവാങ്ങാനുളള എന്ത് യോഗ്യത ആടോ തനിക്കുന്നത്. വേണേല്‍ വല്ല നക്കാപ്പിച്ച വാങ്ങി പോവാന്‍ നോക്ക്' എന്നാണ് മറുപടി.

പോവാന്‍ നോക്ക് ചേട്ടന്മാരെ

പോവാന്‍ നോക്ക് ചേട്ടന്മാരെ

'നിങ്ങളുടെ ഒക്കെ കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടില്‍ നിന്നെന്തോ എടുത്തെന്ന്. പോവാന്‍ നോക്ക് ചേട്ടന്മാരെ' എന്നും കമന്റ് ചെയ്തിട്ടുണ്ട് . ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിട്ടുണ്ട്. അമ്പലമുക്കിലെ ഫ്‌ളാറ്റിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം പരിശോധന നടത്തിയത്.

രണ്ട് ദിവസം മുന്‍പ് മാത്രം

രണ്ട് ദിവസം മുന്‍പ് മാത്രം

ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് മാത്രമാണ് സ്വപ്‌ന ഫ്‌ളാറ്റ് വിട്ടത് എന്നാണ് വ്യക്തമായിരിക്കുന്നത്. സ്വപ്‌ന ഫ്‌ളാറ്റ് വിട്ടിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഐടി വകുപ്പിന് കീഴിലെ കെഎസ്‌ഐടിയില്‍ ഓപ്പറേഷനല്‍ മാനേജര്‍ ആയിരിക്കെയാണ് സ്വപ്‌ന സുരേഷ് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇവരെ ഐടി വകുപ്പ് പിരിച്ച് വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+