ജയ്‌ഘോഷിന്റെ ആത്മഹത്യാ ശ്രമം നാടകമാണോ എന്ന് സംശയിച്ച് അന്വേഷണ സംഘം, ചോദ്യം ചെയ്യും
തിരുവനന്തപുരം: യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ആയിരുന്ന ജയ്‌ഘോഷിന്റെ ആത്മഹത്യാ ശ്രമം നാടകമാണോ എന്ന സംശയത്തില്‍ അന്വേഷണ ഏജന്‍സികള്‍. യുഎഇ അറ്റാഷെ ഇന്ത്യ വിട്ടതിന് പിറകേ ഇയാളെ കാണാതാവുകയും പിന്നീട് വീടിന് സമീപത്ത് വെച്ച് തന്നെ കൈ മുറിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തനിക്ക് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വധഭീഷണി ഉണ്ടെന്നും അതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് ജയ്‌ഘോഷ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ ചോദ്യം ചെയ്യാനുളള സാധ്യത മുന്നില്‍ കണ്ടാണോ ജയ്‌ഘോഷ് ആത്മഹത്യാ ശ്രമം നടത്തിയത് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പല വിവരങ്ങളും ഇയാള്‍ക്ക് അറിയാമെന്നും എന്നാല്‍ അത് മറയ്ക്കാന്‍ ശ്രമിക്കുന്നു എന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ജയ്‌ഘോഷ് സംസാരിച്ചതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

Recommended Video
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ആയിരുന്നു നേരത്തെ ജയ്‌ഘോഷ് ജോലി ചെയ്തിരുന്നത്. മൂന്ന് വര്‍ഷം മുന്‍പ് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റില്‍ ഗണ്‍മാന്‍ ആയി നിയമിക്കപ്പെട്ടു.സംസ്ഥാന സെക്യൂരിറ്റി കമ്മിറ്റി ശുപാര്‍ശ ചെയ്യാതെ ഡിജിപിയുടെ നേരിട്ടുളള ഉത്തരവിലാണ് ജയ്‌ഘോഷിന്റെ നിയമനം എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൈക്ക് മുറിവേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജയ്‌ഘോഷിനെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. യുഎഇ കോണ്‍സുലേറ്റിനെ മറ്റ് സുരക്ഷാ ജീവനക്കാര്‍ ഇല്ലാത്ത ഭയം എന്തിനാണ് ജയ്‌ഘോഷിനുളളത് എതാണ് ദുരൂഹം. മാത്രമല്ല സ്വപ്‌ന സുരേഷും സരിത്തുമായി സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ അടക്കം ഇയാള്‍ സംസാരിച്ചിരുന്നു എന്നുളളതും സംശയത്തിനിട നല്‍കുന്നതാണ്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും രാജ്യദ്രോഹ പ്രവർത്തനം നടത്തിയിട്ടില്ലെന്നും ജയ്ഘോഷ് പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications