കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയ്ക്ക് മുകളില്‍ മറ്റൊരു 'മാഡം' കൂടി? ബ്യൂട്ടി പാര്‍ലര്‍ ഉടമയിലേക്കും അന്വേഷണം

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ കടത്തില്‍ കോണ്‍സുലേറ്റിലെ അറ്റാഷയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി. ഇതിനായി യുഎഇ സര്‍ക്കാറിന്‍റെ അനുമതി തേടണമെന്ന് എന്‍ഐഎ വിദേശ കാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതികളായ ഫൈസല്‍ ഫരീദിനേയും റബിന്‍സനേയും കേരളത്തില്‍ എത്തിക്കാനുള്ള നീക്കവും എന്‍ഐഎ സജീവമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തനങ്ങളില്‍ സംശയം

പ്രവര്‍ത്തനങ്ങളില്‍ സംശയം

കേസുമായി ബന്ധപ്പെട്ട് അറ്റാഷെ റഷീദ് ഖാമിസ് അലിമുസാഥഖിരി അല്‍ അഷ്മിയെ ചോദ്യം ചെയ്യുകയോ അദ്ദേഹത്തില്‍ നിന്നും വിവരം ശേഖരിക്കുകയോ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെടുന്നത്. ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അന്ന് മുതല്‍ ജുലൈ അഞ്ചിന് അത് തുറന്ന് പരിശോധിക്കുന്നത് വരേയുള്ള അറ്റാഷെയുടെ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം സംഘത്തിന് സംശയമുണ്ട്.

നയതന്ത്ര പരിരക്ഷ

നയതന്ത്ര പരിരക്ഷ

ബാഗ് വിട്ടുകിട്ടാന്‍ അറ്റാഷെ സരിത്തിനൊപ്പം എത്തി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നയതന്ത്ര പരിരക്ഷ നഷ്ടപ്പെടുമെന്ന സൂചന കിട്ടിയതോടെയാണ് അറ്റാഷെ സാധാരണ ടിക്കറ്റെടുത്ത് യുഎഇയിലേക്ക് വിമാനം കയറിയത്. സ്വര്‍ണ്ണക്കടത്തിന് അറ്റാഷയുടെ സഹായം ലഭിച്ചിരുന്നതായി സരിത്തിന്‍റേയും സ്വപ്നയുടേയും മൊഴികളുമുണ്ട്.

ബ്യൂട്ടി പാര്‍ലര്‍ ഉടമ

ബ്യൂട്ടി പാര്‍ലര്‍ ഉടമ

അതേസമയം, കേസില്‍ മറ്റൊരു സ്ത്രീയേ കൂടി അന്വേഷണ സംഘം തിരയുന്നതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഢംബര ബ്യൂട്ടി പാര്‍ലര്‍ ഉടമായ ഇവര്‍ കേസിലെ പ്രധാന കണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കേസില്‍ അറസ്റ്റിലായ പ്രതികള്‍ എല്ലാം മാഡം എന്ന് വിളിക്കുന്ന ഇവര്‍ തിരച്ചില്‍ ആരംഭിച്ചതോടെ ഒളിവില്‍ പോയതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

അടുത്ത ബന്ധം

അടുത്ത ബന്ധം

യൂണിസെക്സ് ബ്യൂട്ടി പാര്‍ലറിന്‍റെ ഉടമയായ ഇവര്‍ക്ക് സ്വര്‍ണകടത്ത് കേസിലെ വമ്പന്‍മാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. കേസില്‍ പിടിയിലായ ഒന്നാം പ്രതി സന്ദീപ് നായര്‍, വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ഫോണ്‍ രേഖകളില്‍ വ്യക്തമാണ്.

പരിചയപ്പെടാനിടയായത്

പരിചയപ്പെടാനിടയായത്

നയതന്ത്ര ബാഗേജ് വഴി എത്തിച്ചിരുന്ന സ്വര്‍ണ്ണം സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ജ്വല്ലറികള്‍ക്ക് വില്‍ക്കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ട്. രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായുള്ള സൗഹൃദം ഉന്നത ബന്ധങ്ങള്‍ക്ക് സഹായകരമാണ്. സ്വപ്ന സുരേഷിനെ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ പരിചയപ്പെടാനിടയായത് ഈ സ്ത്രീ മുഖേനയാണെന്നും സൂചനയുണ്ട്.

Recommended Video

cmsvideo
Pinarayi Vijayan Sued Opposition Party
സ്വര്‍ണകടത്ത് ലോബി

സ്വര്‍ണകടത്ത് ലോബി

വളരെ ചെറിയ രീതിയില്‍ ബിസിനസ് ആരംഭിച്ച ഇവരുടെ സാമ്പത്തിക വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. കോടികള്‍ മുടക്കിയുള്ള ഇവരുടെ വീട് നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ബ്യൂട്ടി പാര്‍ലര്‍ ബിസിനസ് രംഗത്ത് മുന്‍ പരിചയമൊന്നുമില്ലാത്ത സ്ത്രീ നഗരത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപനം സ്ഥാപിച്ചത് സ്വര്‍ണകടത്ത് ലോബിയുടെ സഹായത്തോടെയാണെന്ന് സംശയിക്കുന്നതായും മംഗളത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫൈസല്‍ ഫരീദും റബിന്‍സും

ഫൈസല്‍ ഫരീദും റബിന്‍സും

കേസിന്‍റെ എല്ലാ തലത്തിലേക്കും ഉള്ള അന്വേഷണം കസ്റ്റസും എന്‍ഐഎയും നടത്തുന്നുണ്ട്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വര്‍ണ്ണം കയറ്റി അയച്ചത് ഫൈസല്‍ ഫരീദും റബിന്‍സും ഉള്‍പ്പെട്ട സംഘമാണെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കാനാണ് നീക്കം.

പ്രത്യേക നിരീക്ഷണത്തില്‍

പ്രത്യേക നിരീക്ഷണത്തില്‍

പ്രതികള്‍ക്കെതിരെ ദുബായ് പൊലീസ് കേസെടുത്താല്‍ അവരെ ഇന്ത്യയിലെത്തിക്കാന്‍ ഒരു പക്ഷെ വര്‍ഷങ്ങളുടെ കാലതാമസം എടുത്തേക്കും. അതിനാല്‍ ഇവര്‍ക്കെതിരെ കേസ് എടുക്കരുതെന്ന് വിദേശ കാര്യ മന്ത്രാലയും യുഎഇ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ദുബായി പോലീസിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ് ഇവര്‍

തീവ്രവാദ ബന്ധം

തീവ്രവാദ ബന്ധം

കേസില്‍ തീവ്രവാദ ബന്ധം ഉറപ്പിക്കാനായാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സാക്ഷിയാക്കാനും എന്‍ഐഎ ആലോചിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ നിലനില്‍ക്കുമെന്ന് കണ്ടെത്തിയാല്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാവും. സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷയില്‍ മറ്റന്നാളാണ് കോടതി വിധി പറയാനിരിക്കുന്നത്.

കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഏറ്റവും യോഗ്യന്‍ രാഹുലെന്ന് സര്‍വെ; രണ്ടാമത് മന്‍മോഹന്‍, സച്ചിനുമുണ്ട്കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഏറ്റവും യോഗ്യന്‍ രാഹുലെന്ന് സര്‍വെ; രണ്ടാമത് മന്‍മോഹന്‍, സച്ചിനുമുണ്ട്

English summary
gold smuggling case: investigation extends to the beauty parlor owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X