• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്നയുടെ ഒളിത്താവളം ബ്രൈമൂര്‍ എസ്റ്റേറ്റിലേ ബ്രീട്ടീഷ് ബംഗ്ലാവ്?; പൊലീസ് പിടിക്കാത്തിന് പിന്നില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. നയനന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. കസ്റ്റംസിന്‍റെ പരിശോധനയക്ക് അധികം സാധ്യതിയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതിയും സന്ദീപിന്‍റേതായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഈ മാര്‍ഗ്ഗത്തിലൂടെ ആറുമാസത്തിനിടെ ഏഴുതവണയാണ് സ്വര്‍ണ്ണം കടത്തിയത്. സരിത് മൂന്നാംകണ്ണി മാത്രമെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. അതേസമയം, കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

തിങ്കളാഴ്ച മുതല്‍

തിങ്കളാഴ്ച മുതല്‍

തിങ്കളാഴ്ച മുതല്‍ ഒളിവിലാണ് സ്വപ്ന സുരേഷ്. പോലീസിലെ ഉന്നതരില്‍ ചിലര്‍ക്ക് സ്വപ്നയുടെ ഒളിവ് കേന്ദ്രങ്ങളെ കുറിച്ച് വിവരമുണ്ടെന്നാണ് സൂചന. എന്നാല്‍ സ്വപ്നയെ കണ്ടെത്താന്‍ കസ്റ്റംസ് ഇതുവരെ പോലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സ്വപ്നയടെ കണ്ടെത്തുന്നതായി ബന്ധപ്പെന്ന് നടപടി സ്വീകരിക്കില്ലെന്നാണ് പോലീസ് ഉന്നതര്‍ വ്യക്തമാക്കിയതെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

cmsvideo
  സ്വപ്‌നയുടെ നീക്കം യുഎഇയിലേക്ക് | Oneindia Malayalam
  സൂചന ലഭിച്ചു

  സൂചന ലഭിച്ചു

  സ്വപ്ന സുരേഷിന്‍റെ സഞ്ചാരങ്ങളെ പറ്റിയും ഒളിവില്‍ കഴിയുന്ന സ്ഥലത്തെ പറ്റിയും കസ്റ്റംസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം കണ്ടെത്താന്‍ സാധിച്ചത്. തിരുവനന്തപുരം നഗരത്തിലെ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് സ്വപ്നയുടെ മകള്‍. ഇവര്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു.

  സഹപാഠിയില്‍ നിന്ന്

  സഹപാഠിയില്‍ നിന്ന്

  ഇതിന് പിന്നാലെയാണ് സഹപാഠിയില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചത്. മകളേയും മകനേയും സ്വപ്ന ഒപ്പം കൂട്ടിയിട്ടുണ്ടെന്നും തിരുവനന്തപുരം വിട്ടു പോയിട്ടിട്ടില്ലെന്നുമാണ് നിഗമനം. അതേസമയം, തമിഴ്നാട്ടില്ലേക്ക് കടന്നുവെന്ന പ്രചരാണവുമുണ്ട്. സ്വപ്ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നതിനാല്‍ തിരക്കിട്ട നടപടികള്‍ വേണ്ടെന്നാണ് കസ്റ്റംസിന്‍റെ നിലപാട്.

  ബ്രൈമൂര്‍

  ബ്രൈമൂര്‍

  തിരുവനന്തപുരം ജില്ലയിലെ പാലോടു സമീപം പെരങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റിലെത്തിയെന്നാണ് സംശയം. കാറില്‍ കടന്നു പോവുകയായിരുന്ന സ്വപ്ന തന്നോട് മങ്കയത്തേക്കുള്ള വഴി ചോദിച്ചിരുന്നെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം പാലോടിന് സമീപമുള്ള കൊച്ചുതാന്നിമൂട് സ്വദേശി ഗിരീഷന്‍ രംഗത്തെത്തിയിരുന്നു.

  ഇന്നോവ കാറില്‍

  ഇന്നോവ കാറില്‍

  സ്വപ്നയായിരുന്ന ഇന്നോവ കാര്‍ ഓടിച്ചിരുന്നതെന്നും കാറില്‍ ഇവരോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായും ഇയാള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു ഇവരെ കണ്ടത്. ഇദ്ദേഹം പറഞ്ഞ സമയത്ത് ഒരു വെള്ള കാര്‍ ഇതുവഴി പോക്കുന്ന സിസിടിവി ദൃശ്യങ്ങല്‍ ലഭിച്ചിട്ടുണ്ട്.

  സ്ഥിരീകരിച്ചില്ല

  സ്ഥിരീകരിച്ചില്ല

  എന്നാല്‍ മങ്കയത്ത് സ്വപ്ന സുരേഷ് എത്തിയതായി അന്വേഷണത്തില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. പൊന്‍മുടി മലയരിടവാത്തിന്‍റെ ബ്രൈമൂറില്‍ കുന്നിന്‍റെ നെറുകയില്‍ ബ്രിട്ടീഷ് നിര്‍മ്മി ബംഗ്ലാവും എസ്റ്റേറ്റും സ്ഥിതി ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ ബംഗ്ലാവും എസ്റ്റേറ്റും.

  എന്‍ഐഎ അന്വേഷണം

  എന്‍ഐഎ അന്വേഷണം

  അതേസമയം, തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഉന്നതര്‍ക്കും പങ്കുണ്ടെന്ന കസ്റ്റംസിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേസ് എന്‍ഐഎക്ക് വിട്ടതെന്നാണ് സൂചന.

  തീവ്രവാദ ബന്ധമുണ്ടോ

  തീവ്രവാദ ബന്ധമുണ്ടോ

  തിരുവനന്തപുരത്തേത് മാത്രമല്ല, കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്തിന്‍റെ സമഗ്ര അന്വേഷണം ആകും എന്‍ഐഎ നടത്തുക. കള്ളക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യവും എന്‍ഐഎ അന്വേഷിക്കും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്കൊടുവിലാണ് കേസ് എൻഐഎക്ക് വിട്ടത്.

   അന്വേഷ​ണം തീരുമാനിച്ചത്

  അന്വേഷ​ണം തീരുമാനിച്ചത്

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടി നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് അമിത് ഷാ എന്‍ഐഎ അന്വേഷ​ണം തീരുമാനിച്ചത്. നിലവിലെ കേസ് അന്വേഷണം കസ്റ്റംസ് സമാന്തരമായി പൂര്‍ത്തിയാക്കും. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഐഎസ് ബന്ധമുള്ളവരുമെന്നാണ് എന്‍ഐഎ നിഗമനം. പണം തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടോ? കള്ളക്കടത്തിന് പിന്നിലെ ഉറവിടം, പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങള്‍ എന്‍ഐഎ അന്വേഷിക്കും.

  നിലവിലെ അന്വേഷണം

  നിലവിലെ അന്വേഷണം

  ഇത്തരത്തിലുള്ള ആസൂത്രിത കള്ളക്കടത്ത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്ത് നടക്കുന്ന പണമിടപാടുകളെ കുറിച്ച് നിലവില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്. ഈ കേസില്‍ ജമ്മു കശ്മീരില്‍ നിരവധി റെയ്ഡുകളും അറസ്റ്റും എന്‍ഐഎ നടത്തിയിരുന്നു.

  'പ്രതീക്ഷിച്ചത് തന്നെ നടന്നു...സർക്കാരിന്റെ രഹസ്യങ്ങൾ സുരക്ഷിതം'; വികാസ് ദുബെയുടെ കൊലയിൽ പ്രതിപക്ഷം

  English summary
  Gold Smugglin Case: Is swapna suresh hiding in british benglow in braimur estate?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X