കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിൽ നമ്പ്യാർ സുഹൃത്തിന് വേണ്ടി സ്വപ്‌നയുടെ സഹായം തേടി? മറ്റ് ബന്ധങ്ങളില്ല, കസ്റ്റംസ് വിളിച്ചില്ല

Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യും എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. എന്നാല്‍ കസ്റ്റംസ് ഇത്തരത്തില്‍ തനിക്ക് നോട്ടീസ് അയച്ചിട്ടില്ല എന്നാണ് അനില്‍ നമ്പ്യാര്‍ വ്യക്തമാക്കുന്നത്. അഴിമുഖത്തിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്വര്‍ണക്കടത്തില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യും? നേരിട്ട് ഹാജരാകാൻ വാക്കാൽ നിർദ്ദേശംസ്വര്‍ണക്കടത്തില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യും? നേരിട്ട് ഹാജരാകാൻ വാക്കാൽ നിർദ്ദേശം

 പണത്തിന്റെ ഉറവിടം അറിയില്ല: താൻ സ്വപ്നയുടെ ലോക്കറിന്റെ ജോയിന്റ് ഹോൾഡറെന്ന്- വേണുഗോപാൽ പണത്തിന്റെ ഉറവിടം അറിയില്ല: താൻ സ്വപ്നയുടെ ലോക്കറിന്റെ ജോയിന്റ് ഹോൾഡറെന്ന്- വേണുഗോപാൽ

സ്വപ്‌ന സുരേഷിനെ പരിചയമുണ്ടെന്നത് അനില്‍ നമ്പ്യാര്‍ നിഷേധിക്കുന്നില്ല. സ്വപ്‌ന സുരേഷിന്റെ സഹായം തേടിയ സാഹചര്യങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. രണ്ട് കാര്യങ്ങളാണ് അനില്‍ നമ്പ്യാര്‍ വിശദീകരിക്കുന്നത്. വിശദാംശങ്ങള്‍...

പരിചയപ്പെടുത്തിയത് സരിത്

പരിചയപ്പെടുത്തിയത് സരിത്

സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള സരിത് വഴിയാണ് സ്വപ്നയെ പരിചയപ്പെടുന്നത് എന്നാണ് അനില്‍ നമ്പ്യാര്‍ പറയുന്നത്. സരിത് അന്ന് യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒ ആയിരുന്നു. വളരെ പെട്ടെന്ന് ഒരു സന്ദര്‍ശക വിസ സംഘടിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത് എന്ന് അനില്‍ നമ്പ്യാര്‍ പറയുന്നു.

തികച്ചും ഔദ്യോഗികം

തികച്ചും ഔദ്യോഗികം

തികച്ചും ഔദ്യോഗികമായിട്ടാണ് ഇക്കാര്യത്തില്‍ സ്വപ്നയെ ബന്ധപ്പെടുന്നത്. അന്ന് 24 മണിക്കൂറിനുള്ളില്‍ സ്വപ്‌ന ഇടപെട്ട് വിസ ശരിയാക്കിക്കിട്ടിയെന്നും അനില്‍ നമ്പ്യാര്‍ സമ്മതിക്കുന്നുണ്ട്. അതിന് ശേഷം പലയിടത്തുവച്ചും സ്വപ്നയെ കണ്ടിരുന്നെങ്കിലും ഔപചാരികമായ അഭിവാദ്യങ്ങള്‍ക്കപ്പുറം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം.

മറ്റൊരു കാര്യത്തിന് വേണ്ടി

മറ്റൊരു കാര്യത്തിന് വേണ്ടി

മറ്റൊരു കാര്യത്തിന് വേണ്ടിയും സ്വപ്നയെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പിന്നീട് സമ്മതിയ്ക്കുന്നുണ്ട്. അത് ഒരു സുഹൃത്തിന്റെ ഷോപ്പ് ഉദ്ഘാടനത്തിന് യുഎഇ കോണ്‍സുല്‍ ജനറലിനെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി ആയിരുന്നു എന്നും അനില്‍ നമ്പ്യാര്‍ പറയുന്നു.

അവസാനത്തെ ഫോണ്‍ കോള്‍

അവസാനത്തെ ഫോണ്‍ കോള്‍

ഡിപ്ലോമാറ്റിക് ബാഗേജ് പിടികൂടിയ ദിവസം, ഏതാണ്ട് അതേ സമയത്ത് തന്നെയാണ് അനില്‍ നമ്പ്യാര്‍ സ്വപ്‌ന സുരേഷിനെ വിളിക്കുന്നത്. വാര്‍ത്തയ്ക്ക് വേണ്ടിയാണ് അവരെ വിളിച്ചത് എന്നാണ് അനില്‍ നമ്പ്യാര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. സ്വപ്‌ന സുരേഷ് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പോയ കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും അനില്‍ നമ്പ്യാര്‍ വിശദീകരിച്ചിരുന്നു.

സ്വര്‍ണത്തിന്റെ കാര്യം ചോദിച്ചു?

സ്വര്‍ണത്തിന്റെ കാര്യം ചോദിച്ചു?

ഡിപ്ലോമാറ്റിക് ബാഗേജുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സ്വപ്‌ന സുരേഷിനോട് താന്‍ ആരാഞ്ഞിരുന്നതായി അദ്ദേഹം അഴിമുഖത്തോട് സമ്മതിക്കുന്നുണ്ട്. ഇത്തരം ബാഗേജില്‍ സ്വര്‍ണം കൊണ്ടുവരാറുണ്ടോ എന്നും ചോദിച്ചത്രെ. അങ്ങനെയൊരിക്കലും ഉണ്ടാകാറില്ല എന്ന് സ്വപ്‌ന മറുപടി നല്‍കിയതായും അനില്‍ നമ്പ്യാര്‍ പറയുന്നുണ്ട്.

മൊഴിയില്‍ പറയുന്നത്...

മൊഴിയില്‍ പറയുന്നത്...

എന്നാല്‍ സ്വപ്‌ന സുരേഷിന്റെ മൊഴി എന്ന മട്ടില്‍ പുറത്ത് വന്ന വാര്‍ത്തയില്‍ പറയുന്നത് മറ്റൊന്നാണ്. ഡിപ്ലോമാറ്റിക് ബാഗേജ് അല്ല, പേഴ്‌സണല്‍ ബാഗേജ് ആണെന്ന് പറഞ്ഞാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാം എന്ന് അനില്‍ നമ്പ്യാര്‍ ഉപദേശിച്ചു എന്ന് സ്വപ്ന മൊഴി നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍.

താന്‍ അങ്ങനെ ഒരു ഉപദേശവും നല്‍കിയിട്ടില്ല എന്നാണ് ഇതില്‍ അനില്‍ നമ്പ്യാരുടെ വിശദീകരണം.

സ്വപ്നയെ മാധ്യമപ്രവർത്തകന്‍ വിളിച്ചെന്ന് വാര്‍ത്ത; വിശദീകരണവുമായി ജനം ടിവി ചീഫ് അനില്‍ നമ്പ്യാര്‍സ്വപ്നയെ മാധ്യമപ്രവർത്തകന്‍ വിളിച്ചെന്ന് വാര്‍ത്ത; വിശദീകരണവുമായി ജനം ടിവി ചീഫ് അനില്‍ നമ്പ്യാര്‍

 പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തം തെളിവുകൾ നശിപ്പിക്കാൻ? മുഖ്യമന്ത്രിയുടെ നിർദേശാനുസരണം; ചെന്നിത്തല പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തം തെളിവുകൾ നശിപ്പിക്കാൻ? മുഖ്യമന്ത്രിയുടെ നിർദേശാനുസരണം; ചെന്നിത്തല

English summary
Gold Smuggling Case: Janam TV journalist Anil Nambiar explains relationship with Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X