എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? അരുണ്‍ കുമാര്‍ പറയുന്നു
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് വീണ്ടും വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ കുമാര്‍.
സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസമാണ് സ്വപ്ന കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി എം രവീന്ദ്രന്, നളിനി നെറ്റോ ഐ എ എസ്, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായി താന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളോട് സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ വിഷയം വീണ്ടും വിവാദമായി.

ഉയ്യോ കണ്ണെടുക്കാനേ ആവുന്നില്ല സാം..സൂപ്പര്‍ ഹോട്ട് ലുക്കില്‍ സാമന്ത

എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് അരുണ്‍ ഉയര്‍ത്തിയിരിക്കുന്നത്.
എയര്‍ പോര്‍ട്ടില്‍ പോലും ഗ്രീന്‍ ചാനല്‍ പരിരക്ഷയുള്ള ഡിപ്ലോമാറ്റിന്റെ പായ്ക്കറ്റുകള്‍ ക്ലിഫ് ഹൗസിലേക്ക് വന്നാല്‍ ആരും പരിശോധിക്കില്ല എന്ന് ഇരിക്കെ ബിരിയാണി പാത്രത്തെ കൂട്ടി ചേര്‍ത്തതിലുള്ള കുടിലബുദ്ധി പക്ഷെ പ്ലാന്റിംഗില്‍ ദുര്‍ബലമായ തിരക്കഥ കാരണം പാളയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുണിന്റെ പ്രതികരണം.

അരുണ്‍ പറഞ്ഞത്:
എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? എയര്‍ പോര്‍ട്ടില്‍ പോലും ഗ്രീന്‍ ചാനല്‍ പരിരക്ഷയുള്ള ഡിപ്ലോമാറ്റിന്റെ പായ്ക്കറ്റുകള്‍ ക്ലിഫ് ഹൗസിലേക്ക് വന്നാല്‍ ആരും പരിശോധിക്കില്ല എന്ന് ഇരിക്കെ ബിരിയാണി പാത്രത്തെ കൂട്ടി ചേര്‍ത്തതിലുള്ള കുടിലബുദ്ധി പക്ഷെ പ്ലാന്റിംഗില്‍ ദുര്‍ബലമായ തിരക്കഥ കാരണം പാളി.

അന്വേഷണ ഏജന്‍സികള്‍ പോലും ഒരു വര്‍ഷം മുമ്പ് ഈ മൊഴികള്‍ ഫ്രീസറില്‍ കയറ്റി.പ്രൊപ്പഗാന്‍ഡ അനാലിസിസില്‍ അഥവാ പ്രചരണ വേല വിശകലനത്തില്‍ ഗില്‍റ്റ് (ന്യൂനപക്ഷ വിരുദ്ധ ) ബൈ അസോസിയേഷനോട് ചേര്‍ന്ന് നില്ക്കാവുന്ന ഒരു തന്ത്രമാണ് ട്രാന്‍സ്ഫര്‍ അഥവാ പകരം വയ്ക്കല്‍. ഒരു ലതര്‍ ബാഗിലെ ലോഹം, സഞ്ചിയില്‍ ലോഹം, കാര്ട്ടന് നിറച്ച് ലോഹം എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷ ഗുണത്തെ കള്ളക്കടത്തിനോട് ചേര്‍ക്കുന്ന വ്യാജ വിരുതാണത്.

ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്. ഒരു തെളിവ് മൂല്യവും നിലവിലില്ലാത്ത രഹസ്യമൊഴിയില്‍ ബൈറ്റ് എടുത്ത് കൗണ്ടര്‍ബൈറ്റ് വിളയിച്ച് വാര്‍ത്ത നടാനിറങ്ങുകയല്ല. പകരം അന്വേഷണ ഏജന്‍സികള്‍ തോറ്റിടത്ത് അന്വേഷണാത്മകമായി ഇറങ്ങാന്‍ കഴിയണം. എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണം. ആര് ആര്‍ക്ക് വേണ്ടി എന്ന ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കണം, അരുണ്‍ കുമാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ ഗുരുതരാരോപണമാണ് സ്വപ്ന നടത്തിയത്. ഇതിന് പിന്നാലെ ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. അസത്യങ്ങള്‍ വീണ്ടും പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരുന്നു.
Recommended Video

ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരേയും സ്വപ്ന നടത്തിയതെന്ന് ജലീല്‍ പരാതിയില്‍ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications