Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയ്ക്കായി സ്വപ്ന സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റ്: സർവ്വകലാശാലയ്ക്ക് കത്തയച്ച് പോലീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന നായരുടെ ബിരുദ സർട്ടിഫിക്കറ്റ് കേന്ദ്രീകരിച്ച് അന്വേഷണം. സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കേരള പോലീസ് ഡോ. ബാബാസാഹേബ് അംബേദ്ക്കർ സർവ്വകലാശാലയ്ക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ബാബാസാഹേബ് അംബേദ്ക്കർ സർവ്വകലാശാലയുടെ പേരിലുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചുകൊണ്ടാണ് ഐടി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. ഐടി വകുപ്പിന് കീഴിലുള്ള കെഎസ്ഐടി എംഡി നൽകിയ പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരോപിച്ചിരുന്നു. എൻഐഎയും കസ്റ്റംസും എൻഫോഴ്സ്മന്റും സ്വർണ്ണക്കടത്ത് അന്വേഷിക്കുന്നതിനിടെയാണ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കേരള പോലീസും സ്വപ്നക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് എൻഐഎ തോടതിയിൽ അപേക്ഷ നൽകും. വിശ്വാസ വഞ്ചനയിലൂടെ ജോലി സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്വപ്ന സുരേഷ് വ്യാജരേഖ ചമച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പേഴ്സ് രണ്ടാം പ്രതിയും വിഷൻ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളും എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ട്.

gold-kerala02-1

സ്വപ്നയുടെ ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലുള്ള ഡോ. ബാബാസാഹേബ് അംബേദ്കർ സാങ്കേതിക സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറും സ്വപ്ന പലസ്ഥലങ്ങളിലും ജോലിക്കായി സമർപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലുള്ള ഈ സർവ്വകലാശാലയിൽ ബി. കോം ഇല്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സർവ്വകലാശാലയ്ക്ക് കേരള പോലീസ് കത്തയയ്ക്കുന്നത്.

Recommended Video

cmsvideo
    Faisal Fareed Was Acted And Produced Malayalam Movies

    2008 മുതൽ 2011 വരെ സർവ്വകലാശാലയ്ക്ക് കീഴിൽ റെഗുലറായി പഠിച്ച് ബി. കോം കോഴ്സ് പൂർത്തിയാക്കിയെന്നാണ് സ്വപ്നയുടെ ബിരുദ സർട്ടിഫിക്കറ്റിൽ പറയുന്നത്. യുഎഇ കോൺസുലേറ്റിലും ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലും എയർ ഇന്ത്യ സാറ്റ്സിലും ജോലി ലഭിക്കുന്നതിനായി ഇതേ സർട്ടിഫിക്കറ്റ് തന്നെയാണ് സ്വപ്ന ഹാജരാക്കിയിരുന്നത്. സ്വപ്നയുടെ ഐടി വകുപ്പിന് കീഴിലുള്ള നിയമനവും നേരത്തെ വിവാദത്തിലായിരുന്നു.

    പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് ചീഫ് സെക്രറിതല സമിതിയും ശുപാർശ ചെയ്തിരുന്നു. സ്വപ്ന സുരേഷിന്റെ നിയനം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ശുപാർശ അനുസരിച്ചാണ് നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. സ്വപ്നയുടെ നിയമനത്തിൽ ശിവശങ്കർ ചട്ടം ലംഘിച്ചിരുവെന്നും കണ്ടെത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ സർക്കാർ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+