കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ ശിവശങ്കറിന് കസ്റ്റഡിയിലെടുത്തത്. രാവിലെ ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിലുന്നു ഇഡിയുടെ നടപടി.

കോട്ടയത്ത് 4 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് സ്വന്തമാക്കും; ജോസിന് 6 ഉം മുസ്ലിം ലീഗിന് ഒരു സീറ്റും നല്‍കുംകോട്ടയത്ത് 4 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് സ്വന്തമാക്കും; ജോസിന് 6 ഉം മുസ്ലിം ലീഗിന് ഒരു സീറ്റും നല്‍കും

Recommended Video

cmsvideo
എറണാകുളം: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ആശുപത്രിയിലെത്തി ശിവശങ്കറെ ഇഡി കസ്റ്റഡിയില്‍ എടുത്തു

കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ ഇഡിയുടെ വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തി സമൻസ് കൈമാറിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. ശിവശങ്കറിന്‍റെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിലായിരുന്നു ഹൈക്കോടതി ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

chief

ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണം സംഘങ്ങളുടെ വാദം. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ല. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നത് നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചിരുന്നു. കേസില്‍ ശിവശങ്കറിന്‍റെ പങ്ക് തെളിയിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ കസ്റ്റംസ് ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.

എം ശിവശങ്കറിന് വൻ തിരിച്ചടി, ജാമ്യാപേക്ഷകൾ ഹൈക്കോടതി തളളി, അറസ്റ്റിലേക്ക്എം ശിവശങ്കറിന് വൻ തിരിച്ചടി, ജാമ്യാപേക്ഷകൾ ഹൈക്കോടതി തളളി, അറസ്റ്റിലേക്ക്

 കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു; സിന്ധ്യ വീണ്ടും കളമൊരുക്കുന്നോ കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു; സിന്ധ്യ വീണ്ടും കളമൊരുക്കുന്നോ

English summary
Gold smuggling case; M Shivashankar was taken into custody by the Enforcement Directorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X