• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍, ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍സ ജാമ്യാപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവര്‍ക്കും അവരവരുടെ കാരയം അര്‍ജന്റ് മാറ്റാനാണെന്നും മറുപടി നല്‍കിയ കോടതി ഇന്ന് തന്നെ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ അഭിഭാഷകന്‍ വീണ്ടും പറഞ്ഞതോടെ നിലപാട് മയപ്പെടുത്തിയ കേടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചു.

ബീഹാറിനെ ഇളക്കിമറിച്ച് തേജസ്വിയുടെ പ്രചാരണം; നിതീഷിനെതിരെ ഒളിയമ്പ്, മഹാസംഖ്യം കരുത്ത് കാട്ടുമോ?

അതേസമയം, ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കസ്റ്റംസ് എതിര്‍ക്കുമെന്നാണ് സീചന. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിശദമായ റിപ്പോര്‍ട്ട് കോടിയില്‍ സമര്‍പ്പിക്കും. ഇതിനിടെ, ദേവാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശിവശശങ്കിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ കോളേജ് ബോര്‍ഡ് യോഗം ചേരും. ഇതിന് ശേഷമാണ് തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുക. അതേസമയം, ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന്റെ മൊഴിയെടുത്തതിന് ശേഷം മാത്രമേ നിയമപരമായി കസ്റ്റംസിന് അറസറ്റ് രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളു. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ ഹൈക്കോടതി തടഞ്ഞിരുന്നു.

ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനമാണ് ഇപ്പോഴുള്ളത്, തുറന്ന് പറഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രി!!

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എം. ശിവശങ്കറിനുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജൂലൈ 5നു സ്വര്‍ണക്കടത്ത് പിടിച്ച ശേഷം, കേസിലെ പ്രതി സന്ദീപ് നായരുമായി ബന്ധപ്പെട്ടെന്ന സാക്ഷിമൊഴിയാണ് കസ്റ്റംസിന് ലഭിച്ച പ്രധാന തെളിവ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

ശിവസേനക്ക് പിന്നാലെ എന്‍സിപിയും ബിഹാറിലേക്ക്; 145 സീറ്റില്‍ മല്‍സരിക്കും, മഹാസഖ്യത്തിന് തിരിച്ചടി

അസ്ഥിരോഗ വിഭാഗം ഐസിയുവിലാണ് ശിവശങ്കര്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ശക്തമായ സുരക്ഷ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഡിസ്്കിന് തകരാറല്ലാതെ, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ശിവശങ്കറിനില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയ വിവരം. ശിവശങ്കറിന് ചികിത്സയുടെ പേരില്‍ സുരക്ഷിത താവളം ഒരുക്കിയെന്ന വിലയിരുത്തലാണ് കസ്റ്റംസിനുള്ളത്.

ജനങ്ങളിലുള്ള ആ വിശ്വാസം ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; വിജയം ഉറപ്പെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

അസം-മിസോറം അതിർത്തിയിൽ സംഘർഷം: നിരവധി പേർക്ക് പരിക്ക്, പ്രശ്‌നപരിഹാരത്തിന് ഇടപെട്ട് പ്രധാനമന്ത്രി

രാഷ്ട്രീയക്കാരന് എന്തു പറയാം; മന്ത്രിയാണ് പറയുന്നതെങ്കിൽ കൃത്യമായി പഠിച്ചിട്ടു വേണം; മറുപടി

cmsvideo
  Swapna Suresh and KT Rameez had contact with Dcompany | Oneindia Malayalam

  English summary
  Gold Smuggling Case: M Shivshankar in high court seeking anticipatory bail, Customs will oppose
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X