ജാമ്യത്തിനായി എം ശിവശങ്കർ ഹൈക്കോടതിയിൽ, തനിക്കെതിരെ വ്യാജ ആരോപണങ്ങളെന്ന് വാദം
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരിക്കുന്നതെന്ന് ശിവശങ്കർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. ഇതോടെയാണ് ശിവശങ്കർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തെളിവുകള്‍ ഇല്ലാതെയാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് എന്നും ശിവശങ്കര്‍ ആരോപിക്കുന്നു. കള്ളപ്പണ ഇടപാടില്‍ തനിക്ക് പങ്കുണ്ട് എന്ന ഇഡിയുടെ വാദം വസ്തുതാ വിരുദ്ധമാണ്. സ്വര്‍ക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് തന്റെ പങ്കിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉളളതെന്നും ജാമ്യഹര്‍ജിയില്‍ എം ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. ശിവങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ വരുന്ന തിങ്കളാഴ്ച പരിഗണിക്കാനാണ് സാധ്യത.
എം ശിവശങ്കറിന് എതിരെയുളള ആരോപണങ്ങളിൽ ഇഡിക്ക് അന്വേഷണമാവാം എന്നും എന്നാൽ ആരോപണങ്ങളുടെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല എന്നുമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ വ്യക്തമാക്കിയത്. രാഷ്ട്രീയ നീക്കങ്ങളുടെ ഇരയാണ് താന്‍ എന്നാണ് ശിവശങ്കര്‍ കോടതിക്ക് മുന്നിൽ ആരോപിച്ചത്. കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിക്കുന്നതായി ശിവശങ്കര്‍ വെളിപ്പെടുത്തി. ഇഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേരുകൾ കേസില്‍ താന്‍ പറയാത്തത് കാരണമാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നും ശിവശങ്കര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് തിരിച്ചു വരും; അസമില്‍ ബിജെപി വീഴ്ത്താന്‍ പുതിയ നീക്കം, ബിപിഎഫും മഹാസഖ്യത്തിലേക്ക്
കളളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷുമായി താന്‍ ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. നികുതിക്കാര്യത്തില്‍ സ്വപ്‌ന തന്നോട് സഹായം ആവശ്യപ്പെട്ടപ്പോഴാണ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് എന്നും ശിവശങ്കര്‍ പറയുന്നു. രാഷ്ട്രീയ പ്രേരിതമായിട്ടാണ് നിലവിലെ അന്വേഷണം മുന്നോട്ട് പോകുന്നത് എന്നും ശിവശങ്കർ ആരോപിച്ചു. സ്വപ്‌നയും ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായിട്ടാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. ഈ സന്ദേശങ്ങളുടെ പൂര്‍ണരൂപം ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു.
ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; അടുത്തത് ഇഡിയുടെ അറസ്റ്റ്? ചന്ദ്രികയിൽ എത്തിയത് കള്ളപ്പണമെന്ന്
സിപിഎം ഭീഷണിപ്പെടുത്തി, ഒപ്പിടാന്‍ പോലും ആളെ കിട്ടിയില്ല; സ്ഥാനാര്‍ത്ഥിയില്ലാതെ പോയതില്‍ ബിജെപി