കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: നേതാക്കളുടെ പേര് പറയാൻ ഇഡിയുടെ സമ്മർദ്ദം, ഇഡിക്കെതിരെ ശിവശങ്കർ

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി എം ശിവശങ്കര്‍ കോടതിയില്‍. കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിക്കുന്നതായി ശിവശങ്കര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. കോടതിയില്‍ രേഖാമൂലം നല്‍കിയ വിശദീകരണത്തിലാണ് ഇഡിക്കെതിരായ ആരോപണം. നാളെ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്.

താന്‍ ഒരു രാഷ്ട്രീയ ഇരയാണെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണക്കടത്തുമായി തനിക്ക് യാതൊരു വിധത്തിലുളള ബന്ധവും ഇല്ല. താന്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചു എന്നാണ് ഇഡി പറയുന്നത്. താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും വിളിച്ചിട്ടില്ലെന്നും ശിവശങ്കര്‍ പറയുന്നു. ഫുഡ് പാക്കേജ് തടഞ്ഞ് വെച്ചപ്പോള്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ വിളിച്ചെന്ന് സമ്മതിച്ചിരുന്നു. ചില രാഷ്ട്രീയ നേതാക്കളുടെ പേരില്‍ കേസില്‍ താന്‍ പറയാത്തത് കാരണമാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നും ശിവശങ്കര്‍ ആരോപിച്ചു.

ed

സ്വപ്‌നയും ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായിട്ടാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. ഈ സന്ദേശങ്ങളുടെ പൂര്‍ണരൂപം ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുകയാണ്. ഈ സന്ദേശങ്ങള്‍ കോടതി പരിശോധിക്കണം എന്നും എം ശിവശങ്കര്‍ ആവശ്യപ്പെട്ടു. തന്നെക്കുറിച്ച് ഇഡി നുണകള്‍ പ്രചരിപ്പിക്കുകയാണ് എന്നും ശിവശങ്കര്‍ കോടതിയില്‍ ആരോപിച്ചു.

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

കളളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷുമായി താന്‍ ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. നികുതിക്കാര്യത്തില്‍ സ്വപ്‌ന തന്നോട് സഹായം ആവശ്യപ്പെട്ടപ്പോഴാണ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് എന്നും ശിവശങ്കര്‍ പറയുന്നു. രാഷ്ട്രീയ പ്രേരിതമായിട്ടാണ് നിലവിലെ അന്വേഷണം മുന്നോട്ട് പോകുന്നത്. അര്‍ധസത്യങ്ങളും നുണകളുമാണ് ഇഡിയുടേത്. ഇഡി കോടതിയേയും തെറ്റിദ്ധരിപ്പിക്കുന്നതായും ശിവശങ്കര്‍ ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം എങ്കില്‍ അത് നടത്തേണ്ടത് കസ്റ്റംസ് ആണെന്നും ശിവശങ്കര്‍ വാദിച്ചു.

English summary
Gold Smuggling Case: M Sivasankar slams ED and claims he is a political target
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X