കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; അതിന് മുമ്പ് ആ ദുരൂഹത നീങ്ങണം, കുരുക്ക് മുറുകുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ വീണ്ടും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യും. പ്രാഥമികമായ വിവര ശേഖരണം മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. ജലീലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില സംശയങ്ങള്‍ ബാക്കിയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷമായിരിക്കും അടുത്ത ചോദ്യം ചെയ്യല്‍. ബിനീഷ് കോടിയേരിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തിരുന്നു.

k

പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ് ഉദ്യോഗസ്ഥ സംഘം. ഈ ഘട്ടത്തില്‍ സംശയം ഉണര്‍ന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ വന്‍ രാഷ്ട്രീയ പൊട്ടിത്തെറികളുണ്ടാകും. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ കാള്‍ ലിസ്റ്റില്‍ മന്ത്രി ജലീലിന്റെ നമ്പറും കണ്ടതോടെയാണ് രാഷ്ട്രീയ വിവാദം ശക്തിപ്പെട്ടത്.

റംസാന്‍ കിറ്റ് വിതരണത്തിന്റെ ഭാഗമായി സ്വപ്‌നയുമായി സംസാരിച്ചിരുന്നുവെന്നാണ് മന്ത്രി പ്രതികരിച്ചത്. പിന്നീട് യുഎഇയില്‍ നിന്ന് മതഗ്രന്ഥം ഇറക്കുമതി ചെയ്യാന്‍ ജലീല്‍ ഇടപെട്ടുവെന്ന ആരോപണം ഉയര്‍ന്നു. ഇതിന്റെ മറവില്‍ പ്രതികള്‍ സ്വര്‍ണം കടത്തിയോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. മതഗ്രന്ഥങ്ങള്‍ എടപ്പാളിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയി എന്നാണ് ജലീല്‍ വിശദീകരിച്ചത്. എന്നാല്‍ മതഗ്രന്ഥം കൊണ്ടുപോയ സി ആപ്റ്റിന്റെ വാഹനത്തിലെ ജിപിഎസ് ഇടയ്ക്ക് അപ്രത്യക്ഷമായതാണ് ദുരൂഹതയ്ക്ക് ഇടയാക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന് ശേഷമാകും ജലീലിനെ ചോദ്യം ചെയ്യുക.

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam

മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യം ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ശനിയാഴ്ച ബിജെപി കരിദിനം ആചരിക്കുകയാണ്. മന്ത്രിയെ ചോദ്യം ചെയ്തത് സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ മാത്രം മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

English summary
Gold Smuggling case: Minister KT Jaleel will question again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X