• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥന്മാർ കൂട്ടുനിൽക്കാതെ കളളക്കടത്ത് നടക്കില്ല, ആരോപണവുമായി മന്ത്രി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഏത് തരത്തിലുളള അന്വേഷണത്തിലും കേന്ദ്ര ഏജൻസികളോട് സഹകരിക്കാൻ തയ്യാറാണ് എന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. കേസിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്.

എന്നാൽ മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവർത്തിക്കുകയാണ് പ്രതിപക്ഷം. കോൺഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി രംഗത്ത് വന്നിരിക്കുകയാണ്. സ്വർണ്ണം വരുന്ന വഴിയും എത്തിച്ചേരുന്ന കൈകളും ഏതെല്ലാമാണെന്ന കാര്യം വെളിച്ചത്ത് കൊണ്ടുവരാൻ ഒരു മാദ്ധ്യമത്തിനും താല്പര്യമില്ലെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രിക്ക് കത്ത്

പ്രധാനമന്ത്രിക്ക് കത്ത്

മന്ത്രി എംഎം മണിയുടെ വാക്കുകൾ ഇങ്ങനെയാണ്: '' കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട വാർത്തകളാണ് മാദ്ധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത്. സംസ്ഥാന സർക്കാർ ന്യായമായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്തിരിക്കുകയാണ്. ഇത് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുമുണ്ട്.

ഉടനെ തന്നെ ഒഴിവാക്കി

ഉടനെ തന്നെ ഒഴിവാക്കി

ഇപ്പോൾ നടന്നിരിക്കുന്ന കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര സർക്കാരിൻറെ പരിധിയിലാണ്. സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷിക്കുന്ന ഒരു വനിതയുമായി ബന്ധപ്പെടുത്തി ഐ. എ. എസ്സുകാരനായ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെതിരെ വിമർശനം ഉയർന്നിരുന്നു. ഉടൻ തന്നെ ആ ഉദ്യോഗസ്ഥനെ വഹിച്ചിരുന്ന പദവികളിൽ നിന്നും സർക്കാർ ഒഴിവാക്കുകയും ചെയ്തു.

cmsvideo
  പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam
  മുഖ്യമന്ത്രി രാജിവയ്ക്കണം

  മുഖ്യമന്ത്രി രാജിവയ്ക്കണം

  വസ്തുതകൾ ഇതായിരിക്കെ, കോൺഗ്രസ്സും, യുഡിഎഫിലെ ഘടകകക്ഷികളും, ബിജെപിയും ഒരടിസ്ഥാനവുമില്ലാതെ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമം നടത്തുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് അവരുടെ അനാവശ്യമായ ആവശ്യം. എത്ര ആലോചിച്ചാലും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൻറെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള പിഴവുള്ളതായി നീതിബോധമുള്ള ആർക്കും കാണാൻ കഴിയില്ല.

  നിരവധി തവണ സ്വർണ്ണ കള്ളക്കടത്ത്

  നിരവധി തവണ സ്വർണ്ണ കള്ളക്കടത്ത്

  നടന്നിരിക്കുന്നത് തികച്ചും കേന്ദ്രസർക്കാർ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും, വിമാനത്താവളങ്ങളുടെ നിയന്ത്രണവും പൂർണ്ണമായും കേന്ദ്ര സർക്കാരിൻറെ പരിധിയിലാണ്. ഇതിനു മുമ്പും നിരവധി തവണ സ്വർണ്ണ കള്ളക്കടത്ത് നടന്നിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ

  സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ

  വിമാനത്താവളങ്ങൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായതിനാൽത്തന്നെ കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥന്മാർ കൂട്ടുനിൽക്കാതെ അതു വഴിയുള്ള കളളക്കടത്ത് നടക്കില്ലെന്ന കാര്യത്തിൽ സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ മനസ്സിലാകും. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ആരായാലും തീർച്ചയായും അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.

  അഴിമതിയും, വ്യഭിചാരവും

  അഴിമതിയും, വ്യഭിചാരവും

  കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് സോളാറുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പും, അഴിമതിയും, വ്യഭിചാരവും കേരള സമൂഹം ഏറെ ചർച്ച ചെയ്തതാണ്. ഇതിലെല്ലാം പങ്കാളികളായ ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും, മറ്റ് യുഡിഎഫ് നേതാക്കന്മാരും കേന്ദ്ര പരിധിയിൽ വരുന്ന ഈ പ്രശ്നത്തിൽ രാജി വേണമെന്ന ദുരുപദിഷ്ടമായ ആവശ്യമാണ് ഉന്നയിക്കുന്നത്.

  സ്വർണ്ണം കഴിച്ചു തീർക്കാൻ കഴിയില്ലല്ലൊ

  സ്വർണ്ണം കഴിച്ചു തീർക്കാൻ കഴിയില്ലല്ലൊ

  ബിജെപി നേതാക്കന്മാർക്ക് സ്വർണ്ണ കള്ളക്കടത്തിലെ കുറ്റവാളികളുമായി ബന്ധമുണ്ടെന്ന ആരോപണം ഇതിനകം ഉയർന്ന് വന്നിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ അവരുടെ പങ്കും സംശയിച്ചാൽ കുറ്റം പറയാനാവില്ല. കടത്തിയ സ്വർണ്ണം കഴിച്ചു തീർക്കാൻ കഴിയില്ലല്ലൊ. സ്വർണ്ണം വരുന്ന വഴിയും എത്തിച്ചേരുന്ന കൈകളും ഏതെല്ലാമാണെന്ന കാര്യം മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതായി കണ്ടില്ല. അത്

  വെളിച്ചത്ത് കൊണ്ടുവരാൻ ഒരു മാദ്ധ്യമത്തിനും താല്പര്യമില്ലെന്നുള്ളതും ശ്രദ്ധേയമാണ്''.

  English summary
  Gold Smuggling Case: MM Mani slams opposition for demanding Chief Minister's resignation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X