കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തിലെ ഫൈസല്‍ ഫരീദ് ഏത് നാട്ടുകാരനാണ്? വിലാസം തിരുത്തി എന്‍ഐഎ, വാറണ്ട് ഉടന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിന്റെ വിലാസം എന്‍ഐഎ മാറ്റി. നേരത്തെ ഫൈസല്‍ ഫരീദ് എറണാകുളം സ്വദേശിയാണ് എന്നാണ് എഫ്‌ഐആറില്‍ എന്‍ഐഎ വ്യക്തമാക്കിയത്. എന്നാല്‍ തൃശൂര്‍ക്കാരനാണ് എന്ന് എന്‍ഐഎ ഇപ്പോള്‍ പറയുന്നു. ഫൈസല്‍ ഫരീദ് ഗള്‍ഫിലാണെന്നും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

N

എന്നാല്‍ ഫൈസല്‍ ഫരീദ് എന്ന യുവാവ് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ തന്റേതാണെന്നും എന്നാല്‍ ആരോപിക്കപ്പെട്ട പ്രവര്‍ത്തനം താന്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാടും വീടും ജോലിയുമെല്ലാം ഇയാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് വിലാസം മാറ്റി എന്‍ഐഎ രംഗത്തുവന്നത്. വിലാസം മാറ്റാന്‍ കോടതിയില്‍ പ്രത്യേക അപേക്ഷ എന്‍ഐഎ നല്‍കി. കൂടാതെ ഫൈസല്‍ ഫരീദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

എണ്ണം തികയുന്നില്ല; കോണ്‍ഗ്രസ് ക്യാംപില്‍ പരിഭ്രാന്തി, ബിജെപിയും കളത്തില്‍, റിസോര്‍ട്ടിലേക്ക് മാറ്റിഎണ്ണം തികയുന്നില്ല; കോണ്‍ഗ്രസ് ക്യാംപില്‍ പരിഭ്രാന്തി, ബിജെപിയും കളത്തില്‍, റിസോര്‍ട്ടിലേക്ക് മാറ്റി

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam

ഫൈസല്‍ ഫരീദ്, തൈപ്പറമ്പില്‍, പുത്തന്‍ പീടിക, തൃശൂര്‍ എന്നാണ് എന്‍ഐഎ തിരുത്തി നല്‍കിയ വിലാസം. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഫൈസല്‍ ഫരീദ് തൃശൂര്‍ മൂന്നുപീടിക സ്വദേശിയാണ്. എന്‍ഐഎ പറയുന്നതും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ വ്യക്തിയും ഒരാളാണോ എന്ന് ഇതുവരെ വ്യക്തമല്ല. കൂടാതെ ഫാസില്‍ എന്നാണ് എഫ്‌ഐആറില്‍ സൂചിപ്പിച്ചിരുന്നത്. ഇത് ഫൈസല്‍ എന്നാക്കാനും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലിസ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലി

പിഎസ് സരിത്താണ് സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി. സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയും ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയും സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്. ഭീകര പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് പ്രതികള്‍ സ്വര്‍ണം കടത്തിയിരുന്നത് എന്നാണ് എന്‍ഐഎ പറയുന്നത്. പ്രതികളെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും. കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്.

വിമതര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് പക്ഷത്തേക്ക്; സച്ചിന്‍ പൈലറ്റ് ഒറ്റപ്പെട്ടു, ആശങ്ക അകന്ന് ഗെഹ്ലോട്ട്വിമതര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് പക്ഷത്തേക്ക്; സച്ചിന്‍ പൈലറ്റ് ഒറ്റപ്പെട്ടു, ആശങ്ക അകന്ന് ഗെഹ്ലോട്ട്

നെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴിനെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴി

English summary
Gold Smuggling case: NIA changed Address of the accused Faisal Fareed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X