കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണക്കടത്ത് കേസ്; പ്രതികളുടെ മലപ്പുറത്തേയും കോഴിക്കോടേയും വീട്ടിൽ എൻഐഎ റെയ്ഡ്

Google Oneindia Malayalam News

സ്വർണക്കടത്ത് കേസ് പ്രതികളുടെ വീടുകളിൽ എൻഐഎ റെയ്ജ് നടത്തി. കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലാണ് ഇന്ന് എൻഐഎ സംഘം പരിശോധന നടത്തിയത്. കോഴിക്കോടും മലപ്പുറത്തുമായിരുന്നു പരിശോന.

കേസിലെ പ്രതികളായ മുഹമ്മദ് അസ്ലം, അബ്ദുൾ ലത്തീഫ്, നസറുദ്ദീൻ ഷാ, റംസാൻ പി , മുഹമ്മദ് എന്നിവരുടെ വീടുകളിലാണ് പരിശോധനനടത്തിയത്. സ്വർണം കടത്തു്നതിനായി കേസിലെ പ്രധാന പ്രതികളുമായി ഗൂഡാലോചന നടത്തിയവരാണ് ഇവർ. പരിശോധനയിൽ ചില രേഖകളും ഇലക്ട്രോണിക് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കി. കേസിൽ ഇതുവരെ 21 പ്രതികളാണ് അറസ്റ്റിലായത്.

nia

അതിനിടെ കേസിലെ മുഖ്യപ്രതിസ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് പരാതി നൽകി. ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദരേഖയിൽ പറയുന്ന ആറാം തീയതി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി പറഞ്ഞു.

അതേസമയം ഓഡിയോയിലെ ശബദ്ം തന്റേത് തന്നെയാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞ സാഹചര്യത്തിൽ എജിയുടെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പോലീസ്. ശബ്ദസന്ദേശം പുറത്തുവന്ന സംഭവത്തിൽ പോലീസുകാരുൾപ്പെടെ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

സ്വപ്‌നയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശം മുഖ്യമന്ത്രിയെ വെള്ളപൂശാനും വിശുദ്ധനാക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനുമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി ആരോപിച്ചു. സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം രക്ഷിക്കാന്‍ പോലീസ് നടത്തിയ രാഷ്ട്രീയ നാടകമാണ് ശബ്ദസന്ദേശത്തിന് പിന്നില്‍. ജയില്‍ അധികൃതരും പോലീസും സാങ്കേതികത്വം പറഞ്ഞ് ഇതുസംബന്ധമായ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തില്ല. ഇതുസംബന്ധിച്ച സത്യം പുറത്ത് കൊണ്ടുവരാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ ഒരു സമഗ്രമായ അന്വേണം നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Recommended Video

cmsvideo
ഇതാ സ്വപ്നയുടെ ഫോൺ കോൾ കേട്ടോ..പിണറായിക്കെതിരെയുള്ള ഗൂഢാലോചന

ആദ്യം കുതിര,പിന്നെ രണ്ടില; മറ്റുള്ളവരുടേത് അടിച്ച്മാറ്റുന്ന ചിന്താഗതിയാണ് ജോസഫിന്:കേരള കോണ്‍ഗ്രസ് എംആദ്യം കുതിര,പിന്നെ രണ്ടില; മറ്റുള്ളവരുടേത് അടിച്ച്മാറ്റുന്ന ചിന്താഗതിയാണ് ജോസഫിന്:കേരള കോണ്‍ഗ്രസ് എം

പി ജയരാജന്റെ ആസന്നമായ പടയോട്ടം പിണറായി കാണാൻ പോകുന്നതേയുള്ളൂ, ചർച്ചയായി ഫിറോസിന്റെ കുറിപ്പ്പി ജയരാജന്റെ ആസന്നമായ പടയോട്ടം പിണറായി കാണാൻ പോകുന്നതേയുള്ളൂ, ചർച്ചയായി ഫിറോസിന്റെ കുറിപ്പ്

ക്ഷേത്രങ്ങള്‍ക്ക് കൂടിയ നിരക്കില്‍ വൈദ്യുതി ബില്‍ ഈടാക്കുന്നുവെന്ന് പ്രചാരണം; മറുപടിയുമായി കെഎസ്ഇബിക്ഷേത്രങ്ങള്‍ക്ക് കൂടിയ നിരക്കില്‍ വൈദ്യുതി ബില്‍ ഈടാക്കുന്നുവെന്ന് പ്രചാരണം; മറുപടിയുമായി കെഎസ്ഇബി

'സ്റ്റാലിൻ സുരേന്ദ്രൻ'... കെ സുരേന്ദ്രനെതിരെ നേതൃയോഗത്തിൽ പോര്; ശോഭയെ പുറത്ത് ചാടിക്കാൻ ശ്രമമെന്ന്'സ്റ്റാലിൻ സുരേന്ദ്രൻ'... കെ സുരേന്ദ്രനെതിരെ നേതൃയോഗത്തിൽ പോര്; ശോഭയെ പുറത്ത് ചാടിക്കാൻ ശ്രമമെന്ന്

English summary
Gold Smuggling Case: NIA Conducted Raid at Residence of Accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X