കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷ് എന്‍ഐഎ വലയില്‍; 6 മാസം പുറംലോകം കാണില്ല, അന്വേഷണം ഫൈസല്‍ ഫരീദിലേക്ക്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം തിരയുന്ന സ്വപ്‌ന സുരേഷ് എന്‍ഐഎയുടെ വലയിലായെന്ന് റിപ്പോര്‍ട്ട്. എന്‍ഐഎ അന്വേഷണം ഫൈസല്‍ ഫരീദിനെ ലക്ഷ്യമിട്ട് നീങ്ങുന്നു. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വപ്‌ന സുരേഷും ഫൈസല്‍ ഫരീദും കേസില്‍ പ്രതികളായത്. സ്വപ്‌ന സുരേഷിനൊപ്പം കാണാതായ സന്ദീപ് നായരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും എന്‍ഐഎ ശേഖരിച്ചു.

സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന കോടികള്‍ ഫൈസല്‍ ഫരീദ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചോ എന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ രൂപവും ഭാവവും മാറുകയാണ്. വിശദാംശങ്ങള്‍...

30 കോടിയുടെ സ്വര്‍ണം

30 കോടിയുടെ സ്വര്‍ണം

നയതന്ത്ര ബാഗേ്ജ് വഴിയുള്ള സ്വര്‍ണക്കടത്ത് സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. 30 കോടിയുടെ സ്വര്‍ണം കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പിആര്‍ഒ എന്ന പേരിലെത്തിയ സരിത്തിന്റെ അമിതമായ ഇടപെടലാണ് കസ്റ്റംസ് സംഘത്തിന് സംശയമുണ്ടാക്കിയത്.

സ്വപ്‌നയിലേക്ക് എത്തിയത് ഇങ്ങനെ

സ്വപ്‌നയിലേക്ക് എത്തിയത് ഇങ്ങനെ

സ്വര്‍ണം പിടികൂടിയതോടെ സരിത്തിന്റെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയ വിവരം അടിസ്ഥാനമാക്കിയാണ് സ്വപ്‌ന സുരേഷ് കുടുങ്ങിയത്.

സന്ദീപിന്റെ ഭാര്യയെ പൊക്കി

സന്ദീപിന്റെ ഭാര്യയെ പൊക്കി

കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായ സ്വപ്‌ന സുരേഷ് മുങ്ങുകയായിരുന്നു. ഇവരുടെ സുഹൃത്ത് സന്ദീപ് നായരും മുങ്ങി. സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

രാഷ്ട്രീയം കലര്‍ന്നു

രാഷ്ട്രീയം കലര്‍ന്നു

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വാദവുമായി കോണ്‍ഗ്രസും മുസ്ലിം ലീഗും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നതോടെ വിവാദം രാഷ്ട്രീയമായി. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തെഴുതി.

സിബിഐ അല്ല, വന്നത് എന്‍ഐഎ

സിബിഐ അല്ല, വന്നത് എന്‍ഐഎ

അതേസമയം, അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷം എന്‍ഐഎ അന്വേഷണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതോടെ തീവ്രവാദ സംഘങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതോടെ കേസ് നടപടികള്‍ വേഗത്തിലായി.

പുറത്തിറങ്ങാന്‍ സാധിക്കില്ല

പുറത്തിറങ്ങാന്‍ സാധിക്കില്ല

ഭീകരപ്രവര്‍ത്തനം തടയല്‍ നിയമമായ യുഎപിഎ പ്രകാരമാണ് സരിത്ത്, സ്വപ്‌ന സുരേഷ്, ഫൈസല്‍ ഫരീദ് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കസ്റ്റംസ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയ സ്വപ്നക്ക് കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാലും എന്‍ഐഎ കേസില്‍ ജാമ്യം കിട്ടില്ല.

Recommended Video

cmsvideo
Gold Smuggling Case: Kodiyeri Balakrishnan slams BJP and V Muraleedharan | Oneindia Malayalam
ഫൈസല്‍ ഫരീദിന് പിന്നാലെ എന്‍ഐഎ

ഫൈസല്‍ ഫരീദിന് പിന്നാലെ എന്‍ഐഎ

യുഎപിഎ ചുമത്തിയ കേസില്‍ ആറ് മാസം വരെ ജാമ്യം ലഭിക്കാന്‍ വളരെ പ്രയാസമാണ്. അന്വേഷണ സംഘത്തിന്റെ നിലപാടിന് വിരുദ്ധമായി കോടതിയില്‍ നിന്ന് തീരുമാനം ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. ഇതിനിടെയാണ് സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫൈസല്‍ ഫരീദിനെതിരെ എന്‍ഐഎ അന്വേഷണം വ്യാപിപ്പിച്ചത്.

വിവരങ്ങള്‍ ശേഖരിച്ചു

വിവരങ്ങള്‍ ശേഖരിച്ചു

എന്‍ഐഎ അന്വേഷണം തുടങ്ങിയ ആദ്യ വേളയില്‍ തന്നെ ഫൈസല്‍ ഫരീദിനെ കുറിച്ചാണ് അന്വേഷണം. ഇയാള്‍ പ്രത്യക്ഷത്തില്‍ ഇതുവരെ വന്നിട്ടില്ല. സരിത്ത് നല്‍കിയ മൊഴി മാത്രമാണ് ഇങ്ങനെ ഒരു വ്യക്തിയെ കുറിച്ച്. യുഎഇയിലുള്ള ഇയാളെ കുറിച്ച് എന്‍ഐഎ വിശദവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഫൈസലിന്റെ ബന്ധങ്ങള്‍

ഫൈസലിന്റെ ബന്ധങ്ങള്‍

സ്വര്‍ണക്കടത്തിലൂടെ കോടികളാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ ഈ സംഘത്തിന് ലഭിക്കുന്നത്. ഈ സംഖ്യ പ്രതികള്‍ എന്തിനു വേണ്ടി ഉപയോഗിച്ചുവെന്നാണ് എന്‍ഐഎ അന്വേഷിക്കുക. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നാണ് എന്‍ഐഎയുടെ നോട്ടം. ഫൈസലിന്റെ ബന്ധങ്ങളാണ് എന്‍ഐഎ പരിശോധിക്കുന്നത്.

സ്വപ്‌ന പറയുന്നത്

സ്വപ്‌ന പറയുന്നത്

താന്‍ നിരപരാധിയാണെന്നാണ് ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ് വാദിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ ചാര്‍ജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് ബാഗേജ് വിട്ടുകിട്ടുന്നതിന് കസ്റ്റംസുമായി ഇടപെട്ടത്. കോണ്‍സുലേറ്റിലെ ജോലി നേരത്തെ അവസാനിപ്പിച്ചതാണ്. എങ്കിലും ചില സഹായങ്ങള്‍ ചെയ്യാറുണ്ടെന്നും ജാമ്യ ഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് പറയുന്നു.

അഭിഭാഷകന്റെ പ്രതികരണം

അഭിഭാഷകന്റെ പ്രതികരണം

സ്വപ്‌ന എവിടെയാണെന്ന് കാര്യം തനിക്ക് അറിയില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ പറയുന്നു. കേസില്‍ സ്വപ്‌ന സുരേഷിന്റെ വക്കാലത്ത് ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വപ്‌ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കോടതി പറയട്ടെ. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് പറയാനുള്ളതും വ്യക്തമാക്കട്ടെ. ഞങ്ങള്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയുമെന്നും അഭിഭാഷന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്

ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!

മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍

English summary
Gold Smuggling case: NIA to probe Swapna Suresh and Faisal Fareed Moves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X