കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിട്ടില്ല, തള്ളി കസ്റ്റംസ്, കേസില്‍ പുതിയ ട്വിസ്റ്റ്!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും പൊളിയുന്നു. പ്രതികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ വ്യക്തമാക്കി. കേസില്‍ അന്വേഷണം ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതികള്‍ക്കായി ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് കസ്റ്റംസ് തള്ളിയതോടെ ആശ്വാസം മുഖ്യമന്ത്രിക്ക് തന്നെയാണ്.

1

സുരേന്ദ്രന്റെ ആരോപണത്തിനെതിരെ നേരത്തെ സിപിഎം നേതാവ് എഎന്‍ ഷംസീര്‍ രംഗത്ത് വന്നിരുന്നു. സുരേന്ദ്രന്‍ ഉണ്ടയില്ലാ വെടി വെക്കുകയാണ്. അദ്ദേഹം ഉന്നയിച്ച ഏതെങ്കിലും ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തില്‍ ഇന്ന് വരെ തെളിയിക്കപ്പെട്ടിട്ടുണ്ടോ. സുരേന്ദ്രന്റെ ഉണ്ടയില്ലാ വെടിയുടെ പുറകെ പോകേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ല. എനിക്ക് എന്റെ മുഖ്യമന്ത്രിയില്‍ നല്ല വിശ്വാസമുണ്ട്. സര്‍ക്കാരിലും പാര്‍ട്ടിയിലും വിശ്വാസമുണ്ടെന്നും ഷംസീര്‍ പറഞ്ഞിരുന്നു. തെറ്റായ പ്രവര്‍ത്തിയെയും അത് ചെയ്തവരെയും പ്രോത്സാഹിപ്പിക്കുന്ന നയം എന്റെ സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിക്കില്ല. സത്യം പുറത്ത് വരട്ടെയെന്നും ഷംസീര്‍ പറഞ്ഞു.

Recommended Video

cmsvideo
Swapna Suresh Vacated the flat one day before raid | Oneindia Malayalam

അതേസമയം കേസില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎമ്മും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടക്കണം. അത് അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍പോള്‍ അന്വേഷിച്ചാലും സിപിഎം എതിര്‍ക്കില്ലെന്നാണ് പാര്‍ട്ടി നിലപാട്. രാജ്യസുരക്ഷയ്ക്കും സംസ്ഥാന സുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതുകൊണ്ട് കള്ളക്കടത്തിന് പിന്നിലെ വസ്തുത പുറത്ത് കൊണ്ടുവരണമെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണം നേരിടുന്നത് കൊണ്ട് കരുതലോടെ വളരെ സൂക്ഷിച്ച് പ്രതികരിക്കാനാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രമേശ് ചെന്നിത്തല ആവശ്യപ്പെട്ട സിബിഐ അന്വേഷണത്തെ പോലുംവ എതിര്‍ക്കേണ്ടതില്ലെന്നും പാര്‍ട്ടി പറയുന്നു. എന്ത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ, ഏത് ഏജന്‍സിയായാലും വിരോധമില്ല. മാത്രമല്ല, കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന ആവശ്യം. സര്‍ക്കാര്‍ തന്നെ ഉന്നയിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. അതിലൂടെ രാഷ്ട്രീയ നേട്ടം സ്വന്തമാക്കാനും സ്വന്തമാക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്.

സ്വര്‍ണം അയച്ചത് ഫാസില്‍, വിമാനത്താവളത്തില്‍ സരിത്തിനൊപ്പം അറബി, ഫോണ്‍ കോളുകളും, പുറത്തെത്തിച്ചത്...സ്വര്‍ണം അയച്ചത് ഫാസില്‍, വിമാനത്താവളത്തില്‍ സരിത്തിനൊപ്പം അറബി, ഫോണ്‍ കോളുകളും, പുറത്തെത്തിച്ചത്...

English summary
gold smuggling case: no interference from cm pinarayi vijayan's office says customs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X