തിരിച്ചടിച്ച് ഉമ്മൻ ചാണ്ടി, സോളാര്‍ വിവാദം ഓര്‍ത്തു പോയി! അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ!
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. സര്‍ക്കാരും മുഖ്യമന്ത്രിയും വന്‍ പ്രതിരോധത്തിലേക്ക് വീണിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിലടക്കം വന്‍ പ്രതിച്ഛായ ഉയര്‍ത്തിയ ഇടത്ത് നിന്നാണ് പിണറായി വിജയനും ഇടത് സര്‍ക്കാരും കുത്തനെ വീണിരിക്കുന്നത്.
പ്രതിപക്ഷം സര്‍ക്കാരിന് എതിരെ വലിയ ആയുധമായി സ്വര്‍ണക്കടത്ത് കേസ് ഉപയോഗപ്പെടുത്തുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ വീഴ്ത്തിയത് സോളാര്‍ കേസ് ആയിരുന്നു. അന്നത്തെ മുഖ്യമന്ത്രിയെ സോളാറിന്റെ പേരില്‍ ഇടതുപക്ഷം വലിയ തോതില്‍ വേട്ടയാടിയിരുന്നു. ഇന്ന് അതിന് തിരിച്ചടിക്കുകയാണ് കോണ്‍ഗ്രസ്. അതിനിടെ സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ചര്‍ച്ചയാവുകയാണ്.

കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ
ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ' സ്വര്‍ണ കള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ. സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപ പോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

സമരവുമായി മുന്നോട്ട്
തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു. 2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു. വിവാദ വ്യക്തിയുമായി 3 പേര് ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി.

സെക്രട്ടേറിയറ്റ് വളയല്‍ വരെ
മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളയല്‍ വരെ നടത്തി. അധികാരത്തില്‍ വന്ന് 4 വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു.
ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്.

ഞാന്‍ സന്തോഷിക്കുന്നില്ല
പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും.
Recommended Video

സിബിഐ അന്വേഷണം
ഈ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം. കേരളം മഹാമാരിയെ നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര് പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്ക്കും നന്ദി''

പോസ്റ്റ് കുത്തിപ്പൊക്കി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് നേര്‍ക്ക് ആരോപണം ഉയര്‍ന്നതോടെ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ന്യായീകരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് അനുകൂലികള്‍. സോളാര്‍ കേസിന്റെ കാലത്ത് പിണറായി വിജയന് നടത്തിയ പ്രസംഗങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും അടക്കം യുഡിഎഫുകാര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്.

രാജി വെക്കാനുളള ബുദ്ധി
2014 മാര്‍ച്ച് 28ാം തിയ്യതി പിണറായി വിജയന് ഫേസ്ബുക്ക് പേജില്‍ ഇട്ട കുറിപ്പാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. 'ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് രാജി വെക്കാനുളള ബുദ്ധി തെളിയും എന്നാണ് കരുതുന്നത്' എന്നാണ് കുറിപ്പ്. ഈ പോസ്റ്റിന് താഴെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ് ഒരു കൂട്ടര്.

പിണറായി നടത്തിയ പ്രസംഗം
സോളാര്‍ കേസിന്റെ സമയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ പിണറായി നടത്തിയ പ്രസംഗവും വൈറലാകുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും സരിതയും ഒരു പരിപാടിയില്‍ വെച്ച് ഒരുമിച്ചുണ്ടായിരുന്ന ഫോട്ടോ പുറത്ത് വന്നതിനെ കുറിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആരോപണ വിധേയയായ സ്വപ്നയ്ക്കൊപ്പം ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പ്രതിപക്ഷ അണികള്‍ പ്രചരിപ്പിക്കുന്നുണ്ട്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications