കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണക്കടത്ത് കേസ്; ഉന്നതന്റെ പേര് കേട്ട് കോടതി ഞെട്ടിയെങ്കിൽ ജനം ബോധം കെട്ട് വീഴുമെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ രാഷ്ട്രീയ ഉന്നതനാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുദ്രവെച്ച കവറിൽ നൽകിയ മൊഴി കണ്ട് കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധംകെട്ടു വീഴുമെന്നും ചെന്നിത്തല പറഞ്ഞു.സ്വപ്‌നയും സരിത്തും കോടതിയ്ക്ക് നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് നടത്തിയ റിവേഴ്സ് ഹവാല ഇടപാടിൽ ഉന്നത രാഷ്ട്രീക്കാർക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നായിരുന്നു കോടതി പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

നടി അനുശ്രീ കോൺഗ്രസുകാരിയോ? കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി താരം.. വീണ്ടും ചർച്ചനടി അനുശ്രീ കോൺഗ്രസുകാരിയോ? കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി താരം.. വീണ്ടും ചർച്ച

page-160717

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിന് പങ്കുണ്ടെങ്കിൽ അതാരെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. ഈ സർക്കാരിലെ ഭരണഘടന സ്ഥാനത്ത് ഇരിക്കുകയും ആ ഭരണഘടനസ്ഥാനംഉപയോഗിച്ച് കൊണ്ട് റിവേഴ്സ ഹവാലയും കള്ളക്കടത്തും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രതികൾക്കായി ചെയ്തുകൊടുത്ത സഹായങ്ങൾ പുറത്തുവരേണ്ടതായിട്ടുണ്ട്. മന്ത്രിമാർക്ക് വരെ ഇതിനകത്ത് പങ്കാളിത്തമുണ്ടെന്നതാണ് അന്വേഷണം നടക്കുമ്പോൾ വ്യക്തമാകുന്നത്.

മുഖ്യമന്ത്രി ക്ലിഫ്ഹൗസിൽ ഒളിച്ചിരിക്കുകയാണ്. ജനങ്ങളെ കാണാൻ മുഖ്യമന്ത്രിക്ക് ഭയമാണ്.കാരണം സ്വർണക്കടത്ത് കേസും കൊറോണയുടെ മറവിൽ നടന്ന അഴിമതികളും ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ജനങ്ങൾക്ക് മുന്നിലേക്ക് ഇറങ്ങേണ്ടെന്ന് മുഖ്യമന്ത്രി തിരുമാനിച്ചത്. ജനങ്ങൾക്ക് മുൻപിലേക്ക് ഇറങ്ങിയിരു്നനെങ്കിൽ ഇതിനേക്കാൾ ഗുരുതരമായ അവസ്ഥയിലേക്ക് സിപിഎമ്മിൻറെ തിരഞ്ഞെടുപ്പ് രംഗം മാറുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കൊറോണയിൽ നിന്ന് അകന്നു നിൽക്കണം എന്ന് പറയുന്നതുപോലെ എൽ ഡി എഫിൽ നിന്നും വോട്ടർമാർ അകന്നു നിൽക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. അത്രമാത്രം അപചയവും തകർച്ചയുമാണ് കേരളത്തിലെ ഇടതുമുന്നണിയും മാർക്സിസ്റ്റ് പാർട്ടിയും നേരിടുന്നത്.സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റ് കൊടുക്കുന്നു എന്നു പറഞ്ഞിട്ട് 500 രൂപയുടെ കിറ്റുപോലുമില്ല. കിറ്റിനുള്ള സഞ്ചിയിൽ തന്നെ കമ്മിഷനടിച്ചിരിക്കുകയാണ് .

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അഴിമതിയും, കൊള്ളയുമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഈ വസ്തുതകൾ കണ്ടുകൊണ്ട് വേണം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ.എല്ലാ സർക്കാറുകളും പെൻഷൻ കൊടുക്കുന്നുണ്ട്. പെൻഷൻ പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാറാണ്.
വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനങ്ങളുടെ മുൻപിൽ ഒരു മാറ്റത്തിനു വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. കേരളത്തിൽ ഒരു ഭരണ മാറ്റത്തിനുള്ള സമയമായിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

'ഗാന്ധിജിയുടേതല്ല ഗോഡ്‌സെയുടെ പിന്തുണക്കാരാണെന്ന് മാതൃഭൂമി ഒരിക്കല്‍ കൂടി വ്യക്തമാക്കി';രൂക്ഷവിമർശനം'ഗാന്ധിജിയുടേതല്ല ഗോഡ്‌സെയുടെ പിന്തുണക്കാരാണെന്ന് മാതൃഭൂമി ഒരിക്കല്‍ കൂടി വ്യക്തമാക്കി';രൂക്ഷവിമർശനം

ഒരു സീറ്റും വിട്ടുകൊടുക്കില്ല, ലക്ഷ്യം മുപ്പത് സീറ്റും; വന്‍ വിജയം തുടരുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ഒരു സീറ്റും വിട്ടുകൊടുക്കില്ല, ലക്ഷ്യം മുപ്പത് സീറ്റും; വന്‍ വിജയം തുടരുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

English summary
Gold smuggling case; PInarayi is afraid of facing people says chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X