Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതികളിലൊരാളയ റബിൻസ് കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി; സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് അറസ്റ്റിൽ. നേരത്തെ യുഎഇയിൽ പിടിയിലായ റബിൻസിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ എൻഐഎ സംഘം ഇന്ന് അറസ്റ്റ് ചെയ്തത്.മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ കൂട്ടാളിയാണ് റബിൻസ്.

faisalnew-1603

എയർ ഇന്ത്യ വിമാനത്തിൽ വൈകീട്ട് നാലിനാണ് റബിൻസ് നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ എൻഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മൂവാറ്റുപുഴ സ്വദേശിയായ റബിൻസും ഫരീദും ചേർന്നാണ് സ്വർണക്കടത്ത് ദുബൈയിൽ ഏകോപിപ്പിച്ചത്.നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് അന്വേഷണം ബിൻസിലേക്കും എത്തിയത്. തുടർന്ന് ഇയാളെ യുഎഇ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട ഫൈസൽ ഫരീദ് അടക്കമുള്ള അഞ്ച് പേരാണ് യുഎഇയിൽ അറസ്റ്റിലായത്. കസ്റ്റംസിന്റെ ആവശ്യപ്രകാരം പ്രതികൾക്കെതിരെ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് റബിൻസിനെ ഇന്ത്യയ്ക്ക് ഇപ്പോൾ കൈമാറിയിരിക്കുന്നത്. മറ്റ് പ്രതികളേയും ഉടൻ നാട്ടിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+