സ്വര്‍ണക്കടത്ത് കേസ്: ഇപിയുടെ പ്രസ്താവന കോടിയേരിക്കെതിരെ തിരിച്ച് സന്ദീപ് വാര്യര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴികൊടുത്തത് സിപിഎമ്മിലെ വിഭാഗിയത കാരണമാണെന്ന് സന്ദീപ് വാര്യര്‍.
മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് മാഫിയ ഭീകര പ്രവര്‍ത്തനമാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യം വെച്ചുള്ള പ്രസ്താവനയാ്‌ണെന്നും സ്വപ്നയെ കൊണ്ട് 164 കൊടുപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണ്, അത് ബിജെപിയുടെ തലക്കിടാന്‍ നോക്കണ്ടെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

ഉയ്യോ കണ്ണെടുക്കാനേ ആവുന്നില്ല സാം..സൂപ്പര്‍ ഹോട്ട് ലുക്കില്‍ സാമന്ത

സന്ദീപ് വാര്യരുടെ വാക്കുകള്‍:
മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് മാഫിയ ഭീകര പ്രവര്‍ത്തനമാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യം വെച്ചുള്ള പ്രസ്താവനയാണത് . സ്വപ്നയെ കൊണ്ട് 164 കൊടുപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണ് . അത് ബിജെപിയുടെ തലക്കിടാന്‍ നോക്കണ്ട.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമാണെന്നായിരുന്നു ഇപി ജയരാജന്‍ പറഞ്ഞത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ പുറത്തുവന്നിരിക്കുകയാണെന്നും ഇതോടെ മാഫിയാ ഭീകരപ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗവും ഇടിഞ്ഞ് വീണ് തുടങ്ങിയെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തി എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല. മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ഈ ആരോപണത്തിന് മറുപടി പോലും പറയേണ്ടതില്ല, ഇപി ജയരാജന്‍ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സമഗ്രാന്വേഷണം വേണമെന്നും പിസി ജോര്‍ജിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്നും ഇപി ജയരാജന്‍ ആരോപിച്ചിരുന്നു. യുഡിഎഫിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

നിഗൂഢ ശക്തികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇപി പറഞ്ഞു. പിസി ജോര്‍ജിന് സര്‍ക്കാരിനോട് വിദ്വേഷമുണ്ടാകാം. ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനാണ് ശ്രമമെന്നും ജയരാജന്‍ പറഞ്ഞിരുന്നു. സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണ് എന്നും ജയരാജന്‍ ആരോപിച്ചിരുന്നു. ജയിലില്‍ നിന്നുവന്ന സ്വപ്നയെ സല്‍ക്കരിച്ച് കൊണ്ടുപോയി ജോലി കൊടുത്തത് ആര്‍എസ്എസാണ്. അപ്പോള്‍ ഇതിന് പിന്നില്‍ ആരായിരിക്കുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരേയും സ്വപ്ന നടത്തിയതെന്ന് ജലീല്‍ പരാതിയില്‍ പറഞ്ഞു.

രാഷ്ട്രീയമായി തന്നെയും കേരള സര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ആരോപണത്തിലൂടെ സ്വപ്ന ശ്രമിച്ചതെന്നും കെടി ജലീല്‍ പരാതയില്‍ പറയുന്നുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കോ-ലീ-ബി സഖ്യമാണ്.ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ഈ സഖ്യം ഭാവിയിലും ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും പരാതി നല്‍കിയ പിന്നാലെ ജലീല്‍ പറഞ്ഞിരുന്നു.
Recommended Video

സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു സ്വപ്ന കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി എം രവീന്ദ്രന്‍, നളിനി നെറ്റോ ഐ എ എസ്, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവരുടെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളോട് സ്വപ്ന സുരേഷ് പ്രതികരിച്ചത്.












Click it and Unblock the Notifications