
മൂന്ന് പേര് ചാടിവീണ് ഫോണില്‍ പിടിച്ചു; വിജിലന്‍സ് കസ്റ്റഡി വിവരിച്ച് സരിത്ത്
തിരുവനന്തപുരം: ലൈഫ് മിഷന് കേസില്‍ വിജിലന്‍സ് സംഘത്തിന്റെ കസ്റ്റഡിയില്‍ പ്രതികരിച്ച് സരിത്ത്. ഇന്ന് രാവിലെ ഒട്ടും പ്രതീക്ഷിക്കാതെയാണ് വിജിലന്‍സ് സംഘം തന്റെ വീട്ടിലെത്തിയതെന്ന് സരിത്ത് പറയുന്നു. അത് മാത്രമല്ല, അവര്‍ വീട്ടിലെത്തിയ ഉടനെ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് ചോദിച്ചു. പിന്നാലെ അത് തട്ടിപ്പറിക്കുകയും ചെയ്തുവെന്നും സരിത്ത് പറഞ്ഞു.
പോലീസാണോ ഗുണ്ടകളാണോ അവരെന്ന് പോലും അറിയില്ല. തനിക്ക് ജീവനില്‍ ഭയമുണ്ട്. പരിഭ്രാന്തിയോടെയാണ് താനും സ്വപ്നയും കഴിയുന്നതെന്നും സരിത്ത് പറഞ്ഞു. മൂന്ന് പേര് എങ്ങാനും ഉണ്ടായിരുന്നു അവര്‍. തന്റെ മുന്നിലേക്ക് അവര്‍ ചാടി വീഴുകയായിരുന്നുവെന്നും സരിത്ത് പറയുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ഇഡി; രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടും
രാവിലെ അവര്‍ വീട്ടില്‍ വന്ന് ബെല്ലടിച്ചു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ മൂന്ന് പേരുണ്ടായിരുന്നു. എന്നോട് സരിത്താണോ എന്ന് ചോദിച്ചു. എന്റെ ഫോണ്‍ എവിടെയെന്നും ചോദിച്ചു. ചോദിച്ചപ്പോഴാണ് വിജിലന്‍സില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞത്. പിന്നാലെ എന്നെ ബലം പ്രയോഗിച്ച് കാറില്‍ കൊണ്ടുപോയി കയറ്റി.
അവര്‍ തന്നെ ഞങ്ങള്‍ വിജിലന്‍സാണെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. അതല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. ഇവര്‍ ഗുണ്ടകളാണോ എന്ന് പോലും തനിക്കറിയില്ലായിരുന്നുവെന്നും സരിത്ത് പറഞ്ഞു. ഇവരുടെ വാഹനം എവിടെയെങ്കിലും എത്തുന്നത് വരെ തനിക്ക് വലിയ ഭയമുണ്ടായിരുന്നുവെന്നും സരിത്ത് വ്യക്തമാക്കി.
ഏതൊക്കെയോ വഴിയില്‍ കൂടിയാണ് അവര്‍ പാലക്കാട് വിജിലന്‍സ് ഓഫീസില്‍ എത്തിയത്. ശരിക്കും ആശ്വാസമായത് അപ്പോഴാണ്. പോലീസാണെന്ന് ആ സമയത്ത് മാത്രമാണ് എനിക്ക് ഉറപ്പായത്. ഫ്ളാറ്റിന് മുന്നില്‍ വെച്ചാണ് തന്റെ കൈക്ക് പരിക്കേറ്റത്. അത് അവിടെ വെച്ച് നല്ല രീതിയില്‍ ബലപ്രയോഗം നടന്നത് കൊണ്ടാണ്.
സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ അവിടെ തന്നെയുണ്ടാവും. അവരെ എന്നെ വിട്ടതിന് ശേഷമാണ് ആശുപത്രിയില്‍ പോയി ബാന്റേജ് ഒക്കെ ഇട്ടത്. വല്ലാത്തൊരു അനുഭവമായിരുന്നു ഇത്. വീട്ടിലുള്ളവരോട് വിവരം പറയാന്‍ പോലും അവര്‍ അനുവദിച്ചില്ല. എന്നെ കൊണ്ടുപോയത് വീട്ടുകാര്‍ പോലും അറിഞ്ഞില്ലെന്നും സരിത്ത് പറഞ്ഞു.
സിനിമയിലൊക്കെ കാണുന്നത് പോലെയാണ് എന്നെ വളഞ്ഞിട്ട് പിടിച്ച് കൊണ്ടുപോകുന്നത്. വീട്ടില്‍ സ്വപ്ന ഉണ്ടായിരുന്നില്ല. സ്വപ്നയുടെ മകനും സഹായത്തിന് നില്ക്കുന്ന ഒരാളും ഉണ്ടായിരുന്നു. കുറേ പേര് വന്ന് തട്ടിക്കൊണ്ടു പോയെന്നാണ് സരിതയ്ക്ക് മനസ്സിലായത്. ആ സമയത്തെ ബഹളം കെട്ട് എല്ലാവരും അവിടെ വന്ന് നോക്കി നില്‍ക്കുകയായിരുന്നു.
സ്വപ്ന എങ്ങനെയാണ് വിവരം അറിഞ്ഞതെന്ന് അറിയില്ല. ഇന്ന് കൊണ്ടുപോയ ശേഷം 17ാം തിയതി തിരുവനന്തപുരത്ത് ഹാജരാകാനും മൊബൈല്‍ കണ്ടുകെട്ടിയതിന്റെയും നോട്ടീസ് തന്നു. ലൈഫ് മിഷന് കേസിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലൈഫ് മിഷനെ കുറിച്ച് ഒരു ചോദ്യവും ചോദിച്ചില്ല. സ്വപ്ന കൊടുത്ത മൊഴിയെ കുറിച്ചാണ് ചോദിച്ചത്. സ്വപ്ന എന്തുകൊണ്ടാണ് കോടതിയില്‍ കൊടുത്തതെന്നും ചോദിച്ചെന്നും സരിത്ത് പറഞ്ഞു.
റോബിന് എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍