• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേവലം അഴിമതിയല്ല, സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാൽ! മുഖ്യമന്ത്രിക്കെതിരെ ഷാഫി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിറകെ സോഷ്യല്‍ മീഡിയയില്‍ ഇടത് അനുയായികളും യുഡിഎഫ് അനുയായികളും തമ്മില്‍ പോരിലേര്‍പ്പെട്ടിരിക്കുകയാണ്.

സ്വപ്‌ന സുരേഷിനൊപ്പമുളള മുഖ്യമന്ത്രിയുടെ ചിത്രങ്ങളും പ്രതിപക്ഷ നേതാവിന്റെ ചിത്രങ്ങളും വ്യ്ാപകമായി പ്രചരിപ്പിക്കപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിക്കെതിരെയും പാണക്കാട് ഹൈദദരലി തങ്ങള്‍ക്കെതിരെയും അടക്കം പ്രചാരണങ്ങള്‍ നടന്നു. ന്യായീകരണ തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ശിവശങ്കറിനെ അല്ല പിണറായിയെ തന്നെയാണ് എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ ആരോപണം.

സ്വപ്നയെന്ന പേരിൽ ഒരു മരുമകൾ ഇല്ല

സ്വപ്നയെന്ന പേരിൽ ഒരു മരുമകൾ ഇല്ല

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' 2016 ഒക്ടോബർ 20 ന് UAE കോൺസുലേറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയല്ല, പിണറായി വിജയനാണെന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല, കോൺസുലേറ്റിൽ സ്വപ്നയ്ക്ക് നിയമനം നല്കിയത് ഉമ്മൻ ചാണ്ടിയാണെന്ന് പ്രചരിപ്പിക്കുന്നത്. തമ്പാനൂർ രവിക്ക് സ്വപ്നയെന്ന പേരിൽ ഒരു മരുമകൾ ഇല്ലായെന്ന്, വ്യാജ പ്രചരണം നടത്തുന്നവർക്ക് നല്ല ബോധ്യമുണ്ട്.

വസ്തുതകൾ അറിയാത്തവരല്ല

വസ്തുതകൾ അറിയാത്തവരല്ല

പാണക്കാട് ഹൈദരലി തങ്ങൾ ഉൾപ്പെടെയുള്ളവർ നിൽക്കുന്ന ഫോട്ടോയിൽ നിൽക്കുന്ന വനിത സ്വപ്നയല്ല എന്നതും അവർക്കറിയാം. ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പങ്കെടുത്ത KSU നേതാവ് സച്ചിൻ്റെ കല്യാണ ഫോട്ടോ

സരിത് കുമാറിൻ്റേതാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവർക്കും വസ്തുതകൾ അറിയാത്തവരല്ല..

സംരക്ഷിക്കാനുള്ളത് ശിവശങ്കരനെയല്ല

സംരക്ഷിക്കാനുള്ളത് ശിവശങ്കരനെയല്ല

ഇതെല്ലാം അറിഞ്ഞിട്ടും വ്യാജ നിർമ്മിതികൾ ന്യായീകരണ തൊഴിലാളികൾ ചമക്കുന്നതിൻ്റെ കാരണം വളരെ വ്യക്തമാണ്. സംരക്ഷിക്കാനുള്ളത് ശിവശങ്കരനെയല്ലാ , പിണറായി വിജയനെ തന്നെയാണ്. അതു കൊണ്ട് തന്നെയാണ് ഒരു ദിവസം കൊണ്ട് ഇത്രയധികം വ്യാജ പ്രചരണങ്ങൾ അവർ നടത്തിയത്. ഒരു ശിവശങ്കരന് വേണ്ടി ഇത്രയധികം ഫേക്ക് പോസ്റ്റുകൾ ഉണ്ടാക്കേണ്ട ആവശ്യം സി.പിഎമ്മിനില്ല.

രാജ്യ വിരുദ്ധ പ്രവർത്തനം

രാജ്യ വിരുദ്ധ പ്രവർത്തനം

ഇത് കേവലം ഒരു അഴിമതി കേസല്ല. 100 കോടിയുടെ സ്വർണ്ണം, ഡിപ്ലോമാറ്റിക്ക് ചാനൽ വഴി കടത്തിയിട്ടുണ്ട് എന്ന് സരിത് തന്നെ പറയുന്നു. അതിന് നേതൃത്വം നൽകിയ ഒരാളെ സർക്കാർ ഐഡൻ്റിറ്റി കാർഡും കൊടുത്ത് , മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉന്നതരേയും ഉപയോഗിച്ച് കള്ളക്കടത്ത് പാർസൽ തുറന്ന് നോക്കാൻ പോലും പാടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് തന്നെ വളർന്ന ഒരു രാജ്യ വിരുദ്ധ പ്രവർത്തനത്തിൻ്റെ ഉത്തരവാദിത്തം ശിവശങ്കരനിൽ മാത്രം ഒതുങ്ങുന്നതല്ല.

റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാൽ

റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാൽ

അത് കൊണ്ട് തടി തപ്പാമെന്ന് മുഖ്യമന്ത്രി കരുതണ്ട. സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാൽ സമ്പർക്ക പട്ടികയിൽ മുഖ്യൻ്റെ ഓഫീസും കാണും. തെറ്റ് ചെയ്തിട്ടില്ലായെന്ന് മുഖ്യമന്ത്രി സ്വന്തമായി പറഞ്ഞാൽ പോരാ. സ്പ്രിംഗ്ളർ ഇടപാടിലും, ബെവ് ക്യു കരാറിലും, പമ്പയിലെ മണലൂറ്റിലുമടക്കം മുഖ്യമന്ത്രി ആദ്യം പറഞ്ഞ നിലപാടും യാഥാർത്ഥ്യവും തമ്മിൽ വൈരുദ്ധ്യമുണ്ടായിരുന്നു.

സമഗ്രമായ CBl അന്വേഷണം

സമഗ്രമായ CBl അന്വേഷണം

അതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി സ്വപ്നയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, ഈ രാജ്യദ്രോഹ കേസിൽ സമഗ്രമായ CBl അന്വേഷണം യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു'' എന്നാണ് പോസ്റ്റ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് നേര്‍ക്ക് ഉയര്‍ന്ന ആരോപണങ്ങളെ പിണറായി വിജയന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രൻ! ആരോപണവുമായി സന്ദീപ് വാര്യർ!

English summary
Gold Smuggling Case: Shafi Parambil slams Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more