കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി നിയമപോരാട്ടത്തിന്‍റെ നാളുകള്‍; ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. എറണാകളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കുക. കൂടുതല്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ശിവശങ്കറിന്‍റെ പേരില്‍ ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറിലേറെ നീണ്ട ചേദ്യം ചെയ്യലുകള്‍ക്ക് ശേഷമായിരുന്നു എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണെന്ന കാര്യത്തില്‍ കസ്റ്റംസിനും ഇഡിക്കും ഇടയില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒടുവില്‍ വിവിധ തലങ്ങള്‍ക്കിടയില്‍ നടന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ ശിവശങ്കറെ കസ്റ്റഡിയിലെടുത്ത ഇഡി തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

tchief-15

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എന്‍ഫോഴ്സമെന്‍റ് ശിവശങ്കറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശിവശങ്കറിനേയും കൊണ്ട് കൊച്ചിയിലേക്കായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പോയത്. തൊട്ടുപിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡി ഓഫീസിലെത്തി. തുടര്‍ന്ന് ശിവശങ്കരുടെ മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. കസ്റ്റംസിന്‍റെ കേസ് വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടതോടെ അറസ്റ്റ് ചെയ്യാന‍ തീരുമാനമായിരുന്നു.

Recommended Video

cmsvideo
Swapna Suresh and KT Rameez had contact with Dcompany | Oneindia Malayalam

English summary
gold smuggling case: Shivashankar will be produced in court today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X