കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്തല്ല, സ്വപ്ന സുരേഷിനെതിരായ മറ്റൊരു കേസിലും ശിവശങ്കര്‍ പ്രതിയായേക്കും,കുരുക്ക് മുറുകി

Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിലനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യലില്‍ എന്‍ഐഎ പ്രോസിക്യൂട്ടറും പങ്കെടുക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഐഐ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണത്തേത് പോലെ ചോദ്യം ചെയ്ത് വിട്ടയക്കുമോ അതോ അറസ്റ്റുണ്ടാകുമോ തുടങ്ങിയ അഭ്യൂഹങ്ങള്‍ അനവധിയാണ്. ശിവശങ്കറിന്‍റെ അറസ്റ്റുണ്ടായാല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വന്‍ പ്രതിസന്ധിയിലാവും എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം തന്നെ സ്വപ്ന സുരേഷിനെതിരായ മറ്റൊരു കേസിലും ശിവശങ്കര്‍ പ്രതിയായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

സ്വപ്ന സുരേഷിന്‍റെ നിയമനം

സ്വപ്ന സുരേഷിന്‍റെ നിയമനം

മതിയായ യോഗത്യയില്ലാതെയാണ് സ്വപ്ന സുരേഷ് സര്‍ക്കാരിന്‍റെ ഐടി ഇന്‍ഫ്രാസട്രക്ചര്‍ കമ്പനിയില്‍ നിയമനം നേടിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനേയും പ്രതിയാക്കിയേക്കുമെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്നയെ നിയമിക്കാന്‍ ശിവശങ്കര്‍ ശുപാര്‍ശ ചെയ്തെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

അന്വേഷണ സമിതി

അന്വേഷണ സമിതി

ഈ അന്വേഷണ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. വിവാദ നിയമനത്തില്‍ ഐടി ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പോലീസാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. സ്വര്‍ണ്ണക്കടത്ത് കേസിലെ എന്‍ഐെയുടേയും കസ്റ്റംസിന്‍റെയും അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.

സര്‍ട്ടിഫിക്കറ്റ് വ്യാജം

സര്‍ട്ടിഫിക്കറ്റ് വ്യാജം

ഐടി ഇന്‍ഫ്രാസ്ട്രക്ചറിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ജോലി നേടാന്‍ സ്വപ്ന സുരേഷ് ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റിന്‍റെ സത്യാവസ്ഥ അറിയാന്‍ പൊലീസ് മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ ടെക്നിക്കല്‍ സര്‍വകലാശാലയ്ക്ക് കത്തയച്ചിട്ടുണ്ട്. കന്‍റോണ്‍മെന്‍റ് അസി. കമ്മീഷ്ണര്‍ സുനീഷ് ബാബുവാണ് സര്‍വ്വകലാശാലയില്‍ നിന്നും വിവരം തേടിയത്.

ബി.കോം കോഴ്സ് ഇല്ല

ബി.കോം കോഴ്സ് ഇല്ല

അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ ബി.കോം കോഴ്സ് ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് പുറത്തായതോടെ ഐടി സ്പേസ് പാര്‍ക്കിലെ ജോലിയില്‍ നിന്ന് സ്വപ്ന സുരേഷിനെ പുറത്താക്കിയിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്സിലും നിയമനം നേടിയത് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണോയെന്ന സംശയം ഉണ്ട്. എയര്‍ ഇന്ത്യാ സാറ്റ്സിലെ ഉദ്യോഗസ്ഥനെ പീഡനകേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലും സ്വപ്ന പ്രതിയാണ്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍

എയര്‍ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തത്. സ്വപ്ന തങ്ങളുടെ വിദ്യാര്‍ത്ഥിയായിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിന് കീഴിലുള്ള കോളേജുകളിലോ ബി.കോം കോഴ്സ് തന്നെ ഇല്ലെന്നുമാണ് അംബേദ്കര്‍ സര്‍വ്വ കലാശാലയുടെ കണ്‍ട്രോളര്‍ ഒഫ് എക്സാമിനേഷന്‍ ഡോ. വിവേക് എസ് സാഥെ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
പണം കൈമാറല്‍ അതീവ രഹസ്യമായി | Oneindia Malayalam
ഒപ്പും സീലും വ്യാജം

ഒപ്പും സീലും വ്യാജം


സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് സഘത്തിനെതിരെ സര്‍വകലാശാല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജമായി നിര്‍മ്മിച്ച് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളിലെ നമ്പര്‍ കൃത്രിമമായി തയ്യാറാക്കിയ വെബ് സൈറ്റില്‍ നല്‍കിയാല്‍ അതേ മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ആരെങ്കിലും വെരിഫിക്കേഷന്‍ നടത്തിയാല്‍ വഞ്ചിക്കപ്പെടും.

മറുപടി

മറുപടി

അതേസമയം, സ്വപ്ന സുരേഷിനെ നിയമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നാണു പിഡബ്ല്യുസി അറിയിക്കുന്നത്. സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നോട്ടിസിലെ ആരോപണങ്ങൾ നിഷേധിച്ച് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ നിയമ വിഭാഗം കെഎസ്ഐടിഐഎല്ലിന്റെ അഭിഭാഷകനു മറുപടി നൽകിയത്.

നോട്ടീസ് അയച്ചത്

നോട്ടീസ് അയച്ചത്

സ്വപ്ന അറസ്റ്റിലാവുകയും ബിരുദം വ്യാജമാണെന്നു തെളിയുകയും ചെയ്തതോടെയാണു കരാർ റദ്ദാക്കാൻ പി‍ഡബ്ല്യുസിക് ഐടി വകുപ്പ് നോട്ടീസ് അയച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള, വിദ്യാഭ്യാസ യോഗ്യ വ്യാജമായി ഉണ്ടാക്കിയ വ്യക്തിയെ സര്‍ക്കാര്‍ സംവിധനത്തിലേക്ക് അയച്ചതിലൂടെ കരാര്‍ ലംഘനം നടത്തിയെന്നാണ് കെഎസ്ഐടിഐഎല്ല് വ്യക്തമാക്കുന്നത്. കരാർ ലംഘനം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്.

സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ തീരുമാനം

സ്വപ്ന സുരേഷിന്‍റെ നിയമനം വിവാദമായ സാഹചര്യത്തില്‍ കെ ഫോണ്‍ പദ്ധതിയില്‍ നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കണോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാവും. അതേസമയം, സ്വപ്ന, സന്ദീപ് എന്നിവരെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് പ്രിവന്‍റീവ് ഇന്ന് സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.

 സ്വപ്നയും സംഘവും സ്വര്‍ണ്ണം വിറ്റ സ്ഥലവും കണ്ടെത്തി; കള്ളക്കടത്ത് സ്വര്‍ണം ആഭരണമാക്കുന്ന സാംഗ്ലി സ്വപ്നയും സംഘവും സ്വര്‍ണ്ണം വിറ്റ സ്ഥലവും കണ്ടെത്തി; കള്ളക്കടത്ത് സ്വര്‍ണം ആഭരണമാക്കുന്ന സാംഗ്ലി

English summary
Gold Smuggling Case: Shivshankar may be accused in another case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X