കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തിന് പോപ്പുലര്‍ഫ്രണ്ട് ബന്ധം?

Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട കുറ്റാരോപിതര്‍ക്ക് തീവ്രവാദസ്വഭാവമുള്ള മുസ്ലീം സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതോടെ കേസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്കു കൈമാറാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.

കള്ളക്കടത്തിലൂടെ ലഭിച്ച ഹവാല പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും സിനിമാ നിര്‍മാണത്തിനും ഉപയോഗിച്ചുവെന്ന സംശയം ശക്തിയായതോടെയാണിത്. ഗവണ്‍മെന്റ് ചീഫ് വിപ്പ് പിസി ജോര്‍ജ് തന്നെ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തി കഴിഞ്ഞു.

Popular front

മുഖ്യപ്രതി ഫയാസ് അബ്ദുല്‍ഖാദറിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും ഇടത്-വലത് മുന്നണികളുമായും നല്ല ബന്ധമാണുള്ളതെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്. പര്‍ദ്ദയ്ക്കുള്ളില്‍ സ്വര്‍ണം കടത്തിയ ചാവക്കാട് സ്വദേശി ആരിഫയുടെ ഭര്‍ത്താവ് അറിയപ്പെടുന്ന 'എന്‍ഡിഎഫ്' പ്രവര്‍ത്തകനാണ്.

കള്ളക്കടത്തിലെ ചിലര്‍ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്ഡിപിഐയുടെ സജീവപ്രവര്‍ത്തകരാണെന്ന ആരോപണവും സജീവമാണ്. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകകേസുകളില്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചവരാണ് ചിലര്‍. ഉദാഹരണത്തിന് പാവറട്ടിയില്‍ പെട്രോള്‍പമ്പില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പോലിസ് പിടിയിലായ വ്യക്തിയാണ് ഹാരീസ്.

English summary
Three accused in the gold smuggling case, including Fayas, were suspected to be conduits of hawala money to terror links and the cinema industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X