Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നയും സന്ദീപും തെളിവെടുപ്പിനായി തിരുവനന്തപുരത്ത്, എന്‍ഐഎ സംഘം എത്തിയത് അതീവ രഹസ്യമായി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനയെും സന്ദീപ് നായരെയും തിരുവനന്തപുരത്ത് തെളിവെടുപ്പിനായി എത്തിച്ചു. സ്വപ്‌നയെയും സന്ദീപിനെയും കൂട്ടി രണ്ട് സംഘങ്ങളായാണ് അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളം വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ ഗൂഡാലോചന നടത്തിയെന്ന് സംശയിക്കുന്ന സെക്രട്ടറിയേറ്റിലെ ഹെദര്‍ ഫ്‌ളാറ്റില്‍ അന്വേഷണ സംഘം പ്രാഥമിക പരിശോധനകള്‍ നടത്തി.

gold

കൂടാതെ പ്രതികള്‍ തിരുവനന്തപുരത്ത് ഒത്തുകൂടിയ എല്ലാ സ്ഥലങ്ങളിലും അന്വേഷണ സംഘം എത്തി. സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. സ്വപ്നയെ വാഹനത്തില്‍ നിന്നും പുറത്തിറക്കി അന്വേഷണസംഘം ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയിരുന്നു. വിശദമായ തെളിവെടുപ്പാണ് തിരുവനന്തപുരത്ത് നടക്കുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു എന്‍ ഐ എ സംഘം തെളിവെടുപ്പിനായി എത്തിയത്.

Recommended Video

cmsvideo
    മാധ്യമങ്ങള്‍ക്ക് മുന്നില്‍ പെട്ട ശിവശങ്കര്‍ പറഞ്ഞത് | Oneindia Malayalam

    ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് എന്‍ഐഎ സംഘം തിരുവനന്തപുരത്ത് എത്തിയത്. ഇവരെ തിരുവനന്തപുരത്ത് തെളിവെടുപ്പിനായി എത്തിക്കുന്ന വിവരം അവസാനഘട്ടത്തിലാണ് പൊലീസിനെ അറിയിക്കുന്നത്. സന്ദീപിന്റെ ഓട്ടോമൊബൈല്‍ സ്ഥാപനമായ കാര്‍ബണ്‍ ഡോക്ടറില്‍ ഇന്ന് രാവിലെ കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് സംഘം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+