സ്വപ്നയ്ക്ക് 38 കോടിയുടെ ബാങ്ക് നിക്ഷേപം; പരിധിയ്ക്കപ്പുറം പിന്‍വലിക്കാന്‍ പ്രയോഗിച്ചത് ഭീഷണി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപവും ലോക്കറും ഉണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത് കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് വാര്‍ത്തകള്‍.
തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ ആണ് സ്വപ്നയ്ക്ക് ഇത്രയും വലിയ നിക്ഷേപം ഉള്ളത്. കേസിലെ രണ്ടാം പ്രതിയായ സന്ദീപ് നായര്‍ക്കും ഇതേ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. തിരുവനന്തപുരത്തെ യുഎഇ കോണ്ഡസുലേറ്റിനും ഇതേ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. വിശദാംശങ്ങള്‍...

38 ലക്ഷം രൂപ
യുഎഇ കോണ്‍സുലേറ്റിനും അക്കൗണ്ട് ഉള്ള സ്വകാര്യ ബാങ്കില്‍ ആണ് സ്വപ്നയ്ക്ക് 38 ലക്ഷം രൂപ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. ഇവിടെ സ്വപ്നയ്ക്ക് ലോക്കറും ഉണ്ട്. ഈ ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍സുലേറ്റ് അക്കൗണ്ടില്‍ നിന്ന്
യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്ന് സ്വപ്ന സ്വന്തം അക്കൗണ്ടിലേക്ക് വലിയ തോതില്‍ പണം മാറ്റിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് കൂടാതെ പണമായി നിക്ഷേപിക്കുകയും മറ്റ് അക്കൗണ്ടുകളില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഭീഷണിപ്പെടുത്ത ട്രാന്‍സ്ഫര്‍
പണം പിന്‍വലിക്കാനുള്ള പരിധിയ്ക്ക് അപ്പുറം പണം ഈ അക്കൗണ്ടില്‍ നിന്ന് സ്വപ്ന പിന്‍വലിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബാങ്ക് മാനേജര്‍ എതിര്‍പ്പ് അറിയിച്ചിട്ടും പിന്മാറിയില്ല. കോണ്‍സുലേറ്റിന്റെ അടക്കം അക്കൗണ്ടുകള്‍ മാറ്റും എന്ന് ഭീഷണിപ്പെടുത്തിയാണ് സ്വപ്ന ഇത്തരത്തില്‍ പണം പിന്‍വലിച്ചത് എന്ന് ബാങ്ക് മാനേജര്‍ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

കോണ്‍സുലേറ്റ് അക്കൗണ്ടുകള്‍
കോണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകള്‍ ആണ് ഈ ബാങ്കില്‍ ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകളും പ്രവര്‍ത്തിപ്പിച്ചിരുന്നത് സ്വപ്ന തന്നെ ആണെന്നാണ് വിവരം. ഇത് കോണ്‍സുലേറ്റിന്റെ അനുമതിയോടെ ആയിരുന്നു എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

വേറേയും അക്കൗണ്ടുകള്‍
സ്വപ്നയ്ക്ക് തിരുവനന്തപുരത്ത് മറ്റ് ബാങ്കുകളും അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. സ്വകാര്യ ബാങ്കിലും സഹകരണ ബാങ്കുകളിലും ആയിട്ടാണ് ഈ അക്കൗണ്ടുകള്‍. മറ്റൊരു ലോക്കറും ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റൊരു സ്വകാര്യ ബാങ്കില്‍ മാത്രം വ്യത്യസ്ത ശാഖകളിലായി ആറ് അക്കൗണ്ടുകള്‍ ഉണ്ട് എന്നും വിവരം ലഭിച്ചിട്ടുണ്ട്.
Recommended Video

സന്ദീപിന്റെ നീക്കം
ഇതിനിടയിലാണ് സന്ദീപ് നായര്‍ മാപ്പുസാക്ഷിയാകാനുള്ള നീക്കം നടത്തിയത്. കോടതിയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തണം എന്നായിരുന്നു സന്ദീപിന്റെ അപേക്ഷ. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മാപ്പൂസാക്ഷിയാക്കുന്ന കാര്യം മൊഴി പരിശോധിച്ചതിന് ശേഷമേ തീരുമാനിക്കൂ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications