കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നയ്ക്ക് 38 കോടിയുടെ ബാങ്ക് നിക്ഷേപം; പരിധിയ്ക്കപ്പുറം പിന്‍വലിക്കാന്‍ പ്രയോഗിച്ചത് ഭീഷണി

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപവും ലോക്കറും ഉണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇത് കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് വാര്‍ത്തകള്‍.

സ്വര്‍ണക്കടത്ത് കേസില്‍ നെഞ്ചിടിപ്പ് കൂട്ടുന്ന നീക്കം; കുറ്റസമ്മതത്തിന് തയ്യാറെന്ന് സന്ദീപ് നായര്‍..സ്വര്‍ണക്കടത്ത് കേസില്‍ നെഞ്ചിടിപ്പ് കൂട്ടുന്ന നീക്കം; കുറ്റസമ്മതത്തിന് തയ്യാറെന്ന് സന്ദീപ് നായര്‍..

തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ ആണ് സ്വപ്‌നയ്ക്ക് ഇത്രയും വലിയ നിക്ഷേപം ഉള്ളത്. കേസിലെ രണ്ടാം പ്രതിയായ സന്ദീപ് നായര്‍ക്കും ഇതേ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. തിരുവനന്തപുരത്തെ യുഎഇ കോണ്ഡസുലേറ്റിനും ഇതേ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. വിശദാംശങ്ങള്‍...

38 ലക്ഷം രൂപ

38 ലക്ഷം രൂപ

യുഎഇ കോണ്‍സുലേറ്റിനും അക്കൗണ്ട് ഉള്ള സ്വകാര്യ ബാങ്കില്‍ ആണ് സ്വപ്‌നയ്ക്ക് 38 ലക്ഷം രൂപ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. ഇവിടെ സ്വപ്‌നയ്ക്ക് ലോക്കറും ഉണ്ട്. ഈ ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍സുലേറ്റ് അക്കൗണ്ടില്‍ നിന്ന്

കോണ്‍സുലേറ്റ് അക്കൗണ്ടില്‍ നിന്ന്

യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്ന് സ്വപ്‌ന സ്വന്തം അക്കൗണ്ടിലേക്ക് വലിയ തോതില്‍ പണം മാറ്റിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് കൂടാതെ പണമായി നിക്ഷേപിക്കുകയും മറ്റ് അക്കൗണ്ടുകളില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഭീഷണിപ്പെടുത്ത ട്രാന്‍സ്ഫര്‍

ഭീഷണിപ്പെടുത്ത ട്രാന്‍സ്ഫര്‍

പണം പിന്‍വലിക്കാനുള്ള പരിധിയ്ക്ക് അപ്പുറം പണം ഈ അക്കൗണ്ടില്‍ നിന്ന് സ്വപ്‌ന പിന്‍വലിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബാങ്ക് മാനേജര്‍ എതിര്‍പ്പ് അറിയിച്ചിട്ടും പിന്‍മാറിയില്ല. കോണ്‍സുലേറ്റിന്റെ അടക്കം അക്കൗണ്ടുകള്‍ മാറ്റും എന്ന് ഭീഷണിപ്പെടുത്തിയാണ് സ്വപ്‌ന ഇത്തരത്തില്‍ പണം പിന്‍വലിച്ചത് എന്ന് ബാങ്ക് മാനേജര്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

കോണ്‍സുലേറ്റ് അക്കൗണ്ടുകള്‍

കോണ്‍സുലേറ്റ് അക്കൗണ്ടുകള്‍

കോണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകള്‍ ആണ് ഈ ബാങ്കില്‍ ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകളും പ്രവര്‍ത്തിപ്പിച്ചിരുന്നത് സ്വപ്‌ന തന്നെ ആണെന്നാണ് വിവരം. ഇത് കോണ്‍സുലേറ്റിന്റെ അനുമതിയോടെ ആയിരുന്നു എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

വേറേയും അക്കൗണ്ടുകള്‍

വേറേയും അക്കൗണ്ടുകള്‍

സ്വപ്‌നയ്ക്ക് തിരുവനന്തപുരത്ത് മറ്റ് ബാങ്കുകളും അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. സ്വകാര്യ ബാങ്കിലും സഹകരണ ബാങ്കുകളിലും ആയിട്ടാണ് ഈ അക്കൗണ്ടുകള്‍. മറ്റൊരു ലോക്കറും ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റൊരു സ്വകാര്യ ബാങ്കില്‍ മാത്രം വ്യത്യസ്ത ശാഖകളിലായി ആറ് അക്കൗണ്ടുകള്‍ ഉണ്ട് എന്നും വിവരം ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
സന്ദീപിന്റെ നീക്കം

സന്ദീപിന്റെ നീക്കം

ഇതിനിടയിലാണ് സന്ദീപ് നായര്‍ മാപ്പുസാക്ഷിയാകാനുള്ള നീക്കം നടത്തിയത്. കോടതിയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തണം എന്നായിരുന്നു സന്ദീപിന്റെ അപേക്ഷ. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മാപ്പൂസാക്ഷിയാക്കുന്ന കാര്യം മൊഴി പരിശോധിച്ചതിന് ശേഷമേ തീരുമാനിക്കൂ.

 മന്ത്രിയുടെ മകനൊപ്പമുള്ള ചിത്രം മോർഫിങ്ങല്ല, പകർത്തിയത് ദുബായ് ഹോട്ടലിൽ; സ്വപ്‌നയുടെ മൊഴി പുറത്ത് മന്ത്രിയുടെ മകനൊപ്പമുള്ള ചിത്രം മോർഫിങ്ങല്ല, പകർത്തിയത് ദുബായ് ഹോട്ടലിൽ; സ്വപ്‌നയുടെ മൊഴി പുറത്ത്

English summary
Gold Smuggling Case: Swapna Suresh had 38 crore deposit in private bank -Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X