'കേസിലൊന്ന് പ്രതിയാക്കി നോക്ക്', പിണറായിയെ വെല്ലുവിളിച്ച് സ്വപ്‌നയുടെ അഭിഭാഷകന്‍
തിരുവനന്തപുരം: തന്നെ കേസില്‍ പ്രതിയാക്കാന്‍ പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണരാജ്. സ്വപ്‌നയ്ക്ക് എതിരെയുളളത് പിണറായി വിജയന്റെ നിയമവിദഗ്ധര്‍ കൊടുക്കുന്ന പൊട്ടക്കേസാണ്. മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചത് സാങ്കേതികമാണ്. അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ തങ്ങളുടെ ഉദ്ദേശം നടന്നു. കേസ് തള്ളിക്കളയാനുളള അപേക്ഷ നാളെ കോടതിയില്‍ നല്‍കുമെന്നും അഡ്വക്കേറ്റ് കൃഷ്ണരാജ് പറഞ്ഞു.
ഷാജ് കിരണ്‍ പറയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കെപി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഡയറക്ടര്‍ എന്ന നിലയിലാണ് ശിവശങ്കറിന് സ്വപ്നയെ പരിചയപ്പെടുത്തുന്നത്. അന്ന് മുതലുളള ബന്ധമാണ്. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും വിദേശ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നത് താനാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. റെക്കോര്‍ഡിംഗ് നാളെ പുറത്ത് വിടുമെന്നും കൃഷ്ണരാജ് പറഞ്ഞു.

ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ കണ്ണീര് പൊഴിക്കാന്‍ കാരണമായ വ്യക്തിയാണ് പിണറായി വിജയന്‍. അപ്പോള്‍ അയ്യപ്പനായി ഷാജ് കിരണിനെ പിണറായി വിജയന്റെ അന്തകനായി കൊണ്ട് വന്നിട്ടതാണ്. പിണറായി അനധികൃതമായി കറന്‍സി വിദേശത്തേക്ക് കടത്തി എന്നാണ് സ്വപ്‌നയുടെ രഹസ്യ മൊഴിയില്‍ പറയുന്നത്. അത് തന്നെയാണ് ഷാജ് കിരണും പറയുന്നത്. ഇതൊക്കെ നിമിത്തമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. താന്‍ ഒരു സ്വാഭിമാനിയായ തീവ്ര ഹിന്ദുവാണ്. തനിക്ക് ആര്‍എസ്എസുമായി ബന്ധമില്ല. ആര്‍എസ്എസും വിശ്വ ഹിന്ദു പരിഷത്തും തീവ്രമല്ല. താന്‍ തീവ്രമായി ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ആളാണ് എന്നും കൃഷ്ണരാജ് പറഞ്ഞു.












Click it and Unblock the Notifications