കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഷിദ് ഖാമിസ പറഞ്ഞിട്ടാണെന്ന് സ്വപ്‌ന സുരേഷ്; വക്കാലത്ത് ലഭിച്ചത് രണ്ടുദിവസം മുമ്പ് എന്ന് അഭിഭാഷകന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് പറയപ്പെടുന്ന സ്വപ്‌ന സുരേഷ് നിയമ വഴിയില്‍ നീങ്ങിയതോടെ ഹൈക്കോടതി തീരുമാനം നിര്‍ണായകമാകും. എന്നാല്‍ സ്വപ്‌ന നല്‍കിയ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സ്വപ്‌ന സുരേഷ് എവിടെ എന്ന ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്.

ഇക്കാര്യം തനിക്ക് അറിയില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ പറയുന്നു. അതേസമയം, താന്‍ നിരപരാധിയാണെന്നും ക്രമിനല്‍ പശ്ചാത്തലമില്ലാത്ത വ്യക്തിയാണെന്നും സ്വപ്‌ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ...

രണ്ടുദിവസം മുമ്പ്

രണ്ടുദിവസം മുമ്പ്

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുദിവസം മുമ്പാണ് സ്വപ്‌ന സുരേഷിന്റെ വക്കാലത്ത് തനിക്ക് ലഭിച്ചതെന്ന് അഭിഭാഷകന്‍ രാജേഷ് കുമാര്‍ പറയുന്നു. സ്വപ്‌ന എവിടെയാണെന്ന് എനിക്കറിയില്ല. ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് സ്വപ്‌ന നേരിട്ടെത്തേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

കോടതി പറയട്ടെ

കോടതി പറയട്ടെ

സ്വപ്‌ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കോടതി പറയട്ടെ. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് പറയാനുള്ളതും വ്യക്തമാക്കട്ടെ. ഞങ്ങള്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയുമെന്നും അഭിഭാഷന്‍ രാജേഷ് കുമാര്‍ വ്യക്തമാക്കി.

താന്‍ നിരപരാധി

താന്‍ നിരപരാധി

താന്‍ നിരപരാധിയാണെന്ന് ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ് വാദിക്കുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ ചാര്‍ജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് ബാഗേജ് വിട്ടുകിട്ടുന്നതിന് ഇടപെട്ടത്. കോണ്‍സുലേറ്റിലെ ജോലി നേരത്തെ അവസാനിപ്പിച്ചതാണ്. എങ്കിലും ചില സഹായങ്ങള്‍ ചെയ്യാറുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

Recommended Video

cmsvideo
Who is Swapna Suresh,The Main Accused In The Gold Smuggling Case?
അപേക്ഷ തയ്യാറാക്കി നല്‍കി

അപേക്ഷ തയ്യാറാക്കി നല്‍കി

വിമാനത്താവളത്തിലെത്തിയ ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ഇതിനായി പ്രത്യേക അപേക്ഷ തയ്യാറാക്കി നല്‍കി. ഈ അപേക്ഷ റാഷിദ് ഖാമിസിന് ഇമെയില്‍ ചെയ്തുവെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

സ്വപ്‌ന സുരേഷിന് സാധിക്കില്ല

സ്വപ്‌ന സുരേഷിന് സാധിക്കില്ല

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതു കൊണ്ടുമാത്രം അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വപ്‌ന സുരേഷിന് സാധിക്കില്ല. കോടതി ഹര്‍ജിയില്‍ വിധി പറയുന്നത് വരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രത്യേക നിര്‍ദേശം നല്‍കണം.

വെള്ളിയാഴ്ച പരിഗണിക്കും

വെള്ളിയാഴ്ച പരിഗണിക്കും

സ്വപ്‌ന സുരേഷിന്റെ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. അറസ്റ്റ് ഒഴിവാക്കാനാണ് സ്വപ്‌ന ശ്രമിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് അവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇ ഫയലിങ് വഴിയായിരുന്നു ഹര്‍ജി നല്‍കിയത്.

സ്വപ്‌ന സുരേഷ് മുങ്ങിയത് ഇതുവഴി; ആ കാട്ടിലൂടെ നിരവധി വഴികളുണ്ട്... കൂടെ മറ്റൊരു യുവതിയും...സ്വപ്‌ന സുരേഷ് മുങ്ങിയത് ഇതുവഴി; ആ കാട്ടിലൂടെ നിരവധി വഴികളുണ്ട്... കൂടെ മറ്റൊരു യുവതിയും...

കോണ്‍ഗ്രസിന് തെറ്റുപറ്റി!! തുറന്നടിച്ച് സിദ്ധരാമയ്യ, അന്നേ ഞാന്‍ പറഞ്ഞു... ശിവകുമാറിന് താക്കീത്...കോണ്‍ഗ്രസിന് തെറ്റുപറ്റി!! തുറന്നടിച്ച് സിദ്ധരാമയ്യ, അന്നേ ഞാന്‍ പറഞ്ഞു... ശിവകുമാറിന് താക്കീത്...

English summary
Gold Smuggling Case: Swapna Suresh's Advocate Rajesh Kumar Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X