കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാ കേസ്! സ്റ്റാർ ഹോട്ടലിൽ ഒരുമിച്ച് അത്താഴ വിരുന്ന്; സ്വപ്നയുടെ മൊഴി..

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ കൂടുതല്‍ കുരുക്കിലേക്ക്. സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ന്യൂസ് 18 കേരളം ആണ് മൊഴിപ്പകര്‍പ്പ് പുറത്ത് വിട്ടത്.

അനില്‍ നമ്പ്യാരെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നമ്പ്യാര്‍ക്ക് കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഏത് സഹാചര്യത്തിലാണ് അനില്‍ നമ്പ്യാര്‍ സ്വപ്‌ന സുരേഷുമായി ബന്ധം സ്ഥാപിച്ചത് എന്നും എന്തൊക്കെ ആയിരുന്നു അനില്‍ നമ്പ്യാര്‍ പറഞ്ഞത് എന്നും ആണ് മൊഴിയില്‍ വിശദമായി പ്രതിപാദിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പാണ് സരിത് മുഖേന അനില്‍ നമ്പ്യാര്‍ തന്നെ ബന്ധപ്പെടുന്നത് എന്നാണ് സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതേ കാര്യം അനില്‍ നമ്പ്യാരും വിശദമാക്കിയിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇത് ആവര്‍ത്തിച്ചിരുന്നു.

യുഎഇയില്‍ വഞ്ചന കേസ്

യുഎഇയില്‍ വഞ്ചന കേസ്

അനില്‍ നമ്പ്യാര്‍ക്കെതിരെ യുഎഇയില്‍ വഞ്ചന കേസ് ഉണ്ടായിരുന്നു എന്നാണ് സ്വപ്‌നയുടെ മൊഴില്‍ പറയുന്ന മറ്റൊരു കാര്യം. ഇതുമൂലം ആയിരുന്നു അനില്‍ നമ്പ്യാര്‍ക്ക് വിസയെ ചൊല്ലി ആശങ്കയുണ്ടായിരുന്നത്. ഇക്കാര്യം പരിഹരിക്കുന്നതിനാണ് സരിത് മുഖേന അനില്‍ നമ്പ്യാര്‍ സ്വപ്‌ന സുരേഷിനെ ബന്ധപ്പെടുന്നത്.

ജയില്‍ ഭയന്ന്

ജയില്‍ ഭയന്ന്

ജയില്‍ മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ അഭിമുഖം എടുക്കുന്നതിന് വേണ്ടിയായിരുന്നു അനില്‍ നമ്പ്യാര്‍ യുഎഇയിലേക്ക് പോകാനിരുന്നത്. എന്നാല്‍ വഞ്ചന കേസ് ഉള്ളതിനാല്‍ അറസ്റ്റിലാകുമോ എന്ന് ഭയപ്പെട്ടിരുന്നു. താന്‍ വഴി കോണ്‍സുലേറ്റ് ജനറല്‍ ഇടപെട്ടാണ് ആ പ്രശ്‌നം പരിഹരിച്ചത് എന്ന് സ്വപ്‌ന സുരേഷ് മൊഴിയില്‍ പറയുന്നുണ്ട്.

നല്ല സുഹൃത്തുക്കള്‍

നല്ല സുഹൃത്തുക്കള്‍

ആ സംഭവം മുതല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു എന്നും സ്വപ്‌ന പറയുന്നുണ്ട്. എന്നാല്‍ അനില്‍ നമ്പ്യാര്‍ പരസ്യമായി പറഞ്ഞത് ഇതൊന്നും ആയിരുന്നില്ല. കോണ്‍സുലേറ്റ് ജീവനക്കാരി എന്ന മട്ടിലേ സ്വപ്നയെ പരിചയമുള്ളൂ എന്നായിരുന്നു അനില്‍ നമ്പ്യാരുടെ വാദം. യുഎഇയിലെ വഞ്ചന കേസിനെ കുറിച്ചും അദ്ദേഹം ഒന്നും പരാമര്‍ശിച്ചിരുന്നില്ല.

പഞ്ചനക്ഷത്ര ഹോട്ടലില്‍ അത്താഴ വിരുന്ന്

പഞ്ചനക്ഷത്ര ഹോട്ടലില്‍ അത്താഴ വിരുന്ന്

2018 ല്‍ അനില്‍ നമ്പ്യാര്‍ തന്നെ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിന് ക്ഷണിച്ചതായും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നുണ്ട്. അന്ന് ഒരുമിച്ച് 'ഡ്രിങ്ക്‌സ്' കഴിച്ചു എന്നും സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇങ്ങനെ ഒരു കാര്യം അനില്‍ നമ്പ്യാര്‍ ഒരു ഘട്ടത്തിലും തുറന്ന് സമ്മതിച്ചിരുന്നില്ല.

Recommended Video

cmsvideo
K Surendran says Janam TV is not a BJP Channel | Oneindia Malayalam
ബിജെപിയെ സഹായിക്കാണം

ബിജെപിയെ സഹായിക്കാണം

യുഎഇയുടെ ഇന്ത്യയിലെ നിക്ഷേപങ്ങളെ കുറിച്ചും അന്നത്തെ അത്താഴ വിരുന്നില്‍ അനില്‍ നമ്പ്യാര്‍ ആരാഞ്ഞിരുന്നു എന്നാണ് സ്വപ്‌ന പറയുന്നത്. ബിജെപിയെ പിന്തുണയ്ക്കാന്‍ കോണ്‍സുലേറ്റിന്റെ സഹായവും അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് മൊഴിയില്‍ പറയുന്നത്.

ഇത് നേരത്തേ വാര്‍ത്തയായിരുന്നു. അപ്പോഴാണ് അനില്‍ നമ്പ്യാര്‍ പ്രതികരണവുമായി രംഗത്ത് വന്നത്.

മാക് ബുക്ക് സമ്മാനം

മാക് ബുക്ക് സമ്മാനം

അനില്‍ നമ്പ്യാരെ പിന്നീട് ഒരിക്കല്‍ കൂടി നേരിട്ട് കണ്ടിട്ടുണ്ട് എന്നാണ് സ്വപ്‌ന പറയുന്നത്. അനിലിന്റെ സുഹൃത്തിന്റെ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു അത്. ഉദ്ഘാടനത്തിന് കോണ്‍സുല്‍ ജനറലിനെ ഏര്‍പ്പാടാക്കുന്നതിനും അനില്‍ നമ്പ്യാര്‍ സ്വപ്‌നയുടെ സഹായം തേടിയിരുന്നു.

കോണ്‍സുല്‍ ജനറലിന് എന്ത് ഉപഹാരം നല്‍കണം എന്ന് സ്വപ്‌നയോട് ആരാഞ്ഞതും അനില്‍ നമ്പ്യാര്‍ ആയിരുന്നു. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ട പ്രകാരം ഉദ്ഘാടനത്തിന് ഷോട്ട് ഉടമ ഒരു മാക് ബുക്ക് സമ്മാനമായി നല്‍കുകയും ചെയ്തിട്ടുണ്ട് എന്നാണ് മൊഴിയില്‍ പറയുന്നത്.

സ്വര്‍ണക്കടത്തില്‍

സ്വര്‍ണക്കടത്തില്‍

സ്വര്‍ണക്കടത്ത് കേസ് ഏത് വിധേനയും അവസാനിപ്പിക്കാന്‍ കോണ്‍സുല്‍ ജനറല്‍ ദുബായില്‍ നിന്ന് വിളിച്ച് ആവശ്യപ്പെട്ടിരുന്നു എന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. പക്ഷേ, താന്‍ നിസ്സഹായ ആയിരുന്നു. അതിനിടയിലാണ് ജൂലായ് 5 ന് ഉച്ചയ്ക്ക് അനില്‍ നമ്പ്യാര്‍ തന്നെ വിളിക്കുന്നത് എന്ന് സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്.

പ്രസ്താവന ഇറക്കാന്‍

പ്രസ്താവന ഇറക്കാന്‍

സ്വര്‍ണം പിടിച്ച കാര്‍ഗോ ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും സ്വകാര്യ ബാഗേജ് ആണെന്നും പറഞ്ഞ് കോണ്‍സുല്‍ ജനറലിനോട് പ്രസ്താവന ഇറക്കാന്‍ ആവശ്യപ്പെടണം എന്നാണ് അനില്‍ നമ്പ്യാര്‍ പറഞ്ഞത് എന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംബന്ധിച്ച വാര്‍ത്തകള്‍ കണ്ടിട്ടാണ് താന്‍ വിളിക്കുന്നത് എന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞതായി മൊഴിയില്‍ ഉണ്ട്.

തയ്യാറാക്കിത്തരാമെന്ന് പറഞ്ഞു

തയ്യാറാക്കിത്തരാമെന്ന് പറഞ്ഞു

അനില്‍ നമ്പ്യാര്‍ പറഞ്ഞ വിവരങ്ങള്‍ കോണ്‍സുല്‍ ജനറലിനെ അറിയിച്ചപ്പോള്‍, അനിലിനെ കൊണ്ട് തന്നെ പ്രസ്താവന തയ്യാറാക്കിക്കാന്‍ ആയിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഇക്കാര്യം ഉടന്‍ തന്നെ അനില്‍ നമ്പ്യാരെ വിളിച്ച് പറയുകയും ചെയ്തു. അത്തരമൊരു പ്രസ്താവന തയ്യാറാക്കിത്തരാം എന്ന് അനില്‍ നമ്പ്യാര്‍ സമ്മതിച്ചതായും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നുണ്ട്.

അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ല; സ്വപ്ന സുരേഷിന് ആ ഉപദേശം നല്‍കിയത് എന്തിന്? അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ല; സ്വപ്ന സുരേഷിന് ആ ഉപദേശം നല്‍കിയത് എന്തിന്?

അനിൽ നമ്പ്യാർ സുഹൃത്തിന് വേണ്ടി സ്വപ്‌നയുടെ സഹായം തേടി? മറ്റ് ബന്ധങ്ങളില്ല, കസ്റ്റംസ് വിളിച്ചില്ലഅനിൽ നമ്പ്യാർ സുഹൃത്തിന് വേണ്ടി സ്വപ്‌നയുടെ സഹായം തേടി? മറ്റ് ബന്ധങ്ങളില്ല, കസ്റ്റംസ് വിളിച്ചില്ല

English summary
Gold Smuggling Case: Swapna Suresh's detailed statement against Anil Nambiar revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X