കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്ന സുരേഷിന്‍റെ വീഡിയോ റെക്കോര്‍ഡര്‍ പിടിച്ചെടുത്തു: കൂടുതല്‍ ഉന്നതരിലേക്കുള്ള തെളിവുകള്‍?

Google Oneindia Malayalam News

തൃശ്ശൂര്‍: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ഇടനാഴി വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷും സരിത്തും അടങ്ങുന്ന സംഘത്തിനെതിരായ അന്വേഷണം കൂടുതല്‍ ഉന്നത ബന്ധങ്ങളിലേക്കും അറസ്റ്റുകളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിന്‍റെ തൃശൂരിലെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യപടിയായിട്ടാണ് എന്‍ഐഎ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്‍ഐഎയുടെ വാറണ്ട്

എന്‍ഐഎയുടെ വാറണ്ട്

ഫൈസലിനെതിരായ എന്‍ഐഎയുടെ വാറണ്ട് ഇന്‍റര്‍പോളിനും കൈമാറും. കേസിലെ മൂന്നാം പ്രതിയായ ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിർണ്ണായകമായ നിരവധി രേഖകളാണ് ലഭിച്ചിരുന്നു. കംമ്പ്യൂട്ടറും പണം ഇടപാടുകളുടെ രേഖകളും ഉൾപ്പടെയുള്ളവ കസ്റ്റംസ് സംഘം പിടിച്ചെടുത്തു. ഇതിന്റെ തുടർച്ചയായി ഇന്നലെ തൃശൂരിൽ ഫൈസലിന് അക്കൗണ്ടുള്ള 3 ബാങ്കുകളോട് കഴിഞ്ഞ 3 വർഷത്തെ ഫൈസലിന്റെ മുഴുവൻ ഇടപാടുകളും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.

സ്വപ്ന സുരേഷും സന്ദീപ് നായരും

സ്വപ്ന സുരേഷും സന്ദീപ് നായരും


സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് സ്വപ്ന സുരേഷും സന്ദീപ് നായരും തമ്മില്‍ ആശയവിനിമയം നടന്നത് ടെലഗ്രാം വഴിയാണെന്ന റിപ്പോര്‍ട്ട് മംഗളം പുറത്തു വിട്ടിട്ടുണ്ട്. യുഎഇയില്‍ നിന്ന് എത്തിയ സ്വര്‍ണ്ണം കസ്റ്റംസ് തടഞ്ഞത് മുതല്‍ പിടിയിലാകുന്നത് വരെ ഇവര്‍ ടെലഗ്രാം വഴി ആശയവിനിമയം നടത്തിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ടെന്നാണ് മംഗളത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിശോധന

പരിശോധന

സ്വപ്നയുടെ പണമിടപാട് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഫേസ്ലോക്ക് ചെയ്ത രണ്ട് മൊബൈല്‍ ഫോണുകള്‍ അടക്കം ആറോളും ഫോണുകളും രണ്ട് ലാപ്ടോപ്പുകളുമാണ് സ്വപ്നയില്‍ നിന്നും പിടിച്ചെടുത്തത്. ഫേസ് ലോക്ക് ചെയ് ഫോണുകള്‍ അന്വേഷണ സംഘം സ്വപ്നയെ കൊണ്ട് തന്നെ തുറപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും പല സന്ദേശങ്ങളും നീക്കം ചെയ്തിട്ടുണ്ട്. അവ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം.

ഡിവിആര്‍

ഡിവിആര്‍

സ്വപ്നയില്‍ നിന്ന് പിടിച്ചെടുത്ത ഡിവിആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേയുളള നിര്‍ണായകെ തെളിവാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. ഇരുവരുടേയും ബന്ധം സംബന്ധിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇതിലുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതികള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്നും അന്വേഷണം സംഘം വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
ശിവശങ്കറിനെ വരുതിയിലാക്കാന്‍

ശിവശങ്കറിനെ വരുതിയിലാക്കാന്‍

ശിവശങ്കറിനെ വരുതിയിലാക്കാന്‍ സ്വപ്നയും സംഘവും ഡിവിആറിലെ ഏതെങ്കിലും ദൃശ്യങ്ങല്‍ ഉപോയിച്ചിട്ടുണ്ടെയെന്നാണ് അന്വേഷിക്കുന്നത്. മായ്ച്ച് കളഞ്ഞവ അടക്കമുള്ള മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ ഡിവിആറ്‍ സി-ഡാക്കിന് കൈമാറും. അതേസമയം, വാജ്യാരേഖ ചമയ്ക്കല്‍ സംബന്ധിച്ച് സ്വപ്നയ്ക്കും സരിത്തിനുമെതിരായ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

സ്വര്‍ണ്ണകടത്തിനായി

സ്വര്‍ണ്ണകടത്തിനായി

സ്വര്‍ണ്ണകടത്തിനായി യുഎഇ കോണ്‍സുലേറ്റിന്‍റേതടക്കമുള്ള വ്യാജരേഖകള്‍ നിര്‍മ്മിച്ചത് സരിത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎഇ എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സരിത്ത് സ്റ്റാച്യുവിലെ സ്ഥാപനത്തിൽനിന്ന് ഇവ നിർമിച്ച. കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് സരിത്ത് ജീവനക്കാരെ കബളിപ്പിച്ചത്.

ലെറ്റർഹെഡ്

ലെറ്റർഹെഡ്

കോണ്‍സുലേറ്റിലെ ലെറ്റർഹെഡ് ഉൾപ്പെടെയുള്ള ചില രേഖകളും ഇയാൾ കടത്തിയിരുന്നു. ഇതിൽ ചിലത് പാച്ചല്ലൂരിലെ കുടുംബവീട്ടിൽനിന്ന് കണ്ടെത്തി. നയതന്ത്ര പാഴ്സല്‍ വാങ്ങാന്‍ സരിത്തിനെ ചുമതലപ്പെടുത്തി കോണ്‍സുലേറ്റിന്‍റേതായി കസ്റ്റംസിനും കൈമാറിയ കത്ത് വ്യാജമാണ്. സരിത്താണ് സ്വന്തമായി ഈ കത്ത് തയ്യാറാക്കിയത്. കോൺസുലേറ്റിന്റെ ഓഫീസ് സെക്രട്ടറിയായി സ്വപ്ന ജോലിചെയ്യുമ്പോൾ പാഴ്സലുകൾ വാങ്ങാൻ സരിത്തിനെ അയച്ചിരുന്നു.

സരിത്തിന് ചുമതല

സരിത്തിന് ചുമതല

ഈ സമയത്ത് ഉപയോഗിച്ചിരുന്ന ഔദ്യോഗിക കത്തുകളുടെ മാതൃക സരിത്തും സ്വപ്നയും സ്വന്തമാക്കുകയും കോണ്‍സുലേറ്റിലെ ജോലി നഷ്ടമാകുന്നതിന് മുമ്പ് തന്നെ ഇവര്‍ വ്യാജസീലുകള്‍ ഉണ്ടാക്കുകായിരുന്നു. സ്വര്‍ണ്ണമടങ്ങിയ പാഴ്സല്‍ ഇന്ത്യയിലേക്ക് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയ കത്തും വ്യാജമായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകളുടെ നിർമാണച്ചുമതല സരിത്തിനെയാണ് സ്വപ്ന ഏൽപ്പിച്ചിരുന്നത്.

ക്വാറന്‍റൈനിലായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; രക്ഷപ്പെട്ടത് തെങ്ങിലൂടെ ഇറങ്ങിക്വാറന്‍റൈനിലായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; രക്ഷപ്പെട്ടത് തെങ്ങിലൂടെ ഇറങ്ങി

English summary
Gold Smuggling cse: Swapna suresh's digital video recorder seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X